കിനാവ് പോലെ 7 [Fireblade]

Posted by

ഉമ്മറത്ത്‌ പൂവിടാൻ തുടങ്ങിയിട്ടില്ല …ഛെ …നേരത്തെ ആയോ..!! ഏയ്‌ …അല്ലല്ലോ …..സമയം 7.30 ആയിട്ടുണ്ട് , കാരണവർ കാലും നീട്ടി ചാരുകസേരയിൽ ചാഞ്ഞിരുപ്പുണ്ട് ….എന്നെ കണ്ടപ്പോൾ ചിരിച്ചു ….

 

” കേറി ഇരിക്കേടോ…പത്ത് മിനിറ്റ് ഇരുന്നിട്ട് പോവാം…”

പുള്ളി കൈകാട്ടി ഇരിക്കാൻ ആംഗ്യം കാണിച്ചു ….ഞാൻ സൈക്കിൾ സ്റ്റാൻഡിലിട്ടു..മുറ്റത്തേക്ക് നോക്കിയപ്പോൾ അടിച്ചുവരിക്കഴിഞ്ഞിരിക്കുന്നെന്നു തോന്നി ….എനിക്കെന്തോ നിരാശ തോന്നി …..കാരണവർ കണ്ണട എടുത്തുവെച്ചു പേപ്പർ വായിക്കാൻ തുടങ്ങി …..കൂട്ടത്തിൽ എന്നോട് ഓണം വിശേഷങ്ങളും ചോദിക്കുന്നുണ്ട് …..

 

” ഇന്നു ചായ കുടിക്കാനല്ല കയറാൻ പറഞ്ഞത്…..ഉച്ചയ്ക്ക് വരില്ലെന്ന് പറഞ്ഞതുകൊണ്ട് ഇത്തിരി പായസം കുടിച്ചു പോവാം….”

പുള്ളി എന്നോട് തലയാട്ടികൊണ്ടു പറഞ്ഞു …..പിന്നെ ഉള്ളിലേക്ക് ” അമ്മൂ “എന്ന് ഉച്ചത്തിൽ വിളിച്ചു…. ഞാനൊന്നും പറഞ്ഞില്ല , ചുമ്മാ ചിരിച്ചുകൊടുത്തു …കോപ്പ് …..രാവിലെത്തന്നെ വെറും വയറ്റിൽ പായസം ..!! 2 ദിവസമായി അമ്മ പഴങ്കഞ്ഞി തരുന്നില്ല , ഓണം കഴിയട്ടെന്നു പറഞ്ഞു നിർത്തിയതാ….ഹമ് , നോക്കാം …..ഞാൻ തൊടിയിൽ അണ്ണാൻ കൂട്ടത്തിന്റെ കളി നോക്കി ഇരുന്നു ….

 

 

” ഇതാരാ അച്ഛാ…????

പിന്നിൽ ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി….ഒരു നിമിഷം ഞാൻ കണ്ണ് മിഴിച്ചു …

 

ഈറൻ വിടർത്തിയിട്ട നീളൻ മുടിയുടെ താഴ്ഭാഗം ടർക്കികൊണ്ട് തോർത്തി ,ചുവന്ന ചുരിദാറിൽ കത്തുന്ന സൗന്ദര്യവുമായി ഒരു വെണ്ണക്കൽശിൽപ്പം എന്നെ നോക്കി നിൽക്കുന്നു ….ഞാൻ ശ്വാസമെടുക്കാൻ പോലും പാടുപെട്ടു ….പിന്നെ മെല്ലെ മുഖം കരണവരിലേക്ക് മാറ്റി …

 

” ഇതോ…..ഇതെന്റെ ഒരു ചെങ്ങായി ആണ്…..”

പുള്ളി എന്നെനോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു ….

അവളുടെ മറുപടി ഒരു ഓ എന്ന ശബ്ദത്തിൽ ഒതുങ്ങി …

 

” ഇതെന്റെ മൂത്തമോളാണ് കാവ്യ ….”
പുള്ളി അവളെ എനിക്കും പരിചയപ്പെടുത്തി …..ഞാൻ ചിരിച്ചുകാണിച്ചു , അവൾ തിരിച്ചും….അപ്പൊ ഇതാണ് പുള്ളിയുടെ രണ്ടു സങ്കടങ്ങളിൽ ഒന്ന് ….വല്ലാത്ത ഐറ്റമാണല്ലോ ദേവീ ….പക്ഷെ വിചാരിച്ചത്ര മോഡേൺ അല്ല…..ഇനിയിപ്പോ കുളിച്ചു വരുന്നതായതുകൊണ്ടു തോന്നിയതാണെങ്കിലോ….അവൾ ഇടത് ഭാഗത്തേക്ക് മുടി മൊത്തം ഇട്ട് അവിടേക്ക് വളഞ്ഞു മുടി തുടച്ചുകൊണ്ടിരുന്നു …..കഴിയുന്നത്ര സമയം കൊണ്ട് ഞാൻ ആ സൌന്ദര്യം മാക്സിമം ആസ്വദിച്ചു …ചേച്ചിയാണെങ്കിലും സൌന്ദര്യം ആസ്വദിക്കുന്നതിനു പ്രശ്നമൊന്നുമില്ലല്ലോ ….

 

അപ്പോഴാണ് അമ്മു കയ്യിൽ പായസവുമായി അങ്ങോട്ട്‌ വന്നത്…കുളി കഴിഞ്ഞിട്ടുണ്ട് , നെറ്റിയിലും കഴുത്തിലും വിയർപ്പു തുള്ളികൾ , നെറ്റിയിലെ ചന്ദനക്കുറി പാതി വിയർപ്പു മായ്ച്ചിട്ടണ്ട് …. ഓറഞ്ച് നിറത്തിൽ ഉദിച്ചു നിൽക്കുന്ന പാട്ടുപാവാട , പതിവുപോലെ മനോഹരമായ മുഖകാന്തി .. ദൃതിയിൽ ആയതുകൊണ്ട് കാലിനു ഒരു താങ്ങ് കൊടുത്തിട്ടുണ്ട്‌ … പായസഗ്ലാസ്‌ വീഴാതിരിക്കാൻ ആയിരിക്കണം അത് ചുറ്റി മുറുകെ പിടിച്ചിട്ടുണ്ട് …എന്നെത്തന്നെ നോക്കിയാണ് വരവ് ,ചുണ്ടിലെ പുഞ്ചിരി അതുപോലെ തന്നെ …..കാവ്യ തലചെരിച്ചു അവളെ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *