കിനാവ് പോലെ 7 [Fireblade]

Posted by

അവൾ എന്നോട് വളരെ സൗമ്യമായി ചോദിച്ചുകൊണ്ട് ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി….കുറേ കാലം പിടിക്കാൻ കൊതിച്ച കൈയല്ലേ …..കൊടുക്കണോ വേണ്ടേ …അകെ സംശയം..

” അതൊന്നും വേണ്ട കീർത്തനാ , ഇപ്പൊ ഉള്ളതുപോലെ മതി….എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല , ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ ഫ്രണ്ട് ആയിക്കാണാൻ എന്നെകൊണ്ട്‌ പറ്റില്ല , അതുകരുതി ഞാനിപ്പളും നിരാശാകാമുകനായി നടക്കൊന്നും അല്ലാട്ടോ , പ്രേമത്തിനെക്കാളും സുഖമുള്ള വേറൊരു അവസ്ഥേലാണ് ഞാൻ….താൻ അന്ന് പറഞ്ഞപോലെ എനിക്കും കുറച്ചു സ്വപ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ ഉണ്ടായി …എന്റെ എല്ലാ കുറവും ഞാൻ സ്വയം അംഗീകരിച്ചു തുടങ്ങി , എനിക്ക് ചേരുന്നവരുമായി മാത്രം ഞാൻ ഫ്രണ്ട് ആവുന്നതല്ലേ നല്ലത്…ഇതൊന്നും ദേഷ്യം വെച്ചു പറയുന്നതല്ലട്ടോ …അന്ന് താൻ നാണംകെടുത്തിയ അന്നുമുതൽ എനിക്ക് സ്വയം തിരിച്ചറിവുകൾ ഉണ്ടായി ….ഒരുപാട് നല്ല നേട്ടങ്ങളും …എന്റെ ലൈഫിലെ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ എനിക്കിപ്പോ പറ്റുന്നുണ്ട് …ഇങ്ങനെ പോയാൽ മതി …ഞാൻ ഒരുപാട് ഹാപ്പിയാണ് ഇപ്പൊ ….

പതിഞ്ഞ ശബ്ദത്തിൽ ഞാനിത്രയും ഒരുവിധത്തിൽ പറഞ്ഞുതീർത്തു …
ഞാനിതെല്ലാം പറഞ്ഞത് അവളുടെ കാതിൽ ആടിക്കളിക്കുന്ന ജിമിക്കിയിലെ ആ കല്ലിൽ നോക്കിയായിരുന്നു , ആ കല്ല്‌ കണ്ടപ്പോൾ അതേ കളറിലുള്ള അമ്മുട്ടിയുടെ മുക്കുത്തിയാണ് എനിക്ക് ഓർമവന്നത് , ഇത് പറയുമ്പോളെല്ലാം എന്റെ മനസ് അവളുടെ ഓർമയിൽ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു…ഞാൻ കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരുന്നതിനാലാവണം അവൾ ഇടക്കെപ്പഴോ കൈകൊണ്ടു കാതിൽ തപ്പിനോക്കി..

” അപ്പൊ ശെരി , പോട്ടെ …”
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പോന്നു…..ഇത്തിരി വിഷമത്തിലും അവളും തലയാട്ടി സമ്മതം കാണിച്ചു …..
ഇന്നുവരെ അനുഭവിക്കാത്ത മറ്റൊരു നിർവൃതി എന്നെ ശെരിക്കും കീഴടക്കി…എനിക്ക് അതിനും സാധിച്ചു….ദൈവത്തിനു നന്ദി….. !!!

പ്രാക്ടീസ് തുടങ്ങിയിരുന്നു , ഞാനും ജോയിൻ ചെയ്തു …..അന്ന് എനിക്കുള്ള കോച്ചിംഗ് മൊത്തം എന്റെ ബൗളിങ്ങിൽ ആയിരുന്നു ,എനിക്ക് അതുവരെ എന്റെ റണ്ണപ്പും ബൌളിംഗ് ഫോഴ്സും തമ്മിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നില്ല..,കോച്ച് അത് തമ്മിലൊരു കണക്ഷൻ വരുത്താനാണ് ശ്രമിച്ചത് മുഴുവൻ ..എറിഞ്ഞെറിഞ്ഞു എനിക്ക് ഊപ്പാട് വന്നു ….പ്രാക്ടീസ് കഴിഞ്ഞു പോരുമ്പോൾ ശബരി അവൻ പോന്നതിനു ശേഷമുള്ള കാര്യങ്ങൾ ചോദിച്ചു…ഞാനെല്ലാം പറഞ്ഞുകൊടുത്തു …എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചെക്കനു ഭയങ്കര സന്തോഷവും അത്ഭുതവും ….അത് അവൻ തുറന്നു പറയുകയും ചെയ്തു ,ഒരു തവണയല്ല ,അന്ന് വീട്ടിലെത്തുന്നവരെയും ,ആൽത്തറയിൽ ഇരിക്കുമ്പോളും അങ്ങനെ ഓരോ സമയത്തും ഓർത്തു പറഞ്ഞുകൊണ്ടിരുന്നു ….

പിറ്റേന്ന് ഞാൻ പത്രമിടാൻ ചെല്ലുമ്പോൾ പതിവില്ലാതെ അമ്മു അവരുടെ വഴി അടിച്ചുവാരുകയായിരുന്നു ..അവരുടെ വീടും ഗേറ്റും തമ്മിൽ ഏതാണ്ട് അമ്പതു മീറ്റർ ദൂരമുണ്ട് , രണ്ടു ഭാഗവും വെട്ടുക്കല്ലാൽ പകുത്ത് ബുഷ്‌ ചെടികളാൽ പാതയൊരുങ്ങിയ വഴിയാണ് അവരുടേത് , അവൾ അവിടെ അടിച്ചുവാരുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി എന്നോടെന്തോ പറയാനുണ്ടെന്ന് …ആദ്യമായിട്ടാണ് അവൾ അവിടെ അടിക്കുന്നത് ഞാൻ കണ്ടത്…..പത്രം ഇടാൻ ഉമ്മറത്തെത്തിയപ്പോൾ കാരണവർ അവിടെ ഇല്ല , ഓ , അപ്പൊ പ്ലാനിങ്ങാനല്ലേ എന്ന് മനസ്സിൽ കരുതി സൈക്കിൾ തിരിച്ചു …അവളുടെ അരികിലെത്തിയപ്പോൾ ചൂല് പുറകിലേക്ക് പിടിച്ചു വീർപ്പിച്ച മുഖവുമായി അവൾ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു …ഞാൻ അവൾക്കരികിൽ നിർത്തി….

 

” വല്ല്യേ ഗമയാണല്ലോ ഇപ്പൊ…”

കണ്ണുകൾ ഉയർത്താതെ പതിയെ അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് …പൊട്ടിപ്പെണ്ണ് ..!!

Leave a Reply

Your email address will not be published. Required fields are marked *