പപ്പടവും,മുട്ടയും എല്ലാം മാറി മാറി പരീക്ഷിച്ചു കൊണ്ട് അച്ചു ഭേഷാ തട്ടുമ്പോ അഗ്നീടെ കണ്ണുപോയത് ബൗളിൽ എടുത്ത് വച്ചിരുന്ന ചൂട് കടലക്കറിയിലേക്കായിരുന്നു….ഒരു തവി കറി അതിൽ നിന്നും എടുത്ത് അതിന്റെ മണം നാസികയിലൊന്ന് ആവാഹിച്ചെടുത്ത ശേഷം ഒരു പുഞ്ചിരിയോടെ അഗ്നിയത് രാവണിന്റെ പ്ലേറ്റിലേക്കൊഴിച്ചു കൊടുത്തു…ഒരു തവി അവനും സ്വന്തം പ്ലേറ്റിലേക്കൊഴിച്ച് കഴിയ്ക്കാൻ തുടങ്ങി….ഒരു പിടി വായിൽ വച്ചപ്പോഴേ അഗ്നി ആ രുചിയിൽ തന്നെ അലിഞ്ഞു ചേർന്നിരുന്നു…ഹോ…ഈ മായമ്മേ കൊണ്ട് ഒരു രക്ഷേം ഇല്ല…എന്താ ഒരു കൈപ്പുണ്യം…ഇത്രേം നാളായിട്ടും ഈ കടലക്കറീടെ സ്വാദിന് ഒരു മാറ്റവും വന്നിട്ടില്ല…
അഗ്നി അതും പറഞ്ഞ് അടുത്ത പിടി കൂടി വായിൽ വെച്ചു….
ചെറിയൊരു correction ഉണ്ട് സാർ…മായമ്മയല്ല…ഈ ഞാനാ ആ കറി വച്ചത്…
അഗ്നി പറഞ്ഞതിന് മറുപടിയായി അവിടെ ഒരു സ്ത്രീ ശബ്ദം ഉയർന്നതും മൂവരും ഒരുപോലെ ആ ശബ്ദത്തിലേക്കും അത് പറഞ്ഞ ആളിലേക്കും ശ്രദ്ധ കൊടുത്തു…. ഞൊടിയിട നേരം കൊണ്ട് അച്ചൂന്റെ കണ്ണുകളൊന്ന് വിടർന്നു…
തുടരും…….