തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും ഞാൻ സ്വപ്‌നത്തിൽ ഉന്മാദാവസ്ഥയിൽ എത്തിയെന്ന് പറയാം , ഒടുവിൽ ആ സമസ്യയെ അതിജീവിക്കാൻ കഴിയാതെ ഉന്മാദം പൊട്ടിയൊലിച്ചു ….ജീവിതത്തിലെ ആദ്യ സ്വപ്നസ്ഖലനം !!!! എന്ത് സംഭവിച്ചെന്നറിയാതെ അതിനു പിന്നാലെ ഉറക്കം മുറിഞ്ഞു എണീറ്റ് ലൈറ്റിട്ടപ്പോൾ ഉടുത്തുകിടന്നിരുന്ന മുണ്ടിൽ അവശിഷ്ടങ്ങൾ കണ്ടപ്പോൾ സ്വയം നാണംകെട്ടു ശപിച്ചു…
എന്നത്തേയും പോലെ ഇക്കാര്യം ശബരിയോട് പോലും പറയാൻ എനിക്ക് സാധിച്ചില്ല ….ജീവിതത്തിൽ വളരെ പ്രൈവസി വേണ്ടുന്ന ചില കാര്യങ്ങൾ വളർന്നു വരുമ്പോൾ ഉണ്ടായേക്കാമെന്ന് എന്നെ പഠിപ്പിച്ച ആദ്യ സംഭവമായിരുന്നു അത് ……ശീലമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പറയാനുള്ള ത്വരയെ ഞാൻ തടഞ്ഞു നിർത്തിയത് ….പിറ്റേന്ന് കുറ്റബോധം വീണ്ടും അലട്ടിയതിനാൽ അമ്മുവിനോട് സംസാരിക്കാൻ ശ്രമിച്ചില്ല .. പിന്നെയുള്ള ദിവസങ്ങളിലും ഇടക്ക് മാത്രം അവളെ കണ്ടു , കാണുമ്പോളെല്ലാം ഒരു ചിരിയിൽ ഒതുക്കി ഞങ്ങൾ കഴിഞ്ഞുപോന്നു …. അവൾ പറഞ്ഞ ശ്രീകൃഷ്ണ ജയന്തി ഒന്നര മാസം കഴിഞ്ഞാണ് ….അതിനു മുൻപ് ഓണമുണ്ട് ..അവൾ പറഞ്ഞ അതുവരെ ഇങ്ങനെ പോട്ടെ എന്ന് ഞാനും കരുതി …..വീണ്ടും കുറച്ചു ദിവസങ്ങൾ ധൃതിയിൽ കടന്നുപോയി ..പത്രമിടലും , കോളേജും , പ്രാക്റ്റീസും , ആൽത്തറയും ചേർന്ന് ദിവസങ്ങളെ വേഗത്തിൽ ഓടിച്ചു …
ഒരു ദിവസം പ്രാക്ടീസ് കഴിഞ്ഞു റസ്റ്റ് ചെയ്യുന്ന സമയത്ത് കോച്ച് എല്ലാവരെയും വിളിച്ചു ചേർത്തു …
“പ്ലേയേഴ്സ് …..നമ്മുടെ ടീമിന്റെ ഇപ്പോളത്തെ പ്രകടനം ഏറെ മെച്ചപ്പെട്ടെന്നു നിങ്ങള്ക്കും തോന്നുന്നുണ്ടല്ലോ …നമ്മൾ മാച്ച് കുറേ കളിച്ചു , ഡിവിഷൻ ടീമിനോട് കളിച്ച് ഒരു പ്രഫഷണൽ രീതി എങ്ങനെയാണെന്ന് കുറച്ചൊക്കെ നിങ്ങൾക്ക് മനസിലായല്ലോ …ഇനി അടുത്ത സ്റ്റേജ് ആണ് ..നമ്മൾ ഈ വരുന്ന ഞായർ 9 മണിക്ക് സെന്റ് മേരീസ് കോളേജിനോട് മാച്ച് വെച്ചിട്ടുണ്ട് …..എല്ലാവരും 8.30 ന് ഇവിടെ വരണം , ഈ ഗ്രൗണ്ടിൽ വെച്ചുതന്നാണ് കളി ….ഒരു വെള്ളക്കുപ്പി എടുത്തോണം……സൊ പ്ലേയേഴ്സ് ഗെറ്റ് റെഡി ഫോർ ദി മാച്ച് ……ഓൾ ദി ബെസ്റ്റ് …..”
പുള്ളി വളരെ ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് വിഷ് തന്നു ……ഞങ്ങൾ അതേ രീതിയിൽ തിരിച്ചും ചീയേർസ് അടിച്ചു…
മാച്ച് ദിവസം കഴിയുന്നത്ര വേഗത്തിൽ പത്രമിടൽ കഴിഞ്ഞ് വീട്ടിലെത്തി റെഡിയായി …. എന്നാലും ലേറ്റ് ആയി 8.45 ആയപ്പോളാണ് എത്തിയത് …എന്റെ കാര്യം അറിയുന്നതുകൊണ്ടു കോച്ച് ഒന്നും പറഞ്ഞില്ല ….ഞങ്ങൾ ഷൂ പോരുമ്പോൾ തന്നെ ഇട്ടിരുന്നു , ചെന്നപ്പോൾ എല്ലാവരെയും ഒന്നിച്ചു നിർത്തി കോച്ച് ഓരോ കവർ തന്നു …തുറന്നപ്പോൾ ഞങ്ങൾ സന്തോഷത്തിൽ ചാടിപ്പോയി …..Nss colllege എന്നെഴുതിയ കടുംനീല ടീ ഷർട്ട് , അതിനു ചേർന്ന ട്രാക്ക്സ്യുട് …..ആദ്യത്തെ ജേഴ്‌സി , അന്ന് വരെ കളിച്ചത് അവനവന്റെ ഡ്രസ്സ് ഇട്ടായിരുന്നു….ആ ജേഴ്‌സി ധരിച്ചപ്പോൾ ആത്മവിശ്വാസം ഒരു പടി കൂടി വര്ദ്ധിച്ചു….
ടോസ് ഞങ്ങൾക്കായിരുന്നു …ക്യാപ്റ്റൻ സിദ്ധാർഥ് ആണ് , ഒരു നല്ല വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ….ക്യാപ്റ്റൻ ആവാൻ കഴിവുള്ള വേറെ ഒന്ന് രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും കീപ്പർക്ക് ആണ് ഫീൽഡ് സെറ്റ് ചെയ്യാനും വേണ്ട മാറ്റങ്ങൾ അപ്പോളപ്പോൾ വരുത്താനും എളുപ്പം എന്ന കോച്ചിന്റെ നിർദ്ദേശം വെച്ചാണ് കൂട്ടത്തിൽ നിന്നും സിദ്ധു തെരഞ്ഞെടുക്കപ്പെട്ടത് …
തുടക്കം മുതൽ ശബരിയും , മധ്യത്തിൽ സിദ്ധുവും സുഹൈലും , അവസാനത്തിൽ ഞാനും രാജീവും ചേർന്ന് കിട്ടിയ പാർട്ണർഷിപ്പിൽ 15 ഓവറിൽ ഞങ്ങൾ 177 റൺസ് എടുത്തു…..കോച്ച് ഹാപ്പി ആയി …