അതുകഴിഞ്ഞ് സ്വാതി ഉച്ചഭക്ഷണമുണ്ടാക്കി അവരെല്ലാവരും ടേബിളിനു ചുറ്റുമിരുന്നു കഴിച്ചു.. അൻഷുൽ തന്റെ ഭാര്യയെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.. സ്വാതിയവനെ ഒന്നു രണ്ടു തവണ ശ്രദ്ധിച്ചുവെങ്കിലും അവളിലൊരു ഭാവമാറ്റമോ ചിരിയോ ഒന്നും ഉണ്ടായില്ല… അപ്പോഴും അവളുടെ പിൻവശം മുഴുവൻ കാഴ്ചയ്ക്കു വെച്ച് സ്വാതിയുടെ മുടി ഇടത്തേ തോളിനു മുകളിൽക്കൂടി മുന്നിലേക്കിട്ടിരിക്കുന്നത് അൻഷുൽ ശ്രെദ്ധിച്ചു… സ്വാതിയുടെ ഇടതു വശത്തായി മേശയുടെ നടുവിലിരിക്കുന്ന ജയരാജിന് അവിടെ നിന്നും നോക്കിയാൽ അവളുടെ പിന്നഴക് പൂർണമായും കാണാൻ കഴിയുമെന്നവനു മനസ്സിലായി…
അൻഷുലവളിൽ നിന്നും നോട്ടം മാറ്റി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സ്വാതി പെട്ടെന്ന് ചുമയ്ക്കുന്ന ശബ്ദം കേട്ടത്.. അവൻ തല പൊക്കി നോക്കിയപ്പോൾ ജയരാജ് പെട്ടെന്ന് തന്റെ ഇടത്തേ കൈ കൊണ്ട് അവൾക്കു വെള്ളമെടുത്തു കൊടുക്കുകയും എന്നിട്ട് അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അവളുടെ പുറത്തു തലോടുന്നതും കണ്ടു… ജയരാജ് അവളുടെ മുതുകിലങ്ങനെ തഴുകിക്കൊണ്ട് പറഞ്ഞു..
ജയരാജ്: “മെല്ലെ കഴിക്ക് സ്വാതി..”
സ്വാതിയാ വെള്ളം കുടിച്ചിട്ട് പറഞ്ഞു..
സ്വാതി: “കഴിക്കുന്നതിനിടക്ക് ശ്വാസമെടുത്തപ്പോൾ പെട്ടെന്ന് ഭക്ഷണം ഉള്ളിൽ കയറിയതാ…”
അൻഷുൽ നോക്കിയപ്പോൾ ജയരാജിന്റെ കൈ അപ്പോഴും തന്റെ ഭാര്യയുടെ പുറകിൽ തഴുകുകയാണ്… ഒരു നേരിയ തുണിയുടെ മറ പോലുമില്ലാത്ത അവളുടെയാ വെളുത്ത ശരീരത്തിൽ തൊട്ടുഴിയുകയാണ് അയാളുടെയാ കറുത്ത കൈ… ഒരന്യപുരുഷന്റെ കൈ തന്റെ ദേഹത്തു കൂടെ ഇഴഞ്ഞു നടക്കുന്നതിന്റെ യാതൊരു സങ്കോചവുമവൾക്കില്ല എന്നു മാത്രമല്ല, ചുമച്ചപ്പോഴുണ്ടായിരുന്ന അസ്വസ്ഥതയും മെല്ലെ മാറി വരുന്നുണ്ട് ഇപ്പോൾ.. അവനാ സാഹചര്യത്തിൽ അൽപ്പം വൈഷമ്യം തോന്നി.. താൻ ചെയ്തു കൊടുക്കേണ്ടിയിരുന്ന ഒരു കാര്യമല്ലേ ഇപ്പോ ജയരാജേട്ടൻ അവൾക്കു ചെയ്തു കൊടുക്കുന്നത്… അവന്റെ ഭാര്യയുടെ ദേഹത്ത് തന്റെ കൈകൾ അവനു മുന്നിൽ വെച്ച് ഉഴിഞ്ഞുകൊണ്ടിരുന്ന ജയരാജ് ഒരു തവണ പോലും അൻഷുലിനെ നോക്കിയതേയില്ല.. അറിയാതെ പോലും… അവനവരെ നോക്കിക്കൊണ്ടിരിക്കവേ ജയരജാജ് ചോദിച്ചു…
ജയരാജ്: “ഇപ്പോ ശെരിയായോ സ്വാതി..?”
അവളൊന്നു തന്റെ ഭർത്താവിനെ നോക്കിയിട്ടു പറഞ്ഞു….
സ്വാതി: “മ്മ്, OK ആയി..”
അതു കേട്ടതും ജയരാജ് തന്റെ കൈ അവളുടെ പുറത്തു നിന്നെടുത്ത് പിന്നെ അൻഷുൽ കാണാതെ താഴെ കൊണ്ടു പോയി അവളുടെ അണിവയറിലൊന്ന് തഴുകി… അയാളാ കൈ തന്റെ പുറത്തു നിന്നും വയറിലേക്ക് നീക്കുമ്പോഴെല്ലാം സ്വാതി അൻഷുലിനെ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു….
സ്വാതി: “എന്തു പറ്റി.. ഭക്ഷണം കഴിക്കുന്നില്ലേ അൻഷു..?”