🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

ടൗവ്വല് സ്റ്റാന്റിലേക്കിട്ട് രാവൺ ഡ്രെസ്സിംഗ് ടേബിളിന് മുന്നിലെ നിലകണ്ണാടിയ്ക്ക് അടുത്തേക്ക് ചെന്നു നിന്നു…

ഹാ….പോലീസുകാരനായാൽ ഇങ്ങനെ തൊടുന്നതിനും പിടിയ്ക്കുന്നതിനും എല്ലാം സംശയമാ…അതിന് നിന്നെ പറഞ്ഞിട്ട് കാര്യമില്ല… നിന്റെ വർഗ്ഗങ്ങളേ ഇങ്ങനെയാ… ഞാൻ താഴെക്കാണും…നീ അവിടേക്ക് വാ….

അഗ്നി അതും പറഞ്ഞ് ഒരുവിധം അവിടുന്ന് തടിതപ്പി താഴേക്ക് നടന്നു….അവൻ പോയതും നോക്കി കുറേനേരം എന്തൊക്കെയോ ആലോചിച്ച് നിന്ന് ശേഷം രാവൺ റെഡിയാവാൻ തുടങ്ങി….

രാവണിന്റെ റൂമിൽ നിന്നും അഗ്നി നേരെ പോയത് ഡൈനിംഗ് ഏരിയയിലേക്കായിരുന്നു…. അവിടെ അച്ചു വായ്ക്ക് ഇടം കൊടുക്കാതെ ഫുഡ് തട്ടുന്ന തിരക്കിലായിരുന്നു…അച്ചൂന്റെ കഴിപ്പ് ഒരമ്പരപ്പോടെ നോക്കി കണ്ട് അഗ്നി അവനടുത്തായുള്ള ചെയർ വലിച്ചിട്ടിരുന്നു….
ടേബിളിന്റെ സെന്ററിലായി വച്ചിരുന്ന fruits ബൗളിൽ നിന്നും ഒരു പഴം കൈയ്യെത്തി എടുക്കാൻ തുടങ്ങിയതും അഗ്നിയ്ക്കും മുമ്പേ അവനെടുക്കാൻ ലക്ഷ്യം വച്ച സാധനം അച്ചൂന്റെ കൈപ്പിടിയിലായിരുന്നു….അതിന്റെ കൂടെ വായിൽ പുട്ടും കുത്തിക്കേറ്റിയുള്ള ഒരു കിണിയും കൂടി അഗ്നിയ്ക്ക് കൊടുക്കാൻ അച്ചൂട്ടൻ മറന്നില്ല….

എന്തോന്നെടേ ഇത്… നിന്റെ ഈ അലവലാതി ശീലം ഇത്രേം വയസായിട്ടും മാറില്ലേ…??
പണ്ടേ നീ ഇങ്ങനായിരുന്നു… ഞാൻ കഴിയ്ക്കാൻ എന്തെടുത്താലും തൊള്ള നിറയെ ഫുഡ് കുത്തിക്കേറ്റിയിരുന്നാലും നിനക്കത് വേണം…ഇന്നും അതിനൊരു മാറ്റവുമില്ല…

അ…അത്… പിന്നെ… അഗ്നി…

വായിൽ നിറയെ പുട്ടിരുന്നത് കൊണ്ട് അച്ചൂന്റെ സംസാരം അഗ്നിയ്ക്ക് അത്ര വ്യക്തമായില്ല…

വേണ്ട…എന്റെ പൊന്നനിയൻ ഒന്നും മിണ്ടേണ്ട…ഇനി ഇതെല്ലാം കൂടി തൊണ്ടയില് കുടുങ്ങി ചത്തു പോയ നാണക്കേടാന്നേ….പത്രത്തിലൊക്കെ എങ്ങനെ ന്യൂസ് കൊടുക്കും…..പൂവള്ളി തറവാട്ടിൽ വസുന്ധരയുടേയും,സുഗതിന്റേയും മകൻ അശ്വാരൂഢ് (അച്ചു) 26 ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു….
ശ്ശേ… കേട്ടിട്ട് തന്നെ ഒരിമ്പമില്ല…ബ്ലാ…

അഗ്നീടെ ആ പറച്ചില് കേട്ട് ഫുഡ് കഴിച്ചോണ്ടിരുന്ന അച്ചു ആ പരിശ്രമം കുറച്ചു നേരത്തേക്ക് ഒന്ന് നിർത്തി വെച്ചു…പ്ലേറ്റിലേക്ക് കൈകുടഞ്ഞ് അവനഗ്നിയെ തന്നെ ഒന്ന് ഉറ്റു നോക്കി…

സത്യം പറ… സെലക്ഷൻ കിട്ടി അല്ലേ…

വളരെ സീരിയസായി ഇരുന്ന അച്ചൂന്റെ മുഖം കണ്ട് അഗ്നിയും അല്പമൊന്ന് സീരിയസാവാൻ തുടങ്ങി…

എന്തിന്റെ സെലക്ഷൻ… എനിക്ക് മനസ്സിലായില്ല….

അയ്യോ..എന്റെ കണക്കാച്ചി വാവയ്ക്ക് മനസിലായില്ലേ…കോമഡി സ്റ്റാർസില് മോന് സെലക്ഷൻ ആയി ല്ലേ….ചീഞ്ഞളിഞ്ഞ കോമഡിയൊക്കെ വരുന്നു…

മുഖത്ത് അല്പം ഗൗരവം നിറച്ച് നിന്ന അഗ്നിയെ അടപടലേ പുച്ഛിച്ച് അത്രയും പറഞ്ഞ് കൊണ്ട് അച്ചു വീണ്ടും പണി തുടർന്നു…വെറും വയറ്റിൽ കിട്ടിയ ആ പുച്ഛത്തെ ഇരുകൈയ്യാലെ സ്വീകരിച്ച് അഗ്നിയും അവന് മുന്നിലേക്ക് ഒരു പ്ലെയിറ്റ് മലർത്തി വച്ചു….

കോപ്പയിൽ എടുത്ത് വച്ചിരുന്ന ആവി പാറുന്ന നല്ല soft പുട്ടിൽ ഒന്ന് അഗ്നി തന്റെ പ്ലേറ്റിലേക്കെടുത്ത് വച്ചപ്പോഴേക്കും രാവൺ റെഡിയായി താഴേക്ക് എത്തിയിരുന്നു…അച്ചൂന് ഒരു വശത്തായി ചെയർ വലിച്ചിട്ട് അവനും ഇരുന്നു…അഗ്നി തന്നെയായിരുന്നു രാവണിനുള്ള ഫുഡ് പ്ലേറ്റിലേക്ക് വച്ചു കൊടുത്തത്….പഴവും,പയറും,പഞ്ചസാരയും,

Leave a Reply

Your email address will not be published. Required fields are marked *