ഞാൻ പറഞ്ഞതനുസരിച്ച് ഒരാൾ കുരുടിയുടെ തല വെട്ടി എടുത്തു.
ഞങ്ങൾ ആറു പേരും ചിണ്ടനും പിന്നെ കുറേ അനുയായികളും കൂടി യാത്ര തുടങ്ങി. കാളിയുടെ ഗോത്രത്തിന്റെ അടുത്തേക്ക് ചിണ്ടൻ ഞങ്ങളെ നയിച്ചു.
ഇടതൂർന്ന വനത്തിലൂടെ ഞങ്ങൾ യാത്ര ചെയ്തു. എങ്ങും കിളികളുടെ ചിലമ്പലും മറ്റ് ശബ്ദങ്ങളും. ഞാൻ ഒരു റാണിയുടെ ഗമയോടെ നടന്നു.
പതിയെ പതിയെ വളരെ ദൂരെ കാളിയുടെ ഗ്രാമം ഞങ്ങൾ കണ്ടു. ചിണ്ടൻ അവിടെ വച്ചു നടത്തം നിർത്തി.
ഞാൻ : ” എന്താ നിന്നത് ”
ചിണ്ടൻ : ” വെറുതെ കേറി ചെല്ലാൻ പറ്റില്ല അവർ ആക്രമിക്കും ”
ഞാൻ : ” പിന്നെ എങ്ങനെ ചെല്ലും ”
ചിണ്ടൻ : ” വരുന്നുണ്ടെന്നും, ആക്രമിക്കാൻ അല്ല സമാദാനം ആണ് എന്നും അവരെ അറിയിക്കണം ”
ഞാൻ : ” അതെങ്ങനെ ”
ചിണ്ടൻ : ” ഇങ്ങനെ ” അതുപറഞ്ഞു ചിണ്ടൻ ഒരു പ്രത്യേക രീതിയിൽ നീട്ടി ഒരു ചൂളം അടിച്ചു.
എല്ലാവരും പൂർണമായും നിശബ്ദർ ആവാൻ ചിണ്ടൻ പറഞ്ഞു. രണ്ടു മൂന്നു നിമിഷം കഴിഞ്ഞപ്പോൾ ചിണ്ടൻ ചൂളം അടിച്ചത് പോലെ തന്നെ ഒരു ചൂളംവിളി തിരിച്ചു കേട്ടു.
ചിണ്ടൻ : ” കുഴപ്പമില്ല. അവരും ആക്രമിക്കില്ല ”
ഞാൻ : ” എന്നാൽ പിന്നെ അങ്ങോട്ട് പോകാം ”
ചിണ്ടൻ : ” ഇല്ല അവർ ചിലർ ഇങ്ങോട്ട് വന്നു നമ്മൾ എത്ര പേര് ഉണ്ടെന്നും നമ്മുടെ കയ്യിൽ ആയുധം ഇല്ലെന്നും ഉറപ്പ് വരുത്തിയിട്ട് നമ്മളെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോകും ”
ഞാൻ : ” കൊള്ളാലോ ”
കുറച്ചു കഴിഞ്ഞപ്പോൾ മുന്നിലെ ചെടികൾ വകഞ്ഞു മാറ്റി ഒരു മൂന്ന് നാല് പേര് വന്നു. അവര് ഞങ്ങളെ അടിമുടി നോക്കി.
അവർ : ” നിങ്ങൾ…… നിങ്ങൾ മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ വന്ന…… ”
ഞാൻ : ” അതെ ഞങ്ങൾ തന്നെ ”
അവർ : ” നിങ്ങൾ എന്താ ഇവരുടെ കൂടെ ”
ഞാൻ : ” എല്ലാം കാളിയോട് പറയാം എന്നെ കളിയുടെ അടുത്തേക്ക് കൊണ്ടുപോകു ”
ചിണ്ടൻ : ” ഇതാണ് ഞങ്ങളുടെ ഇപ്പോളത്തെ തലവി ”
അവർ : ” അപ്പോൾ കുരുടി ”
ഞാൻ : ” കൊണ്ടുവന്നിട്ടുണ്ട് ”
ചിണ്ടൻ ഇലയിൽ പൊതിഞ്ഞ തല അവരെ കാണിച്ചു. പിന്നെ അവർ താമസിപ്പിച്ചില്ല.
ഞങ്ങൾ നേരെ കളിയുടെ കുടിലിന്റെ മുന്നിലേക്ക് ചെന്നു. ആ കുടിലിന് മാറ്റം ഒന്നും ഇല്ല. കാളി അകത്ത് നിന്ന് ഇറങ്ങി വന്നു. ഞങ്ങളെ കണ്ട കാളി ആദ്യം ഒന്ന് ഞെട്ടി. പിന്നെ വെളുക്കെ ചിരിച്ചു.
കാളിയുടെ പുറകെ ഇറങ്ങി വന്ന ആളും ഞാനും തമ്മിൽ കണ്ണുകൾ കൊണ്ട് ഉടക്കി. എന്റെ ചുണ്ടുകൾ മന്ത്രിച്ചു. ബൊമ്മൻ…. !!!!!
(ഇനിയും ഓരോ കുഞ്ഞു കുഞ്ഞു പാർട്ട് വേണോ അതോ അടുത്ത ഒരു വലിയ പാർട്ട് കൊണ്ട് ഈ കഥ തീർത്തേക്കട്ടെ? )