കിനാവ് പോലെ 7 [Fireblade]

Posted by

വീട്ടിൽ വന്നു കുളിച്ചു ഭക്ഷണവും കഴിച്ചു വിളിക്കരുതെന്നും പറഞ്ഞു കിടക്കയിലേക്ക് ചെരിഞ്ഞു , പിന്നെ എണീറ്റത് 1 മണിക്കാണ് …ഉച്ചക്ക് ഭക്ഷണം കഴിച്ചു ശബരിയുടെ അടുത്തു പോയി , അവന്റെ ബെഡിൽ കിടന്നു വീണ്ടും വിശ്രമിച്ചു…വൈകീട്ട് കുളത്തിൽ പോയി നീരാട്ടും നടത്തി….തിരികെ വരുമ്പോൾ ശാന്തിച്ചേച്ചിയുടെ കത്തിയടി കേട്ടു കുറച്ചു സമയം ചിലവഴിച്ചു …നിത്യ ക്ലാസ്സ്‌ കഴിഞ്ഞു വന്നേ ഉണ്ടായിരുന്നുള്ളു ….തിരികെ വന്നു ചായകുടി കഴിഞ്ഞു വീണ്ടും പുറത്തോട്ടിറങ്ങി …വിശ്രമം നല്ല രീതിയിൽ കിട്ടിയതുകൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ok ആയിരുന്നു …..ആൽത്തറയിലേക്ക് നടക്കുമ്പോൾ ശബരി ചോദിച്ചു ….
” നീ രാവിലെ അവളെ കണ്ടില്ലേ …?? ”

” കണ്ടു …” ഞാൻ മറുപടി കൊടുത്തു .

” ഒന്നും പറഞ്ഞില്ലേ ..? ”
അവൻ സംശയത്തോടെ ചോദിച്ചു .

” ഇല്ലടാ , ഞാനിന്നലെ ചിന്തിച്ചപ്പോൾ തോന്നി ഇടക്കിടക്ക് കാണുമ്പോ ഉള്ള സംസാരം ചിലപ്പോൾ എന്റെ കണ്ട്രോൾ കളയും ന്ന് ….അവൾടെ ആ ചിരിക്കുന്നത് മുഖം എന്നും കണ്ടാൽ മാത്രം മതി , അതാകുമ്പോ അങ്ങനെ തീരുമാരിക്കും…”

ഞാൻ അവനോടു പറഞ്ഞു….ചിത്രത്തിന്റെ കാര്യം അവന്റടുത്തു പറയാൻ വിട്ടുപോയിരുന്നു ….ഇത് കേട്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു …

” ചിത്രം വരച്ചോ …?? എന്താ വരച്ചേ …?? ”

 

“അത് നേരിട്ട് കാണിച്ചു തന്നാൽ പോരേ ….?? ”

ഞാൻ അവനെ സമാധാനിപ്പിച്ചു , പറഞ്ഞു സംഗതീടെ രസം കളയണ്ടല്ലോ ….അവൻ സമ്മതിച്ചു …അങ്ങനെ അന്നത്തെ ആൽത്തറ ചർച്ച കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോന്നു , അവൻ നേരെ റൂമിൽ വന്നു ചിത്രം വാങ്ങി കണ്ടു …

” ആഹാ …കൊള്ളാലോ ചെങ്ങായ് ….കൊറേ കാലത്തിനു ശേഷം എന്താണാവോ നീ വരച്ചു വെച്ചിട്ടുണ്ടാവ എന്നൊരു സംശയം ഉണ്ടാരുന്നു , ഇത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല ….ചില്ലിട്ടു വെക്കേണ്ട ഐറ്റമാണ് ലേ ..?? “”
അവൻ സന്തോഷത്തോടെ ചോദിച്ചു …

” അതിന്റെ ആവശ്യം ഇല്ലല്ലോ …അതൊക്കെ ദേ ഇവിടെ ഭദ്രമായി വെച്ചിട്ടുണ്ട് …”
ഞാൻ നെഞ്ചിൽ തൊട്ടുകാണിച്ചുകൊണ്ടു പറഞ്ഞു …അവൻ ചിരിച്ച് ശെരി ശെരി എന്നും പറഞ്ഞു തിരികെ പോയി …

പിറ്റേന്നും പതിവ് പരിപാടികൾ നടന്നു , അവളുടെ വീട്ടിൽ പേപ്പർ ഇട്ട് പെട്ടെന്ന് തന്നെ പോന്നു…ഉമ്മറത്ത്‌ കാരണവർ ചായ കുടിക്കാൻ വിളിച്ചെങ്കിലും സമയം ലേറ്റ് ആവുമെന്ന് പറഞ്ഞു മുങ്ങി …അമ്മു അടിച്ചുവാരി ഉമ്മറത്തമുറ്റത്തു എത്തുന്നതെ ഉണ്ടായിരുന്നുള്ളു …സാധാരണ അടിക്കുന്ന ബെൽ പോലും അടിക്കാതെയാണ് ഞാൻ ചെന്നതും പോന്നതും…..അവളെ അവഗണിക്കാൻ വേണ്ടിയായിരുന്നില്ല ഇങ്ങനെ ചെയ്യുന്നത് , അവൾ ആവശ്യപ്പെട്ട കാര്യം എങ്ങനെ ചെയ്യണമെന്നു അറിയാനുള്ള പക്വത എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം …..

അന്ന് രണ്ടുമൂന്നു ദിവസത്തെ ലീവിന് ശേഷം കോളേജിൽ പോയി ….ക്ലാസിൽ നോട്സ് എഴുതാനും മറ്റുമായി കുറച്ചേറെ ബിസി ആയിരുന്നു…..പഠനം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നു ഞാനും ശബരിയും വരുന്ന സമയത്തൊരു ചർച്ച ചെയ്തിരുന്നു ….കഴിയുന്നത്ര ക്ലാസുകൾ മിസ്സ്‌ ആകാതെ മുന്നോട്ടു പോവാനായിരുന്നു പ്ലാൻ ….

വൈകീട്ട് ക്ലാസ് കഴിഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് വിട്ടു , പോകുന്ന വഴി അവിചാരിതമായി കീർത്തനയെയും വാലുകളെയും വഴിയിൽ കണ്ടു …ഒന്ന് രണ്ട് പെണ്പിള്ളേരുടെ ഷേപ്പ് കണ്ടു അതിന്റെ ചൂടുപിടിച്ച ചർച്ചയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *