🖤രാവണത്രേയ🔥 [ മിഖായേൽ]

Posted by

വൈദിയേട്ടനൊന്ന് നിന്നേ….

വേണുവിന്റെ സ്വരം കേട്ട് വൈദി നടത്തം നിർത്തി അതേപടി അവിടെ തന്നെ നിന്നു….വേണു ഉള്ളിലടക്കിയ ദേഷ്യത്തോടെ വൈദിയ്ക്ക് നേരെ നടന്നു ചെന്നു….

എന്താ വൈദിയേട്ടാ അന്നുണ്ടായത്… ശരിയ്ക്കും അവരെവിടെ….???ഇന്ദ്രാവതി കല്ലിനരികെ പൂജയുണ്ട് എന്ന് എന്നോട് കള്ളം പറഞ്ഞത് എന്തിനായിരുന്നു….നിങ്ങളുടെ ഹിഡൻ അജണ്ട…അതെന്തായിരുന്നുവെന്ന് ഇനിയെങ്കിലും ഒന്ന് പറഞ്ഞു താ എനിക്ക്…. എന്റെ മനസിന് ചെറിയൊരു ആശ്വാസം കിട്ടാൻ വേണ്ടിയാണ്…

വേണൂന്റെ സംസാരം കേട്ട് വൈദി പുരികം ചുളിച്ച് കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു….

നീയെന്താ വേണു പറഞ്ഞു വരുന്നത്… ഞാൻ എന്തു ചെയ്തൂന്നാ… നിന്നോട് പറഞ്ഞൂന്നുള്ളത് സത്യമാ…നീയത് അവരോടും പറഞ്ഞു…അതും ശരിയാണ്… പക്ഷേ നിന്റെ നിർദ്ദേശം അനുസരിച്ച് അവരവിടെ എത്തിയിരുന്നില്ല…. എവിടെ പോയി…എങ്ങനെ പോയി…എന്തായി എന്നൊന്നും എനിക്കറിയില്ല….

വേണ്ട ഏട്ടാ…കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കണ്ട…. എന്നോട് അങ്ങനെ പറഞ്ഞു വിട്ടതിലും…അവരെ അവിടെ എത്തിച്ചതിലും എന്തോ ഒരു നിഗൂഢതയുണ്ട്…അത് ഇന്നല്ലെങ്കിൽ നാളെ ഞാൻ കണ്ടെത്തും… എനിക്ക് കഴിയുമെങ്കിൽ മാധവിനേയും….

നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞങ്ങൾക്ക് മാധവിനോട് എന്തോ വൈരാഗ്യം ഉണ്ടായിരുന്നൂന്ന്…അവൻ ഞങ്ങളുടേയും friend ആയിരുന്നില്ലേ…കുറേ അന്വേഷിച്ചില്ലേ നമ്മൾ… എന്നിട്ട് ഫലം കണ്ടോ… പിന്നെ പുല്ലാനി പുഴയിൽ ഒഴുകിയെത്തിയ ദിവസങ്ങൾ പഴക്കം ചെന്ന ശവശരീരങ്ങൾ കണ്ടതോടെ അല്ലേ ആ അന്വേഷണം അവസാനിപ്പിച്ചത്….അത് മാധവിന്റെ ഇളയ കുട്ടിയുടേതുമായിരുന്നു…. ഫിനാൻഷ്യലി ഡൗൺ ആയിപ്പോയ മാധവിന് ചിലപ്പോ ജീവിതം മടുപ്പായി തുടങ്ങീട്ടുണ്ടാവും….

വൗ….വളരെ നല്ലൊരു കാരണം കണ്ടെത്തി എന്റെ ഏട്ടൻ…മാധവിന് ഫിനാൻഷ്യൽ പ്രോബ്ലം ല്ലേ….
അത് കൊള്ളാം….
അതും ഫിനാൻഷ്യലി തകർന്നു നിന്ന പൂവള്ളി തറവാടിനെ കൈപിടിച്ചുയർത്തിയ മാധവിന്….ലീഗൽ പ്രോബ്ലംസ് നേരിട്ട് ഗവൺമെന്റ് പ്രോപ്പർട്ടി ആയി കണ്ടുകെട്ടാൻ തീരുമാനിച്ച പൂവള്ളി മനയ്ക്ക് വേണ്ടി കേസ് വാദിക്കാൻ നമുക്ക് പണം നല്കിയത് ആരായിരുന്നു വൈദിയേട്ടാ…. അതൊന്ന് പറഞ്ഞു തന്നേ എനിക്ക്….

വേണു…നീയിപ്പോഴും അതും ചിന്തിച്ചിരിക്ക്യാ…. അതൊക്കെ കഴിഞ്ഞുപോയ കഥകളല്ലേ….
പിന്നെ പൂവള്ളി മന…അത് നമ്മുടെ പൂർവ്വിക സ്വത്തായിരുന്നു…. അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് നമുക്ക് തന്നെ വിധിയായി കിട്ടി….അത്ര തന്നെ….

ഒന്ന് നിർത്തേട്ടാ… മതിയാക്ക്….നിങ്ങൾ പറഞ്ഞു വരുന്നതൊക്കെ എനിക്ക് ദഹിക്കില്ല…ഒരു പാപക്കറ ഏറ്റുവാങ്ങി നിൽക്ക്വാ ഈ പൂവള്ളിക്കാര്…അതിന്റെ തോത് എത്രയാണെന്ന് മാത്രം അറിഞ്ഞാൽ മതി….
അവര് മരിച്ചു പോയെന്ന് ഉറപ്പാണെങ്കിൽ ഒരു പിടി ബലിച്ചോറ് നല്കി ആ ശാപത്തിൽ നിന്നും രക്ഷനേടാൻ നോക്കണം എന്റേട്ടൻ….
അതുമാത്രമേ എനിക്ക് പറയാനുള്ളൂ….

വേണു അത്രയും പറഞ്ഞ് അകത്തേക്ക് നടന്നതും മനസിൽ ഒരു നൂറ് കാര്യങ്ങൾ കണക്കുകൂട്ടി വൈദിയും പ്രഭയും അയാൾ പോകുന്നത് നോക്കി നിന്നു….

വൈദീ…വേണു…വേണു..പ്രശ്നമാകുമോ…???

ഏയ്… എവിടുന്ന്…???അവന് എന്തോ വലിയൊരു തെറ്റ് ചെയ്തു പോയ ഫീലാ….കാലം മായ്ച്ചോളും… അല്ലെങ്കിൽ തന്നെ കാലത്തിന് മായ്ക്കാൻ കഴിയാത്തതായി എന്താ ഉള്ളത്….???

അല്ല വൈദീ… വേണു എങ്ങാനും ആ കേസ് reopen ചെയ്താൽ….???

അതിന് അവൻ മുതിരില്ല… എനിക്ക്… എനിക്കറിയാം എന്ത് വേണംന്ന്….!!!
കൈവിരലുഴിഞ്ഞു കൊണ്ട് ഒരു ഗൂഢലക്ഷ്യം മുന്നിൽ കണ്ട് വൈദി അതും പറഞ്ഞ് റൂമിലേക്ക് നടന്നു….
____________________________________

രാവൺ നീ എവിടേക്കാ…???ഒരു റൗണ്ട് കൂടി കഴിഞ്ഞിട്ട് പോരേ….???

കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു….

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *