അന്ന് ജോലി തീർന്നു വീട്ടിലെത്തി കാര്യങ്ങളെല്ലാം നടത്തുമ്പോളും കാരണമറിയാത്ത എന്തോ ഒരു സംഭവം ഉള്ളിന്റെ ഉള്ളിൽ നീറിക്കൊണ്ടേ ഇരുന്നു …എത്രയൊക്കെ അടുത്താലും അമ്മുവുമായി കേവലം കുറച്ചു ദിവസങ്ങളുടെ ബന്ധമേ ഉള്ളൂ , അവളെപോലെ ഒരു കുട്ടി സ്വഭാവികമായി ചിന്തിക്കുന്നത് എന്റെ മനസിലെ ദുഷ്ചിന്തകളെകുറിച്ചായിരിയ്ക്കും ….ശബരിയോടൊത്തു കോളേജിൽ പോകുമ്പോൾ ഇക്കാര്യം സംസാരിച്ചു , അവനും മറുപടി ഇല്ലാത്തൊരു പ്രശ്നമായിരുന്നു ഇത് …എന്നാൽ ഇതിനെക്കാൾ എനിക്ക് മനസിലാകാതിരുന്ന മറ്റൊരു കാര്യം അത് നോക്കിനിന്ന സമയം ഞാൻ ഒരുപാട് ആസ്വദിച്ചു എന്നുള്ളതാണ് ….എന്റെ പ്രശ്നം ഞാൻ അതെല്ലാം കണ്ടതോ അതെനിക്ക് വല്ലാത്തൊരു അനുഭൂതി തന്നതോ ആയിരുന്നില്ല മറിച്ച് ഞാൻ നോക്കിയ നോട്ടത്തിന്റെ അർത്ഥം അവൾക്കു മനസിലായി എന്നുള്ളതാണ് …..എന്റെ കണ്ണിൽ കത്തിയത് സാധാരണ പോലെ സ്നേഹമല്ല ,കാമമായിരുന്നു …എന്തോ ഒരു ഉൾപ്രേരണയാൽ ചെയ്ത തെറ്റ് …..ഒരുപക്ഷേ ജീവിതാന്ത്യം വരെ അവളെന്റെതായിരിക്കും എന്നൊരു തോന്നലായിരിക്കാം കാരണം …
പിന്നീടുള്ള ദിവസങ്ങളിലെല്ലാം കഴിയുന്നതും അവളുടെ കൺവെട്ടത്തു നിന്നും ഞാൻ ഒഴിഞ്ഞുമാറി ….പത്രമിട്ടു അവളുടെ വീട്ടിലെത്തുന്ന സമയം ഓരോ ദിവസവും മാറ്റി മാറ്റി ആക്കി….അവളുടെ അയല്പക്കത്തെ വീടുകൾ വെച്ചാണ് അത് ചെയ്തത് …..ചിലപ്പോൾ വരുന്ന വഴിക്കുള്ള എല്ലാ വീടും കയറിയതിനു ശേഷം അമ്മുവിൻറെ വീട്ടിൽ ചെന്നു , ചില ദിവസ്സം ആദ്യം അവളുടെ വീട്ടിൽ പോയി അങ്ങനെ അങ്ങനെ ….എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു , ചില ദിവസങ്ങൾ അവളെ കണ്ടാലും അധികം ശ്രദ്ധ കൊടുക്കാതെ ഞാൻ പിന്തിരിഞ്ഞു …കാണുമ്പോളെല്ലാം നിസ്സംഗ ഭാവത്തിൽ ആയിരുന്നു അവൾ …ഇടക്കെല്ലാം ശബരി ഓരോ മാർഗങ്ങൾ പറഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്ക് പാലിക്കാൻ പറ്റിയില്ല ….രണ്ടു മൂന്നു ആഴ്ചകളോളം ഞാനീ കള്ളനും പോലീസും കളി തുടർന്നു …
ഇതിനിടക്ക് ചില കാര്യങ്ങൾ ഗുണപരമായി സംഭവിച്ചു….അതിൽ ഒന്ന് എന്റെ തൂക്കം കൂടിയതാണ് ..55 ൽ നിന്നും 59 ലേക്ക് അത് കൂടി…രാവിലെയുള്ള സൈക്കിളിംഗ് , വൈകീട്ടുള്ള പ്രാക്റ്റീസും എക്സസൈസും പഴങ്കഞ്ഞിയും രണ്ടു മുട്ടയും എല്ലാം കൂടെ 4 കിലോ സമ്മാനിച്ചു ….കാഴ്ച്ചയിൽ വലിയതോതിൽ മാറ്റം തോന്നിയില്ലെങ്കിലും സ്റ്റാമിന കൂടിയ ഫീൽ എനിക്കും ഉണ്ടായി …
പിന്നെ ഉണ്ടായത് കളിയിൽ വന്ന മാറ്റമാണ്….കോച്ച് വന്ന 4 മാസങ്ങൾ കൊണ്ട് റണ്ണപ്പിലും ആക്ഷനിലും വരുത്തിയ ചെറിയ ചെറിയ മാറ്റങ്ങൾ എന്നെ അത്യാവശ്യം ലൈനും ലെങ്ങ്തിലും പേസും ചേർത്തു എറിയാൻ പ്രാപ്തനാക്കി … ആദ്യമാദ്യം ഒരു ഓവറിലെ ബോളുകളെല്ലാം വിചാരിച്ച രീതിയിൽ എറിയാൻ കഴിഞ്ഞെങ്കിൽ പിന്നീട് രണ്ടൊ മൂന്നോ ഓവർ അത്തരത്തിൽ എറിയാൻ സാധിച്ചു…..മിക്കവാറും ഓരോ ബോളിനും മുൻപ് കോച്ച് പറയുന്ന ലെങ്ങ്തിലേക്ക് എറിയാൻ കഴിവ് വന്നു ….ബാറ്റിംഗ് പ്രധാനമായും ഹിറ്റിങ് സ്റ്റൈൽ ആണ് വരുത്തിയത് …..നേരിടുന്ന ആദ്യ ബോൾ മുതൽ സിക്സ് അടിക്കാൻ മനസിനെയും ശരീരത്തെയും സെറ്റ് ആക്കി ….
ശബരിയുടെ രീതിയിൽ കോച്ച് വരുത്തിയ മാറ്റം അവന്റെ പ്രതിരോധത്തിലായിരുന്നു …വലിയ ഷോട്ടുകൾ കളിക്കാനുള്ള അവന്റെ കഴിവിൽ മാറ്റം വരുത്താതെ ഓരോ ഓവറിലും ഒന്നോ രണ്ടൊ വലിയ ഷോട്ടുകളും ബാക്കി സിംഗിൾസ് എടുക്കാൻ പ്രാപ്തനാക്കാനുമാണ് കോച്ച് ശ്രദ്ധിച്ചത് ….ഓവറിൽ മിനിമം 10 റൺ എന്ന രീതിയിൽ സ്കോർ കൂട്ടാൻ അവനെ നിർബന്ധിച്ചു …കുറച്ചുമാസങ്ങൾ കൊണ്ട് അവൻ അപാര ഫോമിലേക്കുയർന്നു….കൂട്ടത്തിൽ അത്യാവശ്യം കഴിവുള്ള 5,6 കളിക്കാർ കൂടി ഫോം കൊണ്ടും സ്റ്റാമിനകൊണ്ടും മികച്ചു നിന്നു …