കണ്ണേട്ടന്‍റെ ഫൈനല്‍ എക്സാം അടുത്തു വന്നു…. അതറിഞ്ഞ അമ്മ കണ്ണേട്ടനോട് വൈഷ്ണവത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു…. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് നന്നായി എക്സാം എഴുതാന്‍ പറഞ്ഞു…. ഒരു പക്ഷേ കണ്ണേട്ടന്‍ വിട്ടുപോകാനതിനുള്ള വിഷമത്തിലാണ് ഞാന്‍ ആ കാര്യം പറയാതിരുന്നത്… എന്നാല്‍ സ്വന്തം മോന്‍റെ ഭാവി നോക്കുന്ന അമ്മ അത് വെട്ടിതുറന്ന് പറഞ്ഞു….
വെറെ വഴിയില്ലാതെ കണ്ണേട്ടന്‍ അന്ന് വൈകിട്ട് വീടില്‍ നിന്നിറങ്ങി. ഇനി എക്സാം കഴിഞ്ഞിട്ടേ അങ്ങോട്ട് വരാവു എന്ന് അമ്മ കണ്ണേട്ടനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു… ആ സത്യമിടുമ്പോ തന്നെയും അമ്മയേയും നോക്കി കണ്ണേട്ടന്‍റെ കണ്ണു നിറഞ്ഞതായി ഞാന്‍ കണ്ടിരുന്നു….
ഒരു പക്ഷേ അന്ന് കണ്ണേട്ടന്‍ വൈഷ്ണവത്തിലേക്ക് മടങ്ങുന്നന്ന് രാവിലെ കണ്ണേട്ടന്‍റെ മാറില്‍ ചൂടില്‍ നിന്ന് പിടഞ്ഞെഴുന്നേല്‍ക്കുമ്പോ ഞാനാറിഞ്ഞില്ല…. അത് അന്നത്തോടെ തനിക്ക് നഷ്ടമാവുകായാണെന്ന്…..
പിന്നിടുള്ള രാത്രികള്‍ തനിക്ക് ഉറക്കമില്ലായ്മയുടെതായിരുന്നു. പതിവായി കിട്ടിയിരുന്ന ഒരു ചൂട് കിട്ടാത്തതിന്‍റെ വിഷമം…. എന്നും വൈകിട്ട് കണ്ണേട്ടന്‍ വിളിക്കും… പിന്നെ അമ്മയ്ക്ക് ഭക്ഷണം കൊടുക്കും വരെ സംസാരിക്കും…. അധികവും സംസാരം മറ്റയാളുടെ മിസ്സിങ്ങായിരുന്നു…. ഇടയ്ക്ക് വൈഷ്ണവത്തില്‍ വിളിച്ച് അമ്മയോടും അച്ഛനോടും സംസാരിക്കും….
അതിനിടയില്‍ നല്ല മാര്‍ക്കോടെ ഞാന്‍ ഡിഗ്രി പാസ്സായി. എന്നാല്‍ അതിന്‍റെ അഘോഷത്തിനായി വരാന്‍ കണ്ണേട്ടന് വിലക്കുള്ളത് കൊണ്ട് സാധിക്കുമായിരുന്നില്ല. അമ്മയെ തനിച്ചാക്കി അങ്ങോട്ട് പോകുന്നതിന് തനിക്കും…..
അമ്മയ്ക്ക് കൊടുത്ത വാക്ക് കണ്ണേട്ടന്‍ പാലിച്ചു…. പല കാരണത്താല്‍ എക്സാം ഒരു മാസത്തോളം കൊണ്ടാണ് തീര്‍ന്നത്….
അങ്ങനെ ആ ദിവസം വന്നെത്തി…. താന്‍ ഈ ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ താന്‍ ഏറെ കാത്തിരുന്ന ആ ദിവസം. അത് കണ്ണേട്ടന്‍റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനമായിരുന്നു. എടവ മാസത്തിലെ രേവതി നാള്‍…. കുറച്ച് ദിവസം മുമ്പാണ് താന്‍ ആദ്യമായി കലണ്ടര്‍ എടുത്ത് നോക്കുന്ന കണ്ണേട്ടനെ കണ്ടത്. അന്ന് ചോദിച്ചപ്പോഴാണ് കണ്ണേട്ടന്‍ ഈ ദിവസത്തിനായി കാത്തിരിക്കുയാണെന്ന് പറഞ്ഞത് ഓര്‍ത്തുപോയി.
പക്ഷേ രാവിലെത്തെ അടുക്കളയിലെ തിരക്കിനിടയില്‍ ഞാന്‍ ആ ദിവസത്തിന്‍റെ കാര്യം മറന്നിരുന്നു. പിന്നെ ഭക്ഷണവുമായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് അമ്മ ആ കാര്യം ഓര്‍മ്മിപ്പിച്ചത്…. അല്ലേലും അമ്മയ്ക്ക് ഈ കാര്യത്തില്‍ ഭയങ്കര ഓര്‍മ്മ ശക്തിയാണ്….
അമ്മയ്ക്ക് ഭക്ഷണം കൊടുത്ത് തിരിച്ച് ഓടി പാഞ്ഞാണ് തന്‍റെ മുറയിലേക്ക് പോയത്…. ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ ചാടിപിടിച്ചെടുത്തു…. അതില്‍ നിന്ന് കണ്ണേട്ടന്‍റെ ഫോണിലേക്ക് വിളിച്ചു….
അധികം താമസിക്കാതെ ഫോണ്‍ എടുത്തു….
ഹലോ…. ചിന്നു…..
കണ്ണേട്ടാ….
പറ മുത്തേ…. എന്താ ഈ നേരത്ത്…..
പിറന്നാള്‍ ആശംസകള്‍ കണ്ണേട്ടാ….
ആഹാ…. ഓര്‍മ്മയുണ്ടല്ലേ…. ഞാന്‍ വിചാരിച്ചു മറന്നുകാണും എന്ന്…..
മറന്നിരുന്നു… അമ്മയാ ഓര്‍മ്മിപ്പിച്ചത്….
കണ്ടോടീ…. എന്‍റെ പുന്നാര ലക്ഷ്മിയമ്മ…. അതാണ് സ്നേഹം….
അയ്യടാ…. എന്നാ എന്‍റെ പിറന്നാളെന്നാ സ്നേഹമുള്ള ഭര്‍ത്താവോന്ന് പറഞ്ഞെ…..
അത്…. ചിങ്ങത്തിലോ കര്‍ക്കിടകത്തിലോ ആല്ലേ…
അഹാ…. എന്താ സ്നേഹം…..
അതവിടെ നിക്കട്ടെ…. എനിക്കുള്ള ഗിഫ്റ്റ് താടീ….
ഇങ്ങ് വാ…. എന്നാല്‍ തരാം….