മസോച്ചിസം 10 [Jon snow]

Posted by

റോഷൻ : ” കുറ്റബോധം വേണ്ട. അവനെ നമ്മൾ കൊന്നില്ലായിരുന്നു എങ്കിൽ അവൻ നമ്മളെ കൊന്നേനെ ”

ഞാൻ : ” എന്നാലും നമ്മൾ ”

സാജൻ : ” ഒരെന്നാലും ഇല്ല ”

റോഷൻ : ” ഇപ്പോൾ നമ്മൾ ആരും കരയാൻ പാടില്ല. കാരണം ഇപ്പോൾ ഈ ഗോത്രം മുഴുവൻ നമ്മളെ ഉറ്റു നോക്കുകയാണ് ”

ഞാൻ നോക്കിയപ്പോൾ ആദിവാസികൾ മുഴുവൻ ഞങ്ങളുടെ മുന്നിൽ മുട്ട് കുത്തി തലകുനിച്ചു നിൽക്കുന്നു.

ഒരുത്തൻ : ” കുരുടിയെ കൊന്നത് നിങ്ങൾ ആണ്. അതുകൊണ്ട് നിങ്ങളിൽ ഒരാൾ ആണ് അടുത്ത തലവൻ. അതാരാണെന്ന് നിങ്ങൾ തമ്മിൽ പോരടിച്ചു തീരുമാനിക്കാം ”

റോഷൻ പെട്ടെന്ന് ചാടി കയറി പറഞ്ഞു : ” ഞങ്ങൾ തമ്മിൽ പോര് ഒന്നുമില്ല. ഇതാണ് നിങ്ങളുടെ പുതിയ തലവി ”

റോഷൻ എന്റെ നേരെ കൈ ചൂണ്ടി.

ഞാൻ : ” റോഷാ എന്താ ഇതൊക്കെ ”

റോഷൻ : ” തത്കാലം ഞാൻ പറയുന്നത് കേൾക്ക് ”

ആദിവാസികൾ പെട്ടെന്ന് വന്ന് എന്നെ തോളിൽ എടുത്തു.

തലൈവി വാഴ്ക തലൈവി വാഴ്ക എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവർ എന്നെ ആ ഗ്രാമത്തിന് ചുറ്റും ഒന്ന് ചുറ്റിയടിച്ചു.

ഗ്രാമത്തിലെ വീട്ടിലെ സ്ത്രീകൾ അത്ഭുതത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ അവരെ വെറുതെ ചിരിച്ചു കാണിച്ചു.

അവർ എന്നെ ചുറ്റിയടിച്ചു പഴയ സ്ഥലത്ത് തന്നെ കൊണ്ട് വന്നു നിർത്തി.

ഒരുത്തൻ : ” തലവി. ഈ ഏറുമാടം നിങ്ങളുടെ താമസ സ്ഥലം ആണ്. നിങ്ങൾക്ക് എന്തും ഞങ്ങളോട് ആവശ്യപ്പെടാം ”

റോഷൻ : ” ഫോർ നൗ ആസ്ക്‌ ഫോർ പ്രൈവസി ”

ഞാൻ : ” ഒന്നും വേണ്ട തത്ക്കാലം എല്ലാവരും പൊയ്ക്കോളൂ. ഞാൻ വിളിക്കാം”

അവർ എന്റെ ആജ്ഞ കേട്ട് പിരിഞ്ഞു പോയി.

ഞാൻ : ” റോഷാ നീ എന്തൊക്കെ ആണ് പ്ലാൻ ചെയ്യുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല. ”

റോഷൻ : ” എല്ലാം പറയാം ”

ഞാൻ : ” ഇതിപ്പോ ആകെ കുഴപ്പം ആകും. ഇവരുടെ തലവി ആയിട്ട് ഇവിടെ ഇരുന്നാൽ മതിയോ നമുക്ക് ”

റോഷൻ : ” നീ ചാടാതെ ഞാൻ പറയാം ”

ജിജിൻ : ” എന്നാൽ പെട്ടെന്ന് പറ ”

റോഷൻ : ” കാളിയ്ക്ക് ഏറ്റവും സൗഹൃദം നമിതയോട് ആണ്. മാത്രമല്ല അന്ന് കാളി തുല്യമായി കണ്ടു സംസാരിച്ചത് ഇവളോട് മാത്രം ആണ്. നമ്മുടെ കൂട്ടത്തിൽ അവർക്ക് എന്തെങ്കിലും വില ഉള്ളത് ഇവളോട് മാത്രമാണ് ”

ഞാൻ : ” അതുകൊണ്ട്…. ”

റോഷൻ : ” അതുകൊണ്ട് തന്നെ ആണ് നിന്നെ പിടിച്ചു ഞാൻ തലവി ആക്കിയത്. ”

സാജൻ : ” വ്യക്തമായി പറ ”

റോഷൻ : “നമ്മൾക്ക് ഇപ്പോൾ കൂട്ടിന് ഒരു ഗോത്രം മുഴുവൻ ഉണ്ട്. നമ്മൾക്ക് ഇവരെ പക്ഷെ നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *