“എന്ത് ഏട്ടാ, ഏട്ടനെ ഇത്ര ആവേശത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല”
“നമ്മുടെ വിവാഹസമയത്ത് ഞാൻ ചെയ്ത പ്രോജക്റ്റ് ഓർക്കുന്നുണ്ടോ?”
“എനിക്കത് എങ്ങനെ മറക്കാൻ കഴിയും, ആ നശിച്ച പ്രൊജക്റ്റ് അല്ലെ എന്റെ സ്വപ്നങ്ങളെല്ലാം തകർത്തത്” അഞ്ജലി അവളുടെ മനസ്സിൽ ചിന്തിച്ചു.
“അതെ അരുൺ” അഞ്ജലി മുഖത്ത് നിർബന്ധിത പുഞ്ചിരിയോടെ പറഞ്ഞു.
“ആ പ്രോജക്റ്റിന് ഒരു ഓസ്‌ട്രേലിയൻ കമ്പനി വലിയ വിലക്ക് വാങ്ങാൻ പോകുകയാണ് , അതുകൊണ്ട് ആ പ്രോജക്റ്റ് അവതരിപ്പിക്കാൻ ഞാൻ ഓസ്‌ട്രേലിയയിലേക്ക് പോകണം. അതിൽ ഞാൻ ജയിച്ചാൽ ഞാൻ എന്റെ കരിയറിലെ ഒരു പടി കൂടി മുന്നോട്ട് പോകും”
“അപ്പോൾ നമ്മൾ എപ്പോഴാണ് പോകുന്നത് ഏട്ടാ? ”
അഞ്ജലി ചോദിച്ചു.
“അത് മോളെ…. നീ ഒന്നും വിചാരിയ്ക്കല്ലേ …
ഇപ്പോൾ നിനക്ക് എന്നോടൊപ്പം വരാൻ പറ്റില്ല.
ഇത് മൂന്നാഴ്ചത്തെ യാത്രയാണ്, എന്റെ കമ്പനി എല്ലാ ചെലവുകളും തരും.. പക്ഷെ എന്റെ ബോസ് വളരെ കർക്കശക്കാരനാണ്, മാത്രമല്ല ഈ ബിസിനസ്സ് യാത്രകൾക്കും മറ്റും ഭാര്യമാരുമൊത്ത് യാത്ര ചെയ്യാൻ അയാൾ സമ്മതിക്കില്ല, അയാൾ കരുതുന്നത് ഇത് അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കമെന്ന്”.
“ഓ, അപ്പോൾ ഞാനിവിടെ തനിച്ചാണോ”
“അതിനെന്താ ഇടക്ക് കനകമ്മ ഇങ്ങോട്ട് വരുമല്ലോ, പിന്നെ റോസിയാന്റിയുടെ വീട് അടുത്ത തെരുവിലല്ലേ , അവരുടെ അടുത്തും നിനക്ക് പോകാമല്ലോ , പിന്നെ ഞാൻ വരാനായി വൈകിയാൽ , എന്റെ അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട് .”
“ശെരി അരുൺ ഏട്ടാ .. കുഴപ്പിമില്ല , ഏട്ടാ എപ്പോഴാണ് പോകുന്നത് ?”