സന്തോഷങ്ങളിലേക്ക് തിരിച്ചു വന്നു….. വേണുവിന്റെ കുഞ്ഞിന് ലഭ്യമാകാതിരുന്ന ചിത്രതാരയുടെ സ്നേഹം വൈദേഹിയിൽ നിന്നാണ് ആ കുഞ്ഞിന് ലഭിച്ചു തുടങ്ങിയത്….
അങ്ങനെ നാളുകൾ കൊഴിഞ്ഞു പോയി… ഒടുവിൽ ആ ദിനം വന്നെത്തി….കുഞ്ഞുങ്ങളുടെ പേരിടീൽ ചടങ്ങ്….പൂവള്ളി മനയിലെ കുടുംബാംഗങ്ങൾ എല്ലാവരും ആ ചടങ്ങിൽ നിരന്നു….പൂവള്ളി മനയിൽ വാസുദേവനും, ഇന്ദിരയ്ക്കും നാലു മക്കളായിരുന്നു….
മൂത്തത് വൈദി…എന്ന വൈദ്യനാഥ്….അതിന് ഇളയത് വേണുഗോപൻ….പിന്നെയുള്ളത് രണ്ട് പെൺമക്കളും….വൈദേഹിയും,വസുന്ധരയും…
ഇക്കൂട്ടത്തിൽ പണത്തിനോടും സ്വത്ത് വകകളോടും ഏറെ തൽപരൻ വൈദിയാണ്… അതുകൊണ്ട് തന്നെ അന്തസ്സുള്ള തറവാട്ടിൽ നിന്നും പൊന്നും പണവും കണക്കിന് വാങ്ങി ഊർമ്മിള ദേവിയെ വിവാഹം കഴിച്ചു….
കൂട്ടത്തിൽ വേണുഗോപനായിരുന്നു സാധു… അയാൾക്ക് കൂട്ടായി തറവാടിനെ ധിക്കരിച്ച് കണ്ടെത്തിയത് ചിത്രതാരയെ ആയിരുന്നു….വാസുദേവന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് ചിത്രയെ അയാൾ കൂടെ കൂട്ടി… ആദ്യം നേരിട്ട എതിർപ്പുകൾ പിന്നെ അയഞ്ഞു തുടങ്ങിയതും ചിത്രതാര പൂവള്ളിമനയിലെ ഒരംഗമായി മാറി…. എല്ലാവരും അവളെ ചേർത്ത് നിർത്തിയപ്പോഴും വൈദി മാത്രം അതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു….അത് കാര്യമാക്കാതെ വേണു അവളെ സംരക്ഷിച്ചുപോന്നു….
പിന്നെയുള്ളത് വൈദേഹിയും വസുന്ധരയും ആയിരുന്നു….വൈദേഹി പ്രമാണിയായ പ്രഭാകറിനെയാണ് വിവാഹം കഴിച്ചത്….ഹർദ്ദയാൽ ഹേമന്ത് രാവൺ എന്നീ സന്താനങ്ങൾ ഇരുവർക്കും ജനിച്ചു……വസുന്ധരയുടേയും സുഗതിന്റേയും മകനായ അഗ്നിഹോത്രിയുടെ പ്രായം തന്നെയാണ് ഹേമന്ത് രാവണ്…. അതുകൊണ്ട് തന്നെ ഇരുവരും കുഞ്ഞും നാൾ മുതൽ ചങ്ങാതികളുമായിരുന്നു….. അഗ്നിയ്ക്ക് ഒരു കുഞ്ഞനുജൻ കൂടി ജനിച്ചതും പൂവള്ളി തറവാട്ടിലെ ആൺബലം കൂടി എന്നു വേണം പറയാൻ….സുഗതിന്റെ രണ്ടാമത്തെ പുത്രനായിരുന്നു അശ്വാരൂഢ് എന്ന അച്ചു…. ഇതൊക്കെ ആയിരുന്നു അതുവരെയുള്ള പൂവള്ളി മനയുടെ ഏകദേശ രൂപം….
പേരിടീൽ കർമ്മത്തിന് എല്ലാവരും നിരന്നതും ചിത്രതാരയുടെ വലിയൊരു കുറവ് വേണുവിനെ വേട്ടയാടി…. കുടുംബ ജ്യോത്സ്യനും മാർഗ്ഗദർശിയുമായ രാജാറാമിന്റെ നേതൃത്വത്തിൽ ചടങ്ങ് വളരെ ഗംഭീരമായി നടന്നു….
വൈദിയും ഊർമ്മിളയും ഒരു പുഞ്ചിരിയോടെ കുഞ്ഞുങ്ങളുടെ കാതിൽ അവരുടെ പേര് ഉരിവിട്ടു…..
വൈദി ആദ്യം ഏറ്റുവാങ്ങിയ കുഞ്ഞിന് നിത്യ എന്നും ഇളയ കുഞ്ഞിന് നിവേദ്യ എന്നും പേരുകൾ നല്കി…..വേണുവിന്റെ കൈയ്യിലിരുന്ന് ചുണ്ട് പിളർത്തി ചിരിയ്ക്കുന്ന ആ പെൺകുഞ്ഞിന്റെ കാതിൽ അയാളും ആ പേര് ചൊല്ലി….
ത്രേയമ്പക……….
ചിത്രതാരയ്ക്ക് ഏറെ പ്രീയപ്പെട്ട പേര്…..അയാളത് ഉരിവിടുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു….
ചുറ്റും നിന്ന കണ്ണുകളിൽ പലതിലും ഒരുതരം ദയനീയത നിറഞ്ഞു തുടങ്ങി….ഉള്ളിലൂറിയ സങ്കടത്തെ ആ കുഞ്ഞി ചിരിയിൽ മറക്കാൻ ശ്രമിച്ചുകൊണ്ട് വേണു അവളെ തന്റെ ത്രേയയായി വളർത്താൻ തുടങ്ങി…..
പിന്നെയും വർഷങ്ങൾ ഒരുപാട് കടന്നു പോയ്ക്കോണ്ടിരുന്നു…..പൂവള്ളി മനയിലെ കുരുന്നുകൾ വളർന്നു തുടങ്ങി….അതിനിടയിൽ നിത്യയ്ക്കും നേദ്യയ്ക്കും കൂട്ടായി ഒരനിയത്തി കൂടി ജനനം കൊണ്ടു….നിർമ്മാല്യ എന്നായിരുന്നു അവളുടെ പേര്…..അതേ സമയം തന്നെ ഹർദ്ദയാലിനും രാവണും കൂട്ടായി ഹരിണിയും ജനിച്ചു…..അങ്ങനെ പൂവള്ളി തറവാട് പുതുതലമുറയുടെ ചിരികളികൾ കൊണ്ട് നിറഞ്ഞു……അപ്പോഴും മനസിൽ മായാത്ത നോവ് പടർത്തിയായിരുന്നു വൈദിയുടെ മൂത്ത പുത്രി നിത്യയുടെ വളർച്ച….ജന്മനാ സംസാരശേഷി ഇല്ലാതിരുന്ന നിത്യ വൈദിയേയും ഊർമ്മിളയേയും ഒരുപോലെ അലട്ടിയിരുന്ന പ്രശ്നമായിരുന്നു….. എങ്കിലും സ്വത്തിനോടുള്ള അടങ്ങാത്ത