അൻഷുൽ അകത്തു പോയി ഒരു മണിക്കൂറോളം കിടന്നു.. ഏകദേശം 11:30 ആയപ്പോൾ വെളിയിൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടു.. അഞ്ചു മിനിറ്റു കഴിഞ്ഞതും തന്റെ മുറിയുടെ വാതിൽ തുറന്ന് ജയരാജും ആ ഡോക്ടറും കൂടി കയറി വന്നു.. അൻഷുലും ഡോക്ടറും കുശലാന്വേഷണം നടത്തി.. എന്നിട്ട് അദ്ദേഹമവന്റെ ആരോഗ്യം പരിശോധിച്ചു.. അവന്റെ തളർവാദത്തിന്റെ അവസ്ഥയും ചലനശേഷിയുമെല്ലാം.. അവനുപയോഗിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് കൂടി നോക്കിയതിനു ശേഷം വേറെ ചില പുതിയ മരുന്നുകൾ കൂടി എഴുതിക്കൊടുത്തു.. സോണിയമോൾ ഹാളിലിരുന്ന് TVയിൽ കാർട്ടൂൺ കാണുകയായിരുന്നു.. അപ്പോഴാണ് സ്വാതി മുറിയിലേക്ക് ഒരു ട്രേയിൽ ചായയുമായി കയറി വന്നത്….
അവളുടെ കുളി കഴിഞ്ഞു വന്ന കോലം കണ്ട അൻഷുൽ സ്ഥബ്ധനായിപ്പോയി… എന്നത്തേയും പോലെ സുതാര്യമായ ആയ അവളുടെ വെളുത്ത ശരീരവുമായി ഇണങ്ങുന്ന ഒരു മഞ്ഞ സാരിയാണ് അവൾ ഉടുത്തിരുന്നത്… വെള്ളിയാഴ്ച സിനിമ കാണാൻ പോയപ്പോൾ ചെയ്തതു പോലെ അവൾ മുഖത്തു മേക്അപ്പും ഇട്ടിരുന്നു… അവനവളുടെ അരക്കെട്ടിലേക്കു നോക്കിയപ്പോൾ അന്നത്തേ പോലെ അവളുടെ പൊക്കിളിൽ നിന്നും ഏകദേശം രണ്ടു-മൂന്ന് ഇഞ്ചോളം താഴ്ത്തിയാണ് സാരി ഉടുത്തിരുന്നതെന്നു കണ്ടു…
അപ്പോഴേക്കും സ്വാതി വന്ന് അവളെത്തന്നെ നോക്കിയിരുന്നു പോയ ആ ഡോക്ടറെയും അഭിവാദ്യം ചെയ്തു… അവളാ ട്രേ മേശയുടെ പുറത്തു വെച്ച് കിടക്കയുടെ അടുത്ത് നിൽക്കുന്ന ജയരാജിന്റെ അരികിൽ ചെന്നു നിന്നു… അൻഷുലപ്പോഴും കിടക്കയിൽ തന്നെയായിരുന്നു…
ഡോക്ടർ: “അയ്യോ, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു മാഡം.. ഞാനൊരു ഡോക്ടറാണ്.. എന്റെ ജോലി രോഗിയെ നോക്കുക മാത്രമല്ലേ..”
ജയരാജ്: “അതെ ഡോക്ടർ, നിങ്ങൾ ഇവിടെ വന്നത് അൻഷുലിനെ നോക്കാൻ തന്നെയാണ്.. എന്തായാലും വന്നതല്ലേ, ഇവളുടെ കൈ കൊണ്ടുക്കാക്കിയ ഒരു കപ്പ് ചായ കുടിക്കുന്നതു കൊണ്ട് വലിയ കുഴപ്പമൊന്നുമില്ലല്ലോ..”
ഇതും പറഞ്ഞ് ജയരാജവളുടെ പിന്നിലൂടെ കയ്യിട്ട് അവളുടെ ഇടുപ്പിൽ പിടിച്ചു… ആ ഡോക്ടർ ഒന്നു സ്വാതിയുടെ ഇടുപ്പിലൊന്നു നോക്കിയിട്ട് പുഞ്ചിരിച്ചു കൊണ്ട് ആ ചായ എടുത്തു.. എങ്കിലുമത് കുടിക്കാതെ അയാൾ വീണ്ടുമവളുടെ വയറിൽ നോക്കി… സ്വാതിക്കയാൾ എവിടേക്കാണ് നോക്കുന്നതെന്ന് മനസ്സിലായി… കഴിഞ്ഞ തവണ ആ AC മെക്കാനിക്ക് വന്നപ്പോൾ ജയരാജേട്ടൻ അവിടെ കൈ വെച്ചതിലായിരുന്നു അവൾക്കു അസ്വസ്തഥ തോന്നിയിരുന്നത്.. എങ്കിൽ ഇത്തവണ ഏട്ടൻ പിടിച്ചതിലല്ല, ആ ഡോക്ടർ തന്റെ അവിടേക്കു നോക്കുന്നതു കൊണ്ടാണവൾക്കു അസ്വസ്ഥത തോന്നിയത്… (സ്വാതിയിലെ ഓരോരോ മാറ്റങ്ങളേ…) അയാളുടെ ശ്രദ്ധ തന്റെ വയറിൽ നിന്നും മാറ്റാൻ വേണ്ടിയവൾ ചോദിച്ചു…
സ്വാതി: “ഡോക്ടർ.. എന്റെ ഭർത്താവിന്റെ അവസ്ഥ എന്താണ്.. വല്ല പുരോഗമനവുമുണ്ടോ..?”
അതു കേട്ട ഡോക്ടറുടെ ഭാവം മാറി.. അയാൾ അൻഷുലിനെയും പിന്നെ സ്വാതിയുടെ വെളുത്ത വയറിലൂടെ ഇഴയുന്ന ജയരാജിന്റെ കറുത്ത കൈയിനെയും നോക്കി… സ്വാതിക്ക് താൻ ചെയ്ത വിഡ്ഢിത്തരം മനസ്സിലായി.. അവളിലൂടെ ഒരു വിറയൽ കടന്നു പോയി…