കിനാവ് പോലെ 7 [Fireblade]

Posted by

 

അവിടുന്ന് ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചാണ് ഞങ്ങൾ പോന്നത് …ശബരിക്ക് ഒരുപരിധി വരെ പുള്ളിയുടെ രീതികളോ ഫിലോസഫിയൊ പിടിക്കാറില്ല …..അവനെ ഞാൻ നിർബന്ധിച്ചു കൊണ്ടുപോയതുതന്നെയാണ് …അന്ന് ആ പറമ്പിൽ ചിലവഴിച്ച സമയമൊഴികെ ബാക്കി സമയം മുഴുവൻ അവൻ പിടിച്ചുനിന്നതാണെന്നു തിരിച്ചുള്ള യാത്രയിൽ പറഞ്ഞുകൊണ്ടിരുന്നു ….

 

അന്ന് രാത്രി എന്റെ ബെഡിൽ കിടക്കുമ്പോൾ ഞാൻ പുള്ളി പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു ….എത്രയോ മഴയുള്ള രാത്രികൾ ഇതുവരെ കഴിഞ്ഞുപോയിട്ടുണ്ട് ഒന്നും ഞാൻ ഒരുപക്ഷേ ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊണ്ടിരുന്നില്ല എന്നൊരു തോന്നൽ ….

മഴ തകർത്തുപെയ്യുന്ന ഒരു രാത്രിയിൽ ഒരു മെഴുതിരിവെളിച്ചം മാത്രമുള്ള മുറിയിൽ ചാരുകസേരയിൽ ചാരികിടന്നു എന്റെ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ഗസൽ കേൾക്കുന്ന എന്നെത്തന്നെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി …..ആ ചിന്ത പോലും എന്നെ വല്ലാതെ പ്രണയപരവശനാക്കി …..ആ നിമിഷം തന്നേ അമ്മുവിനെ കാണാനും അവളുടെ മടിയിൽ തലചായ്ച്ചു കിടക്കാനും ഉള്ളം തുടിച്ചു …….എപ്പളോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു ….

 

ഒരാഴ്ചക്കപ്പുറം ശ്രീകൃഷ്ണ ജയന്തി ആയി ….ഒരുപാട് കാത്തിരുന്ന ദിവസം ..അന്നും അമ്പലത്തിൽ കുറെയേറെ പരിപാടികൾ ഉണ്ട് …അതിലെ പ്രധാനപരിപാടി മൂന്നുമണിക്കുള്ള ഘോഷയാത്രയായിരുന്നു ..
ഈ അമ്പലത്തിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര ഏകദേശം 3 കിമി ദൂരത്തിനപ്പുറമുള്ള മറ്റൊരു അമ്പലത്തിൽ ചെന്നു അവസാനിക്കും …ചെറിയ കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ കെട്ടി , അവരുടെ മാതാപിതാക്കളും ചേർന്ന് രാമനാമം ജപിച്ചു റോഡിലൂടെ പോകും …ആ പോക്കൊരു സംഭവം തന്നേ ആയിരുന്നു , അതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട് ചെറിയകുട്ടികൾ എല്ലാ വർഷവും ഉണ്ടാവാറുണ്ട് ….ഘോഷയാത്ര അവസാനിക്കുന്നത് ദീപാരാധന സമയത്തായിരിക്കും , ആ ദീപാരാധന എന്നത്തേക്കാളും ഗംഭീരമാകും , ചെറിയ സംഗീതപരിപാടിയും അതിനു ശേഷം നടക്കും …..ഞാൻ പതിവില്ലാത്ത വിധം സന്തോഷവാനായിരുന്നു …..ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹവും സന്തോഷവും മാത്രം കാണാൻ തുടങ്ങി….അതിനെല്ലാം കാരണം ഉദയൻസാറിന്റെ അവിടുന്ന് കിട്ടിയ പുതിയ ആഗ്രഹങ്ങൾ തന്നെയായിരുന്നു ….

 

ഞാനും ശബരിയും രാവിലെമുതൽ തന്നേ സജീവമായി ഓരോന്നിലും ഉണ്ടായിരുന്നു ..ചിലകുട്ടികൾക് മേക് അപ്പ് ഇട്ടുകൊടുക്കാനും കൊടി ഉണ്ടാക്കാനും തുടങ്ങി ഈ ഘോഷയാത്ര കാരണം റോഡിലെ വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കടന്നുപോകാൻ തക്ക വണ്ണം കണ്ട്രോൾ ചെയ്യാനുമുളള ചെറുപ്പക്കാരുടെ സംഘത്തിലും ഞങ്ങൾ ഉണ്ട് ,ഘോഷയാത്ര കഴിഞ്ഞു ദീപാരാധന തുടങ്ങുന്നതിനു മുൻപായാണ് നിത്യയും ശാന്തിച്ചേച്ചിയും ഉൾപ്പടെ ഞങ്ങളുടെ വീട്ടുകാരും കുറച്ചു കൂടി കഴിഞ്ഞു അമ്മുവും അമ്മയും വന്നത്…ആ സമയം ഞങ്ങൾ ശ്രീകോവിലിനു ചുറ്റുമുള്ള ദീപങ്ങൾ തെളിയിക്കുകയായിരുന്നു ….ദീപാരാധനയ്ക്കു ശേഷം അന്നത്തെപോലെ എല്ലാവരും അമ്പലത്തിന്റെ ചുറ്റിനുമുള്ള മതിലിന്റെ തിണ്ണയിൽ ഇരുന്നു ….

 

എനിക്ക് അവളെക്കണ്ടതുമുതൽ ടെൻഷൻ കൊണ്ടും സന്തോഷം കൊണ്ടും ഒരു പരവേശം ഉണ്ടായിരുന്നു …അവൾക്കും അതുപോലെതന്നെ എന്ന് ചെറുതായി തോന്നുന്നുണ്ട് …..പെൺപിള്ളേർ നാലെണ്ണവും ഒരുമിച്ചാണ്….കളിയും തമാശയും ചെറിയ തല്ലുകൂടലുമായി അവർ ഒത്തുകൂടിയപ്പോൾ അധികമൊന്നും സംസാരിക്കാനില്ലാതെ തിരക്കും ,വായ്നോക്കിയും നിശ്ശബ്ദരായി ഞാനും ശബരിയും ഇരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *