മസോച്ചിസം 10
Mas0ch1sm Part 10 | Author : Jon snow | Previous Part
ഈ ഭാഗം ചെറുതാണ് കാരണം നിർത്താൻ പറ്റിയ ഒരു സ്ഥലം വന്നപ്പോൾ അങ്ങ് നിർത്തി.പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഉണർന്നു. ആവശ്യത്തിന് ഉള്ള വസ്ത്രവും ഭക്ഷണവും കാശും മാത്രം ഞങ്ങൾ കയ്യിൽ കരുതി. ഞങ്ങൾ വീണ്ടും ആ വലിയ യാത്ര ചെയ്യാൻ ഒരുങ്ങി. ഇത്തവണ ഞങ്ങൾ ആറ് പേരുണ്ട് എന്ന് മാത്രം.
ഞങ്ങളുടെ ഇന്നോവയിൽ ഞങ്ങൾ യാത്ര തുടങ്ങി. സാജൻ ആണ് വണ്ടി ഓടിച്ചത്.
ഞങ്ങൾ അങ്ങോട്ട് പോകുന്നു എന്നല്ലാതെ എങ്ങനെ ആണ് ബൊമ്മനെ കൂടെ കൊണ്ടുവരുന്നത് എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അവിടെ ചെന്ന് എന്ത് ചെയ്താൽ ആണ് ബൊമ്മനെ കിട്ടുക………
ഞങ്ങൾ പക്ഷെ എന്ത് വന്നാലും ബൊമ്മനെ എങ്ങനെ എങ്കിലും കൂടെ കൊണ്ട് വരണം എന്ന് നിശ്ചയിച്ച് ഉറപ്പിച്ചു. അന്ന് പോയത് പോലെ സന്തോഷം ഒന്നുമില്ല വണ്ടിയിൽ. എല്ലാവരും മൂകമായിട്ട് ഇരിക്കുന്നു.
ഞങ്ങൾ ഇടയ്ക്ക് ആഹാരം കഴിക്കാൻ മാത്രം വണ്ടി നിർത്തി. എന്നിട്ട് അന്നത്തെ പോലെ തന്നെ വൈകുന്നേരം ആയപ്പോൾ അവിടെ എത്തി. ആ മലയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ പോലെ ഞങ്ങൾ കാർ മലയുടെ താഴെ ഒരു സൈഡിൽ ഒതുക്കി. ഞങ്ങൾ ആ മല കയറി.
ഞങ്ങൾ അന്ന് ടെന്റ് കെട്ടിയ സ്ഥലം അതുപോലെ തന്നെ ഉണ്ട്. ഇപ്പോൾ ഇരുട്ടി തുടങ്ങി. ഏത് വഴിയിൽ കൂടി പോയാൽ ആണ് കാളിയുടെയും ബൊമ്മന്റെയും അടുത്തേക്ക് എത്തുക എന്ന് ഞങ്ങൾക്ക് നിശ്ചയം ഇല്ല.
സാജൻ : ” ആ വഴി അല്ലായിരുന്നോ ”
റോഷൻ : ” എനിക്ക് ഉറപ്പില്ല ”
ജിജിൻ : ” ഏയ് ആ വഴി അല്ല. ഈ വഴി ആണെന്ന തോന്നുന്നേ ”
പല്ലവി : ” ആർക്കും ഒരു ഉറപ്പ് ഇല്ലേ ”
ധന്യ : ” നമ്മൾ ഈ കാട്ടിലേക്ക് വരണ്ടായിരുന്നു ”
സാജൻ : ” എടി നീ ഇങ്ങനെ പേടിക്കാതെ. ”
റോഷൻ : ” ഒരു കാര്യം ചെയ്യാം രാത്രി നമുക്ക് കാട്ടിലേക്ക് കയറേണ്ട. ഇന്ന് ഇവിടെ ഉറങ്ങി രാവിലെ കാട്ടിൽ കയറി അന്വേഷിക്കാം ”
റോഷൻ പറഞ്ഞത് ആണ് നല്ലത് എന്ന് എല്ലാവർക്കും തോന്നി. ഞങ്ങൾ അവിടെ പുല്ലിന്റെ മുകളിൽ കിടന്ന് ഉറങ്ങാൻ നോക്കി. കൂടെ കരുതിയ ഭക്ഷണം എല്ലാവരും കഴിച്ച് എങ്ങനെയോ ഞങ്ങൾ അവിടെ കിടന്നു നേരം വെളുപ്പിച്ചു.
രാവിലെ ഒരുമാതിരി വെയിൽ വീണപ്പോൾ തന്നെ കാടിനുള്ളിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു ഞങ്ങൾ കാടിന്റെ ഉള്ളിലേക്ക് കയറി. ഏതോ കാട്ട് വഴികളിൽ കൂടി ഞങ്ങൾ നിര നിരയായി നടന്നു.
ആ വഴി പോയാൽ ബൊമ്മന്റെ അടുത്ത് എത്തും ഒരു ഉറപ്പുമില്ല. എന്നാലും വെറുതെ നടക്കുകയാണ്.
എത്ര ചെറിയ അനക്കം കേട്ടാലും ധന്യ പേടിച്ചു ഞെട്ടും.
ധന്യ : ” നമുക്ക് തിരിച്ചു പോവാം ”
സാജൻ : ” മിണ്ടാതെ വാ കൂടെ…. പുല്ല് ഇവളെ കൊണ്ടുവരണ്ടായിരുന്നു. ”
അതുകേട്ടതും ധന്യ കരയാൻ തുടങ്ങി.