ഓഫിസില്‍ അല്ലാത്ത സമയത്ത് ഈ സാര്‍ വിളി ഒഴുവാക്കികുടെ…. നിരഞ്ജന്‍ ചോദിച്ചു….
ഞാന്‍ ശ്രമിക്കുന്നുണ്ട്…. പക്ഷേ…. പ്രായം കൊണ്ട് സാര്‍ എന്‍റെ ചേട്ടനാണ്… നിരഞ്ജന്‍ ചേട്ടാ എന്ന് വിളിക്കുന്നത് വളരെ ബുദ്ധിമുട്ടല്ലേ…. ചിന്നു ചോദിച്ചു.
എന്നാല്‍ എന്നെ വീട്ടില്‍ കണ്ണന്‍ എന്ന വിളിക്കുന്നത്…. ഗ്രിഷ്മയ്ക്ക് വേണേല്‍ കണ്ണാ എന്നോ കണ്ണേട്ടാ എന്നോ എന്തുവേണേലും വിളിക്കാം….
ആ പേര് കേട്ടതും ഗ്രിഷ്മ ഒന്ന് നിന്നു. കാരണം ആ പേര് അവള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്…. ഇന്നും…. ഇതെ ഡയലോഗ് നാലു വര്‍ഷം മുന്‍പ് ആ കലോല്‍സവ വേദിയില്‍ താന്‍ കേട്ടിട്ടുണ്ട്….
ഗ്രിഷ്മ…. നിരഞ്ജന്‍ ഇടയ്ക്ക് നിന്ന അവളെ വിളിച്ചു…. അവള്‍ അവനെ നോക്കി….
എന്തുപറ്റി…. പെട്ടെന്ന് നിന്നത്…. നിരഞ്ജന്‍ ചോദിച്ചു…
ഒന്നുമില്ല സാര്‍…. ഗ്രിഷ്മ പറഞ്ഞു….
തന്‍റെ ആദ്യ പ്ലാന്‍ പൊളിഞ്ഞു എന്ന് അവളുടെ സാര്‍ വിളിയില്‍ നിന്ന് മനസിലായി…. എന്നാലും അവന്‍ പ്രതിക്ഷ കൈ വിട്ടില്ല….
ഗ്രിഷ്മ ഞാനൊരു കാര്യം ചോദിക്കട്ടെ….. നിരഞ്ജന്‍ ചോദിച്ചു…
ചോദിച്ചോളു സാര്‍….
എനിക്ക് തന്നെ ഇഷ്ടമാണ്…. തനിക്ക് എതിര്‍പ്പോന്നുമില്ലെങ്കില്‍ ഞാന്‍ എന്‍റെ അമ്മയേയും അച്ഛനേയും തന്‍റെ വിട്ടിലേക്ക് അയക്കട്ടെ…. നിരഞ്ജന്‍ തന്‍റെ ഭാഗം വെട്ടി തുറന്ന് പറഞ്ഞു….
ഗ്രിഷ്മ പക്ഷേ അതിന് മറുപടിയൊന്നും പറയാതെ നടക്കുക മാത്രമാണ് ചെയ്തത്….
അവള്‍ അവന് മുഖം പോലും കൊടുത്തില്ല…. അപ്പോഴെക്കും അവര്‍ ആഗമനസ്ഥാനത്തിന്‍റെ അടുത്തെത്തിയിരുന്നു. ഇനി പാസ്പോര്‍ട്ട് കാണിച്ച് മാത്രമേ ഉള്ളിലേക്ക് കയറ്റു….
ഗ്രിഷ്മ…. എന്തെലും പറഞ്ഞിട്ട് പോ…. താന്‍ ഒരു കല്യാണം കഴിച്ചതാണെന്നും അത് ഡൈവേഴ്സായെന്നും എല്ലാം എനിക്കറിയാം…. അതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാന്‍ ചോദിക്കുന്നത്…. താന്‍ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ…. തനിക്ക് മുഖം തരാതെ പോകുന്ന ഗ്രിഷ്മയോട് അവന്‍ ചോദിച്ചു….
ഒരു നിമിഷം ഗ്രിഷ്മ അവിടെ നിന്നു. നിരഞ്ജന്‍റെ കൈയിലെ ബാഗ് തന്‍റെ കൈയിലേക്ക് വാങ്ങി. എന്നിട്ട് അവന്‍റെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു….
സാര്‍…. ഞാന്‍ ഇന്ന് ഇവിടെ ഇങ്ങനെ ഡൈവേഴ്സ് വാങ്ങുന്നതിന് കാരണം ഒരുപക്ഷേ ആ സമയത്ത് എനിക്ക് പറ്റിയ ചില തെറ്റുകള്‍കൊണ്ടു കൂടിയാണ്…. രണ്ടു വര്‍ഷമേ ഒന്നിച്ചു ജീവിച്ചെങ്കിലും അന്നും ഇന്നും എന്നും എന്‍റെ മനസിനെ സ്വാധിച്ച ഒരേയൊരു പുരുഷന്‍ വൈഷ്ണവ് എന്ന എന്‍റെ കണ്ണേട്ടനാണ്…. ഇപ്പോള്‍ ഈ പോക്ക് ഒരു പക്ഷേ കണ്ണേട്ടനെ കാണാന്‍ കൂടിയാണ്…. താന്‍ മൂലം ഉണ്ടായ ആ മനസിന്‍റെ മുറിവുകള്‍ക്ക് ക്ഷമിക്കണമെന്നുള്ള ഒരു വാക്ക് പറയാനെങ്കിലും നോക്കണമെനിക്ക്…. പുതിയ ജീവിതം തുടങ്ങിയിട്ടുണ്ടെങ്കില്‍ സന്തോഷത്തോടെ ജീവിക്കുന്ന കണ്ണേട്ടന്‍റെ മുഖം ദൂരെ നിന്നെങ്കിലും കണ്ടിട്ടെ ഞാനിനി മറ്റൊരു ജീവിതം ചിന്തിക്കുന്നുള്ളു…. കാത്തിരിക്കാന്‍ ഞാന്‍ ആരോടും പറയുന്നില്ല…. കാരണം എനിക്കിനി കണ്ണേട്ടനെ പോലെ വേറെയൊരാളെ സ്നേഹിക്കാന്‍ പറ്റില്ല…. അപ്പോ ശരി…. സമയമായി…. വന്നിട്ട് കാണാം….
ഇത്രയും പറഞ്ഞു ഗ്രിഷ്മ ബാഗുകള്‍ പിടിച്ച് എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. നിരഞ്ജന്‍ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നു. അവന്‍ തിരിഞ്ഞ് കാറിനടുത്തേക്ക് നിങ്ങി. അപ്പോഴാണ് അവള്‍ പറഞ്ഞ പേരുകളെ പറ്റി ചിന്തിക്കുന്നത്…..
വൈഷ്ണവ്…… കണ്ണന്‍…… അപ്പോ…. ചിന്നു…… അവന്‍റെ ചുണ്ടുകള്‍ ആ പേര് മന്ത്രിച്ചു…. അവന്‍ തിരിഞ്ഞ് അവളെ തിരഞ്ഞെങ്കിലും അവള്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു.
ചിന്നു ബാക്കി കാര്യങ്ങളെല്ലാം ശരിയാക്കി ഫ്ലൈറ്റിനുള്ളിലേക്ക് കയറി…. അവള്‍ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കിയിരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുമെന്ന് പറഞ്ഞുള്ളു പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ് കേട്ടു. അവള്‍ സിറ്റ് ബെല്‍റ്റിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.