എന്നെ കുത്തിയ്ക്കോടാ ദുഷ്ടൻ രാവണേ…നീയെന്ത് പറഞ്ഞാലും എന്റെ അഗ്നി എനിക്ക് ഫുൾ സപ്പോർട്ടായി കൂടെയുണ്ടാവും….
അച്ചു അതും പറഞ്ഞ് അഗ്നീടെ തോളിലേക്ക് കൈയ്യിട്ടതും അഗ്നിയത് നിമിഷനേരത്തിനുള്ളിൽ തട്ടിയെറിഞ്ഞു…
ഒഞ്ഞു പോയേടാ…നിന്നെ കൂട്ട് പിടിയ്ക്കുന്നേലും ഭേദം വല്ല കുർല എക്സ്പ്രസിനും തലവയ്ക്കുന്നതാ….
അഗ്നി ചേരിമാറി രാവണിലേക്ക് തന്നെ തിരിഞ്ഞതും അച്ചു വഴിതെറ്റിയ കുഞ്ഞാടായി മാറി…
ന്മ്മ…വോക്കെ…നടക്കട്ടേ… പക്ഷേ ബ്രോ നീയൊന്ന് ഓർത്തോ..നമ്മള് രണ്ടാളും ഒരേ വയറ്റില് ജനിച്ചവരാ…
ഹോ… അതെന്റെ ഗതികേട്….!!!
അച്ചു അടപടലേ പ്ലിംഗ് ആവുന്നതും നോക്കി നെഞ്ചിന് മീതെ കൈ കെട്ടി നിൽക്ക്വായിരുന്നു രാവൺ… പിന്നെ എല്ലാവരും കൈയ്യൊഴിഞ്ഞ് നിരാലംബനായി നിന്ന അച്ചുവിനെ ഒരു കൊഞ്ചലോടെ രാവൺ തന്നെ അടുത്ത് വിളിച്ച് വീണ്ടും ഹാളിലേക്ക് വച്ച് പിടിച്ചു…. ഇങ്ങനെയുള്ള അടികൂടലും പിന്നെയുള്ള ഇണക്കങ്ങളും പൂവള്ളിയിലെ പതിവ് കാഴ്ചകളായിരുന്നു….
____________________________________
അതിനിടയിലാണ് രാവണിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോയ ത്രേയ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്ന വേദ്യയെ ഒരൂക്കോടെ ചെന്നിടിച്ചത്…..ആ കൂട്ടിയിടിയുടെ ശക്തിയിൽ വേദ്യയുടെ കൈയ്യിലിരുന്ന മൊബൈൽ ചന്നം പിന്നെ പൊട്ടിത്തെറിച്ചു…..ആ ഒരൊറ്റ ദൃശ്യം കണ്ടതും വേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു….. നിലത്ത് പൊട്ടിച്ചിതറി കിടന്ന മൊബൈൽ കൈയ്യിലെടുത്ത് അവള് നേരെ നോട്ടം പായിച്ചത് ത്രേയയിലേക്കായിരുന്നു….അവളുടെ കണ്ണിലെ ദേഷ്യത്തിന്റെ ജ്വാലകൾ ത്രേയയെ ചുട്ടെരിക്കും പോലെയായിരുന്നു…
എവിടെ നോക്കീട്ടാടീ നീ നടക്കുന്നേ….കണ്ണ് കാണില്ലേ നിന്റെ….????
അവൾടെ ആ ചോദ്യം കേട്ട് ത്രേയ ഒരു ഞെട്ടലൊക്കെ മുഖത്ത് ഫിറ്റ് ചെയ്തെങ്കിലും ഉള്ളിൽ ഒരലസ ഭാവം നടമാടി….
ഹോ… നിന്റെ ശ്രദ്ധ അല്ലെങ്കിലും ഇവിടെയൊന്നുമല്ലല്ലോ….!!!!
ഏത് നേരവും ഹേമന്തേട്ടന്റെ പിറകേ അല്ലേ… പിന്നെ എങ്ങനെയാ ബാക്കിയുള്ളോരെ ശ്രദ്ധിക്കാൻ പറ്റുന്നേ….???
എല്ലാവർക്കും അനുകമ്പയും, സഹതാപവും അല്ലേ തമ്പുരാട്ടിയോട്….
അമ്മേ കൊന്നിട്ട് ജന്മം കൊണ്ട സന്തതിയല്ലേ…..
ത്രേയയ്ക്ക് ഓർമ്മ വച്ച നാൾ മുതലുള്ള വിശേഷണമായിരുന്നു അത്…. അതുകൊണ്ട് ആ ക്ലീഷേ ഡയലോഗിനെ പാടെ അവഗണിച്ച് ചെവിയിൽ ഞോണ്ടി ത്രേയ ഒരു മുഷിപ്പോടെ മുഖം ചുളിച്ച് നിന്നു…. ഇടയ്ക്കിടേ വേദ്യയെ ഇടംകണ്ണിട്ട് നോക്കേം ചെയ്യുന്നുണ്ടായിരുന്നു….
അത് യാദൃശ്ചികമായി അവൾടെ ശ്രദ്ധയിൽ പെട്ടതും വേദ്യ ഒന്നുകൂടി ഉറഞ്ഞ് തുള്ളാൻ തുടങ്ങി..
ഡീ…നിയെന്നെ കളിയാക്ക്വാ…ഇത് എത്ര രൂപേടെ ഫോണാണെന്ന് അറിയ്വോ നിനക്ക്…???ഹേ…അറിയ്വോടീ….
വേദ്യ അവളെ ഉലച്ചു കൊണ്ട് ചോദിച്ചതും ത്രേയ അതിനെ പതിയെ എടുത്ത് മാറ്റി നിന്നു…
നിനക്കെന്താ ഇപ്പോ വേണ്ടേ…പൊട്ടിപ്പോയ ഈ ഫോണിന് പകരം ഒരു ഫോണല്ലേ… ഞാൻ അച്ഛനോട് പറഞ്ഞു വാങ്ങി തരാടീ….