സുഖമായിരിക്കുന്നല്ലോ അല്ലേ …???കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തപ്പോളാണ് മൊത്തത്തിൽ ഒരു ഓളമുണ്ടായത് ……ആദ്യമായി ഒരു പാർട്ട് 400 ലൈക്സ് ന് മുകളിൽ നേടി…..സ്ഥിരം പ്രോത്സാഹിപ്പിക്കുന്നവർ അല്ലാതെ ഒരുപാട് പേർ കമന്റ് തന്നു…..ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവുമാണ്…ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതും നിർവചിക്കാൻ പറ്റാത്തത്ര ആനന്ദം തരുന്ന ഒന്നാണ്….പേജുകൾ എണ്ണം കൂടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം , അതുപോലെ കഴിഞ്ഞ പാർട്ടിലെ ഫീൽ പോയില്ലെന്നും വിശ്വസിക്കുന്നു……ഒരുപാട് സ്‌ട്രെയിൻ ചെയ്ത് എഴുതിയ ഒരു പാർട്ട് കൂടിയാണ് ഇത് ..അതിന്റെ കാരണം അവസാനം പറഞ്ഞിട്ടുണ്ട് …
എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു …ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക് ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ് ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ….
അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു …..
കിനാവ് പോലെ 7
Kinavu Pole Part 7 | Author : Fireblade | Previous Part
വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക് എടുത്തു….ഒരിക്കൽ ഡ്രോയിങ് മല്സരത്തിനു പോയപ്പോൾ ചില കുട്ടികളുടെ അടുത്തു കണ്ട് വല്ലാതെ അഭിനിവേശം തോന്നിയ ഒന്നാണ് ഈ ഡ്രോയിങ് ബുക്കും ,പേസ്റ്റ് ടൈപ്പ് വാട്ടർ കളറും …..അതുവരെ ഒരു സാധാരണ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ടോ വട്ടത്തിൽ കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് …എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ….അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്…പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി…ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം…ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല …ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല ….
മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു…ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ് കട്ട് ചെയ്യാൻ വേണ്ടിയാണു…ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് …ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ…