അതെങ്ങനെ എക്സാം കഴിയാതെ അങ്ങോട്ട് കയറാന്‍ പറ്റുമോ…. വാക്കു പറഞ്ഞുപോയില്ലേ…. നീ ഇങ്ങോട്ട് വാ….
അമ്മയെ തനിച്ചാക്കി ഞാനൊന്നും വരില്ല….
എന്നാ പിന്നെ എക്സാം കഴിയട്ടെ…. ഞാനൊരു വരവുണ്ട്…. നമ്മുക്ക് ആദ്യരാത്രി ആഘോഷിക്കണ്ടേ…. എഴു ദിവസം കുടെ….
പോ…. വൃത്തിക്കേട് പറയാതെ….. അല്ല…. കണ്ണേട്ടന്‍ എവിടെയാ…..
എടി…. ഞാന്‍ എയര്‍പോര്‍ട്ടിലാ…. വേണ്ടപ്പെട്ട ഒരാള്‍ വരുന്നുണ്ട്…. ഇന്ന് ഇനി വിളിക്കാന്‍ പറ്റിക്കൊണമെന്നില്ല….
അതാരാ…..
അതൊക്കെ പറയാം…. ദേ ഫ്ളൈെറ്റത്തി…. ഞാന്‍ പിന്നെ വിളിക്കാം…. ഞാന്‍ ആളെ നോക്കട്ടെ….
കണ്ണേട്ടന്‍ ഇത്രയും പറഞ്ഞ് ഫോണ്‍ കട്ടാക്കി…. ആദ്യരാത്രി എന്നോക്കെ കേട്ടപ്പോ മനസില്‍ ഒരു കുളിര്…. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന്‍റെ സുഖം…. ഇനി എഴു ദിനങ്ങള്‍ മാത്രം….
എഴു സുന്ദര രാത്രികള്‍….
ഏകന്തസുന്തര രാത്രികള്‍…
വികാര തരളിത ഗാത്രികള്‍…
ഞാന്‍ പണ്ടെങ്ങോ കെട്ട പാട്ടും പാടി അവിടെ തുള്ളി ചാടി….
അന്ന് ഞാന്‍ പായസം വെച്ചു. പ്രാണനാഥനടുത്തില്ലേലും അത് തനിക്ക് ആഘോഷത്തിന്‍റെ ദിനമാണ്…. മാധുരമേറുന്ന ഒരു പുതുജിവിതത്തിന്‍റെ തുടക്കമാണ്…. അങ്ങനെ വിചാരിച്ചു…. പക്ഷേ….
അന്ന് വൈകിട്ട് തൊട്ട് മഴ കാറ്റിനെയും ഇടിയെയും മിന്നലിനെയും കുട്ടൂപിടിച്ച് തകര്‍ത്തുപൊയ്തു… അതോടെ നാടിലേക്കുള്ള ഇലക്ട്രിസിറ്റി കമ്പി ഒരു മരം വീണു തകര്‍ന്നു… വീടും നാടും വൈദ്യുതിയെത്താതെയായി…. അന്ന് എല്ലാവരും ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചു….
ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി. ആറാം നാള്‍ വൈകിട്ട് ഞാന്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സൂര്യ മ്യൂസിക് വെച്ച് പാട്ട് കെട്ടുകൊണ്ടിരുന്നു….
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളാരാളോരോ വരുവാനുണ്ടെന്ന
ഞാന്‍ വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ….
പെട്ടെന്ന് ഗേറ്റില്‍ നിന്ന് ഒരു ബൈക്കിന്‍റെ ശബ്ദം അടുത്തടുത്തായി വരുന്നതറിഞ്ഞു… കണ്ണേട്ടന്‍റെ ബൈക്കിന്‍റെ ശബ്ദം എന്നെ ചാടി എഴുന്നേല്‍പിച്ച് പൂമുഖത്തേക്ക് പായിച്ചു….
പക്ഷേ…. അത് കണ്ണേട്ടനായിരുന്നില്ല…. കണ്ണേട്ടന്‍റെ അതെ മൊഡല്‍ ബൈക്ക്. അതില്‍ വെള്ളയും വെള്ളയുമിട്ട ഒരാള്‍. അയാള്‍ വന്ന് കയ്യിലുള്ള കവര്‍ പൂമുഖത്തുള്ള അച്ഛന് കൈമാറി…. അയാള്‍ വന്ന വഴിയേ തിരിച്ചുപോയി….
ഞാന്‍ കണ്ണേട്ടനെ പ്രതിക്ഷിച്ച് പൂമുഖത്തേക്ക് വന്നതായിരുന്നു. പ്രതിക്ഷിച്ച ആളല്ല എന്നറിഞ്ഞപ്പോ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ഇനി അവിടെ നിന്ന് ചമ്മന്‍ നിക്കണ്ട എന്ന് വെച്ച് തിരിച്ച് ഹാളിലേക്ക് തന്നെ സ്കൂട്ടായി…. എന്തോ കണ്ണേട്ടനെ കാണാനുള്ള പൂതി മനസില്‍ വര്‍ദ്ധിക്കുന്നത് പോലെ….
അന്ന് രാത്രി ഏകദേശം ഒമ്പതുമണിയാവുമ്പോള്‍ അമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് പുറത്തിറങ്ങി….
അന്ന് ഡൈനിംഗ് ടെബിളില്‍ വെച്ച് അച്ഛന്‍ പതിവില്ലാതെ എന്നോട് സംസാരിച്ചു….
ചിന്നു… നീ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പൂമുഖത്തേക്ക് ഒന്ന് വരണം… എനിക്കൊരു കാര്യം പറയാനുണ്ട്…. തല്‍ക്കാലാം ലക്ഷ്മിയിത് അറിയണ്ട…. അച്ഛന്‍ ഗനഗംഭിരത്തോടെ പറഞ്ഞു….