കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക….
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
വൈഷ്ണവം 11
Vaishnavam Part 11 | Author : Khalbinte Porali | Previous Part
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും…. അനുനിമിഷം കൊണ്ട് ഇത്തിരി മുന്‍പ് നടന്നത് പോലും ഓര്‍മ്മയിലേക്ക് പോവും…. പിന്നെ അവ ജീവിക്കുക ഓര്‍മകളിലാണ്….
ജീവിതത്തിന്റെ വഴിയില്‍ ഇവിടെയും കാലചക്രം ഉരുണ്ടുപോയി…. ഗ്രിഷ്മവും ശിശിരവും ഹേമന്തവും വസന്തവും ശരദും വര്‍ഷവും നാലുതവണ വന്നുപോയി….
എണ്ണകച്ചവടത്തിന് പേര് കേട്ട ഗല്ഫ് രാജ്യമായ സൗദിയിലാണ് ഇനി കഥ തുടരുന്നത്….
അവിടെത്തെ തലസ്ഥാനനഗരമായി റിയാദില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്ക്കുന്ന ഒരു ബിസിനസ് കോംപ്ലസ്…. അതിലെ പന്ത്രണ്ടാം നിലയില്‍ വി.ജി ഗ്രൂപ്പിന്റെ ഓഫിസ്….
ആ ഓഫിസിലെ അക്കൗണ്ടിംഗ് ഹെഡിന്റെ ക്യാമ്പിനിലാണ് നമ്മുടെ ചിന്നു ഇപ്പോള്‍…. തിരക്കുള്ള സമയമാണ്…. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല ഇപ്പോള്‍…. വി.ജി ഗ്രൂപ്പിന്റെ ചരിത്രത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രോജക്റ്റിന്റെ പണിയിലാണ് അവരെല്ലാവരും… എല്ലാവരും അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു.
ഏകദേശം പതിനഞ്ചൊള്ളം സ്റ്റാഫുണ്ട് അവിടെയിപ്പോ…. ഫുള്ളി എയര്‍കണ്ടിഷന്‍ ചെയ്ത ഓഫീസ്….
ചിന്നു പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്…. വേഷത്തിലും ലുക്കിലും ഒരു മോഡേണ്‍ ലുക്ക്…. മുഖത്ത് കണ്മഷിയോ പോട്ടൊ ഒന്നുമില്ല…. ശരീരം പഴയതിലും പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു….
കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്. അപ്പോഴാണ് തന്റെ സൈലന്റായ ഫോണില്‍ വെളിച്ചം കാണുന്നത്…. അവള് ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു.
അച്ഛന് സ്ക്രിനില്‍ തെളിഞ്ഞു…. വാട്സപ്പ് കോളാണ്…. സാധാരണ അതാണ് പതിവ്…. പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്….
ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു…
എന്താ അച്ഛാ…. ഈ നേരത്ത്…. ചിന്നു ചോദിച്ചു….
മോളെ….. അത്… അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന….