അപ്പോളാണ് ഫോണില്‍ മെസേജ് ട്യൂണ്‍ കേള്‍ക്കുന്നത്…. ചിന്നു എടുത്തു നോക്കി. നിരഞ്ജന്‍ സാറിന്‍റെതായിരുന്നു ആ മേസേജ്
സോറി….. അത്രമാത്രം…. ഫോണ്‍ നോക്കിയിരുന്ന ചിന്നുവിന്‍റെ നേര്‍ക്ക് വന്ന എയര്‍ഹോഴ്സ് ഫോണ്‍ ഓഫാക്കാന്‍ സൗമ്യതോടെ പറഞ്ഞു… ചിന്നു അത് അനുസരിക്കുകയും ചെയ്തു.
ഫ്ളൈറ്റ് റണ്‍വേയില്‍ കയറി പറന്നുയര്‍ന്നു. ചിന്നു റിയദിന്‍റെ ആകാശകാഴ്ചയിലേക്ക് നോക്കിയിരുന്നു….
രണ്ടുകൊല്ലം മുമ്പ് എല്ലാം നഷ്ടപ്പെട്ടവളെ പോലെ വീട്ടിലെ മുറിയില്‍ കഴിച്ചുകുടിയ എന്നോട് ഒരു അശ്വാസം പോലെയാണ് ഗര്‍ഭിണിയായ പ്രിതേച്ചിയുടെ അടുത്തേക്ക് പോകുന്നോ എന്ന് വല്യമ്മ ചോദിച്ചത്….
ആ നാട്ടില്‍ നിന്ന് ഒരു മാറ്റം അഗ്രഹിച്ച ഞാന്‍ അങ്ങിനെ ഈ അറബിനാട്ടിലെത്തി. വെറും ആറുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തിയതാണ് ഞാന്‍. അന്ന് ആറുമാസം ഗര്‍ഭിണിയായ പ്രിതേച്ചിയുടെ കാര്യങ്ങള്‍ നോക്കാനും മറ്റുമായാണ് ഞാന്‍ വന്നത്…. ഒരു മാറ്റത്തിനായി….
ഇവിടെ വന്നപ്പോ ചേച്ചിയെന്നെ അടിമുടി മാറ്റി…. ചേച്ചിയുടെ കുട്ടിലുടെ ഞാന്‍ കുറച്ച് മോഡേണായി. ചേച്ചിയുടെ അടിപൊളി ഡ്രെസ്സുകള്‍ എനിക്ക് തന്നു. ഇത്തിരി കോപ്ലിക്കേഷനുള്ളതിനാല്‍ രാവിലെ എന്നെയും കൊണ്ട് വാക്കിംഗിന് ഇറങ്ങി. ചേച്ചി പ്രസവം കഴിഞ്ഞപ്പോ വാക്കിംഗ് നിര്‍ത്തിയെങ്കിലും ഞാനത് തുടര്‍ന്നു.
കണ്ണേട്ടന്‍ പറഞ്ഞ പ്രതേച്ചിയും നിധിനേട്ടന്‍റെയും പ്രണയം ഞാന്‍ നേരില്‍ കണ്ടു… പതിനഞ്ച് കൊല്ലം അടുത്തറിഞ്ഞ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം… എങ്കിലും അവരുടെ പിണക്കങ്ങള്‍ക്ക് ഒരു രാത്രിയുടെ ആയുസേ ഉണ്ടാവു…. രാവിലെ തൊട്ട് അടിപിടിയാണെങ്കിലും അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന് രണ്ടും അടയും ചക്കരയും ആവും….
തന്‍റെ നഷ്ടസ്വര്‍ഗ്ഗത്തെ ആലോചിച്ച് താന്‍ വിഷമിച്ചു…. ഒരു പക്ഷേ ഒപ്പമുണ്ടെങ്കില്‍ ഇതിലും സന്തോഷമായി ഞാന്‍ ജീവിച്ചേനെ…. ഇടയ്ക്കിടെ തനിക്ക് കണ്ണേട്ടന്‍റെയും വൈഷ്ണവത്തിന്‍റെയും ഓര്‍മകള്‍ വരും…. അന്ന് ഞാന്‍ ബാത്ത്റൂമില്‍ കയറി പൊട്ടി കരഞ്ഞ് തീര്‍ക്കും…. പിന്നെ കുടുതല്‍ നേരം ഓരോ ജോലി ചെയ്ത് സമയം കളയും…. ചെയ്ത ജോലിയുടെ ക്ഷീണത്തില്‍ രാത്രി കിടന്നുറങ്ങും…. അതാണ് ഞാനതിന് കണ്ടെത്തിയ പോംവഴി….
നാല് മാസത്തിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ധീരജ്…. അതിന്‍റെ സന്തോഷത്തില്‍ അവരുടെ അച്ഛനും അമ്മയും വന്നു ഒരു മാസത്തിനടുത്ത് അവര്‍ നിന്നു. അത് വളരെ സന്തോഷത്തോടെയുള്ള ദിനങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടുമാസം കുടെ എനിക്ക് അവിടെ വിസയുണ്ടായിരുന്നു.
ആ സമയത്ത് ഒരു ദിവസം നിധിനെട്ടനും പ്രിതേച്ചിയും ഭയങ്കര അടി… അച്ഛനും അമ്മയും പോയി കഴിഞ്ഞ ഉടനെ നിധിനെട്ടന്‍ ജോലിക്ക് പോവാന്‍ തുടങ്ങി. കുട്ടിയുണ്ടായി ഒരു മാസമാവുന്നതിന് മുമ്പ് ബിസിനസ്സേന്ന് പറഞ്ഞ് പോയതിനാണ്… രാവിലെ തൊട്ട് പൊട്ടലും ചിറ്റലും മാത്രം…. ദേഷ്യം കയറി നിധിനേട്ടന്‍ ഡോര്‍ വലിച്ചടച്ച് പുറത്തേക്ക് പോയി….
ചേച്ചിയും നല്ല ദേഷ്യത്തിലായിരുന്നു. ഞാന്‍ പതിയെ ചേച്ചിയെ കൂളാക്കാന്‍ ശ്രമിച്ചു…. ഡൈനിംഗ് ടെബിളില്‍ ഇരുന്നിരുന്ന ചേച്ചിയുടെ അടുത്ത് പോയിയിരുന്നു ഞാന്‍ ചോദിച്ചു….
ചേച്ചി…. എന്നോടും ദേഷ്യമാണോ…. ഞാന്‍ വെറുതെ ചോദിച്ചു….
നിന്നോടോ എന്തിന്….
അല്ല… നിധിനേട്ടനോടുള്ള ദേഷ്യത്തിന്‍റെ ഒരു അംശം എന്നോടും….
പിന്നെ…. ഇത് വെറുതെ…. ഞാന്‍ ഓരോന്ന് പറഞ്ഞ് ചൂടാക്കുന്നതല്ലേ….
പാവം ചേട്ടന്‍…. നല്ല സങ്കടവും ദേഷ്യവുമുണ്ട്…..
അതൊക്കെ ഇന്ന് രാത്രി വരെയുള്ളു…. നാളെ നോക്കിക്കോ…. ഒന്നും കാണില്ല…..
അത് ഞാന്‍ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തോ ചേച്ചി ഇതിന്‍റെ ഗുട്നസ്….
കുറച്ച് നേരം ഭാര്യഭര്‍ത്താവിനോട് മനസ് തുറന്ന് സംസാരിച്ച മതി. അവര്‍ക്ക് പറയാനുള്ളത് കേട്ടു നിന്നാല്‍ മതി…. ചിലപ്പോ നമ്മള്‍ തെറ്റിധരിക്കുന്നതോ, അവരെ മനസിലാക്കാത്തതോ ആവാം…. രണ്ടുപേരും മനസ്സറിഞ്ഞ് സംസാരിച്ച തീരാവുന്നതെ ഉള്ളു എതു പ്രശ്നവും…. ചിലപ്പോ മറ്റെയാളുടെ അടുത്ത് തെറ്റുണ്ടാവാം…. അത് ക്ഷമിക്കാനുള്ള മനസ്സും വേണം…. ചേച്ചി പറഞ്ഞു നിര്‍ത്തി…. ഞാന്‍ കേട്ടിരുന്നു പോയി….