” അമ്മ എന്തൊക്കെയാ പറയണേ ….എന്ത് പുകിലാ മനുവേട്ടൻ ഉണ്ടാക്കിയത് ….എന്ത് പറ്റിരുന്നെങ്കിൽ എന്നാ പറഞ്ഞേ…?? ”
അവൾക്കു ഒന്നും ശെരിക്കും കലങ്ങിയില്ല…പാവം !! ചേച്ചീ പറയാനുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ ഇനി വീണ്ടും അക്കാര്യം പോസ്റ്റുമാർട്ടം ചെയ്യാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ മെല്ലെ ശബരിയേം വിളിച്ചു തിരികെ പോന്നു …..
അമ്മുവിനെ നഷ്ടപ്പെടുത്തുക എന്നൊരു കാര്യം എനിക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്…..അതിനി നിത്യക്ക് വേണ്ടിയോ മറ്റേതു പെണ്ണിന് വേണ്ടിയോ കഴിയില്ല ….ഇക്കാര്യം അമ്മയെ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കാൻ എന്ന് ഒരുപിടിയും കിട്ടിയില്ല ….തിരികെ പോരുമ്പോൾ ഞാൻ ശബരിയുടെ പുറത്തു ആശ്വസിപ്പിക്കാൻ മെല്ലെ തട്ടി …
” എന്തിനാട മൈ** നീ ഇങ്ങനെ ഫീൽ ആവുന്നത് …നീ എന്തായാലും അമ്മൂനെ അല്ലേ കെട്ടുള്ളു , അങ്ങനെ വരുമ്പോൾ നിത്യയെ ഞാൻ കെട്ടും …നിന്റെ അമ്മയെ എങ്ങനേലും സമ്മതിപ്പിക്കാം …സമയമുണ്ടല്ലോ ..!! “”
അവൻ ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ എന്നോട് പറഞ്ഞു …ഞാൻ അവനെ സമ്മതിച്ചു കൊടുത്തു …ന്റെ പൊന്നോ , ഇവന്റെ പോലെ അവാനല്ലേ ഞാൻ നോക്കണത് …ഇങ്ങനൊക്കെ ഞാനാവാണെങ്കി ഇത്തിരി ടൈമ് എടുക്കും ……ഇനിയിപ്പോ ആവുമോ എന്നുള്ളത് വേറെ ഡൌട്ട് …
“എന്ത് മൈരെങ്കിലും ആവട്ടെ ….വരുന്നിടത്ത് വെച്ചു കാണാം …”
ഞാനും അവനെ സപ്പോർട്ട് ചെയ്തു…..
“അല്ലപിന്നെ ….അത്രേള്ളു …”
അവൻ ചിരിച്ചുകൊണ്ട് തുടർന്നു …
” വരാനുള്ളത് വരും , സംഭവിക്കാനുള്ളത് സംഭവിക്കും …നമുക്ക് അത്ര റോൾ ഇല്ലാത്ത കാര്യത്തിൽ ഇപ്പോഴേ വെറുതെ ടെൻഷൻ അടിച്ചിട്ടെന്തു കാര്യം ……!”
അവൻ വളരെ കൂളായി പറഞ്ഞു …അങ്ങനെ ആവട്ടെ എന്ന് ഞാനും വിചാരിച്ചു ….
കുറച്ചു ദിവസങ്ങൾക്കു ശേഷം ഓണക്കാലമായി…അത്തം വന്നു , പൂക്കളവും , വൊക്കേഷൻ തുടങ്ങലും അകെ ഒരു ഉത്സവമൂഡിലേക്ക് എല്ലാവരും എത്തിപ്പെട്ടു ….കോളേജ് ഇല്ലാത്തതുകൊണ്ട് ഉറക്കവും , കത്തിയടിയും , കുളത്തിൽ പോക്കും , ബൈക്ക് പഠിത്തവും എല്ലാം കൂടി രസകരമായിരുന്നു ….നിരന്തരമായ പ്രയത്‌നം കൊണ്ട് ഞാൻ ഒരുവിധത്തിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു ….ഇപ്പൊ എടുക്കുമ്പോളും സ്ലോ ആക്കേണ്ടിവരുമ്പോളും ഉള്ള പ്രയാസമൊഴിച്ചാൽ ബാക്കി കുറേ ശെരിയായി …
അമ്മു ഞാൻ ചെല്ലുന്ന ടൈമിൽ മിക്കവാറും അടിച്ചുവാരൽ കഴിഞ്ഞു പൂവിടുന്ന പരിപാടിയിലായിരിക്കും…..ഒരു ചിരിയിലോ ഒന്നോ രണ്ടൊ കുശലത്തിലൂടെയോ മാത്രം ഞങ്ങൾ പ്രണയിച്ചു …..ഒരുതരത്തിൽ ഞാനും സന്തോഷവാനായിരുന്നു …..പ്രധാന കാരണം അവളുടെ ആഗ്രഹം നിലനിർത്താൻ പറ്റുന്നുണ്ടല്ലോ എന്നുള്ള സമാധാനം കൊണ്ടാണ്….അവളുടെ അച്ഛൻ ചിലപ്പോളെല്ലാം കത്തിയടിച്ചുകൊല്ലും , വന്നു വന്ന് അങ്ങേരുള്ളപ്പോൾ അവിടെ പോവാൻതന്നെ പേടിയായി തുടങ്ങി …മിക്കവാറും ഞാൻ എന്തെങ്കിലും തിരക്ക് പറഞ്ഞു മുങ്ങുന്നത് പതിവായി …