എന്നും അച്ഛന്‍റെ വാക്ക് പേടിയോടെ കേട്ടിരുന്ന ഞാന്‍ അന്നും അത് കേട്ട് അത് പോലെ അനുസരിച്ചു. ഭക്ഷണത്തിന് ശേഷം പാത്രമെല്ലാം കഴുകി വെച്ച ശേഷം ഞാന്‍ പൂമുഖത്തേക്ക് ചെന്നു. അച്ഛന്‍ അവിടെയുള്ള ചാരുകസേരയില്‍ ഇരുന്ന് എന്തോ ചിന്തിക്കുകയായിരുന്നു….
അച്ഛാ…. ഞാന്‍ അല്‍പം ഭയത്തോടെ വിളിച്ചു….
ഹാ…. നീ വന്നോ…. ചിന്തയില്‍ നിന്നുണര്‍ന്ന അച്ഛന്‍ എന്നെ തിണ്ണമേല്‍ ഇരിക്കാന്‍ പറഞ്ഞു…. ഞാന്‍ അനുസരിച്ചു…. അച്ഛനെ തന്നെ ശ്രദ്ധിച്ചിരുന്നു….
ചിന്നു…. ഞാന്‍ ഇത് എങ്ങിനെയാ പറയുന്നത് എന്ന് എനിക്കറിയില്ല…. പക്ഷേ നിന്‍റെ നല്ല ഭാവിക്ക് വേണ്ടി എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല…. അച്ഛന്‍ എന്തോ മനസില്‍ തട്ടിയത് പോലെ പറഞ്ഞു….
എന്താ അച്ഛാ…. എന്താ കാര്യം…. ഞാന്‍ ചോദിച്ചു….
അത്…. നീയാ പാക്കറ്റ് തുറന്ന് നോക്ക്….. അപ്പോ മനസിലാവും…. തന്‍റെയടുത്തു വൈകിട്ട് ബൈക്കില്‍ വന്നയാള്‍ കൊടുത്ത പാക്കറ്റ് ചൂണ്ടി അച്ഛന്‍ പറഞ്ഞു…
ഞാന്‍ പാക്കറ്റ് തുറന്നു. അതില്‍ കുറച്ച് ഫോട്ടോസായിരുന്നു. അതിലെ കാഴ്ച കണ്ട് ഒരു നിമിഷം എന്‍റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി….
തന്നെക്കാള്‍ സുന്ദരിയായ ജാക്കറ്റും ഹാഫ് സ്ലീവ് ഡ്രെസുമിട്ട ഒരു പെണ്‍കുട്ടിയൊടൊപ്പം പല സ്ഥലങ്ങളിലായി ചിരിച്ച് കളിച്ച് നടക്കുന്ന തന്‍റെ കണ്ണേട്ടന്‍…. അവളുടെ കുടെ റെസ്റ്റോറന്‍റിലും ബാറിലും പുറത്ത് പല സ്ഥലങ്ങളിലുമായി നടക്കുന്നു. അതിലൊരു ഫോട്ടോയില്‍ അവളെ തന്‍റെ തോളില്‍ തലവെച്ച് കിടത്തി അവളുടെ അരയില്‍ പിടിച്ച് നടക്കുന്നതായിരുന്നു. കണ്ണില്‍ പൊന്തി വന്ന കണ്ണുനീര്‍ കാഴ്ച തന്‍റെ മറയ്ക്കുന്നതായി തോന്നി…. ശരീരം കിടന്ന് വിറയ്ക്കാന്‍ തുടങ്ങി…. മനസ് കല്ലാച്ച് പോയി…. ശ്വാസം പോലും എടുക്കാന്‍ പറ്റാത്തെ ഞാന്‍ ആ പൂമുഖത്ത് ഫോട്ടോ നോക്കി നിന്നു.
ചിന്നു….. അച്ഛന്‍റെ വിളിയാണ് എന്നെ തിരിച്ചെത്തിച്ചത്…. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി….
അച്ഛാ ഇത്…. കണ്ണേ…. എനിക്ക് വാക്കുകള്‍ മുറിഞ്ഞു പോവുന്നത് പോലെ തോന്നി…..
അതെ…. നിന്‍റെ കണ്ണേട്ടന്‍ തന്നെ… അച്ഛന്‍റെ ശബ്ദമുണര്‍ന്നു….
ഇല്ലാ….. ഇതിലെന്തോ ചതിയുണ്ട്….. എനിക്ക് വിശ്വാസമില്ലാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു….
മോളെ…. ഞാനും ആദ്യം വിശ്വസിച്ചില്ല…. ഞാന്‍ അതിലെ ഹോട്ടലിലേക്ക് വിളിച്ചു ചോദിച്ചു… അവിടെ നിന്ന് എനിക്ക് കുറച്ച് സി.സി.ടി.വി ഫുട്ടേജ് കിട്ടിയിട്ടുണ്ട്…. ധാ നോക്ക്…. കൈയിലെ ഫോണ്‍ തനിക്ക് നേരെ നീട്ടി അച്ഛന്‍ പറഞ്ഞു….
ഞാന്‍ ധൃതിയില്‍ ഫോണ്‍ വാങ്ങി അത് നോക്കി…. വാട്സാപ്പില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് അഞ്ചോ ആറോ സി.സി.ടി.വി വിഡിയോകള്‍…. ഞാന്‍ ഓരോന്നും പ്ലേ ചെയ്ത് നോക്കി….
എതോ വലിയ ഹോട്ടലിന്‍റെ മുന്‍ഭാഗം… മഴയുള്ള രാത്രിയാണ് സംഭവം…. അവള്‍ സൈഡിലുള്ള ഡേറ്റിലേക്ക് നോക്കി…. അതെ ആ ദിവസം…. കണ്ണേട്ടന്‍റെ പിറന്നാള്‍ ദിനം…. കണ്ണുകളില്‍ സമുദ്രം സൃഷ്ടിക്കുകയായിരുന്നു…
ഹോട്ടലിന്‍റെ മുന്നിലേക്ക് കയറി വരുന്ന കണ്ണേട്ടന്‍റെ വൈഷ്ണവം എന്ന് പേരുള്ള കാര്‍…. ഡ്രൈവിംങ് സിറ്റില്‍ നിന്നിറങ്ങുന്ന കണ്ണേട്ടന്‍…. ഫ്രെണ്ടിലെ അപ്പുറത്തെ ഡോര്‍ തുറന്ന് ഫോട്ടോയില്‍ കണ്ട ആ സുന്ദരിയെ പിടിച്ചെഴുന്നേല്‍പിക്കുന്നു. രണ്ടുപേരും നനഞ്ഞ് കുളിച്ചിട്ടുണ്ട്…. പിന്നെ കാറിന്‍റെ ചാവി അവിടെയുള്ള സെക്യൂരിട്ടിക്കാരനെ എല്‍പിച്ച് അവളെ താങ്ങി പിടിച്ച് കണ്ണേട്ടന്‍ ഫോട്ടലിന്‍റെ ഉള്ളിലേക്ക് നടക്കുന്നു… ഇതാണ് ആദ്യ വിഡിയോ… ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…
ആ ഹോട്ടലിന്‍റെ ഉള്ളിലെ കാഴ്ചയാണ്…. അവള്‍ ഇപ്പോഴും കണ്ണേട്ടന്‍റെ തോളില്‍ തല വെച്ചാണ്… കണ്ണേട്ടന്‍ അവളെ അരക്കെട്ടില്‍ പിടിച്ചിരിക്കുന്നു. റിസപ്ഷനിലേ ആളിനോട് എന്തോ സംസാരിച്ച് അവളെ താങ്ങി പിടിച്ച് ലിഫ്റ്റിനടുത്തേക്ക് നിങ്ങുന്നു.
അടുത്ത വിഡിയോയില്‍ ലിഫ്റ്റിനുള്ളിലെ കാഴ്ച… നില്‍പ്പെല്ലാം പഴയ പോലെ തന്നെ…. രണ്ടുപേരുടെയും മുഖം ആ വിഡിയോയില്‍ ശരിക്കും കിട്ടിയിട്ടുണ്ട്…. അത് തന്‍റെ കണ്ണേട്ടന്‍ തന്നെയാണ്…. മനസ്സിന്‍റെ മനോധൈര്യം അപ്പോഴെക്കും ചോര്‍ന്നു പോയിരുന്നു. കണ്ണുകള്‍ വറ്റാത്ത നീരുറവയായിരുന്നു. തന്‍റെ കാലുകളിലേക്ക് തന്‍റെ കണ്ണുനീര്‍ തുള്ളികള്‍ അഭിഷേകം നടത്തിയിരുന്നു…. ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…..