🖤രാവണത്രേയ🔥 [ മിഖായേൽ]

Posted by

രാവൺ വീണ്ടും പരിശ്രമം നടത്തിയതും ത്രേയ അതിനെ വളരെ വിദഗ്ധമായി തടുത്തു കൊണ്ട് ആ കത്രിക കൈയ്യിൽ വാങ്ങി….നേരെ അത് രാവണിന്റെ നെഞ്ചിന് നേർക്ക് പിടിച്ചു നിന്നതും അവൻ പുരികം ചുളിച്ച് അവളുടെ ചെയ്തികൾ ഒന്ന് ശ്രദ്ധിച്ചു…

നീ വേദ്യയെ കെട്ട്വോ…പറ രാവൺ…

കെട്ടിയാൽ….???
ഒരു പുരികം ഉയർത്തി അങ്ങനെ ചോദിയ്ക്കുമ്പോ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി ശേഷിച്ചിരുന്നു….

കെട്ടിയാൽ…നീ.കോ.അ.കോ….???

എന്താ…???ഇതൊരു സിനിമാ പേര് പോലെ ഉണ്ടല്ലോ… പക്ഷേ അത് നീ.കൊ.ഞാ.ചാ എന്നല്ലേ..

പിന്നെ മോന്റെ ആഗ്രഹം കൊള്ളാം…. പക്ഷേ അതങ്ങ് എട്ടായി മടക്കി പെട്ടീല് വച്ച് പൂട്ടിക്കോ… എന്റെ പട്ടി ചാവും…. ഞാൻ പറഞ്ഞത് നിന്നേം കൊല്ലും അവളേം കൊല്ലും എന്നാ….

അവൾടെ മുഖത്തെ ദേഷ്യം കാണും തോറും രാവണിന്റെ മുഖത്ത് ചിരി പൊട്ടി തുടങ്ങി….അവനത് ഉള്ളിലടക്കി ബലംപ്രയോഗിച്ച് അവൾടെ കൈയ്യിലെ കത്രിക കൈയ്യിൽ വാങ്ങി….

ഇപ്പോ ഇത് എന്റെ കൈയ്യിലാ…ഇനി മുറിയ്ക്കട്ടേ ഞാൻ…എന്തായാലും നീയെന്നെ കൊല്ലുംന്ന് പറഞ്ഞതല്ലേ…ഇനി ഒരു ദയയും എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട….

രാവൺ… പ്ലീസ്… പ്ലീസ്.. വേണ്ട… compromise… compromise…രാവൺ വേറെ എന്ത് പറഞ്ഞോ ഞാൻ അനുസരിയ്ക്കാം… എന്റെ മുടി മുറിയ്ക്കല്ലേ…

അത് കേട്ടതും രാവണിന്റെ കണ്ണ് വിളങ്ങി….

വേറെ എന്തും… എന്ത് പറഞ്ഞാലും കേൾക്ക്വോ…

ന്മ്മ… കേൾക്കാം…!!!

എങ്കില് നീയെനിക്ക് കെട്ടിപ്പിടിച്ചൊരു കിസ് തന്നേ…

അയ്യടാ…ആ ആഗ്രഹം മോനങ്ങ് ഉള്ളില് വച്ചിരുന്നാ മതി…ഓരോ കാരണങ്ങൾ പറഞ്ഞെന്നെ ബ്ലാക്മെയിൽ ചെയ്ത് ഇതിപ്പോ നിന്റെയൊരു സ്ഥിരം കലാപരിപാടിയായി മാറി….

രാവൺ അതുകേട്ടിട്ടും ഒരു കൂസലും കൂടാതെ ചിരിയോടെ നിൽക്ക്വായിരുന്നു…അപ്പോഴും ത്രേയ അവനിൽ നിന്നും വിട്ടു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….

നീ എത്ര ശ്രമിച്ചാലും ഫലമില്ല മോളേ ത്രയമ്പകേ…നീ എന്റെ കൈപ്പിടിയ്ക്കുള്ളിലാ.. മര്യാദയ്ക്ക് തന്നിട്ട് പോടി… ഇപ്പോ തന്നാ രണ്ട് ദിവസത്തേക്ക് നിന്നെ ഞാൻ ശല്യം ചെയ്യില്ല….

ഞാൻ ആയമ്മയോട് പറയും നിന്റെ കാര്യം…ഒന്നൂല്ലേലും നിനക്ക് എന്നേക്കാളും പ്രായത്തിന്റെ പക്വത എങ്കിലും വേണ്ടേ രാവൺ…

നീ എന്നോട് ആ ബഹുമാനം വച്ചൊന്നുമല്ലല്ലോ പെരുമാറുന്നത്…അപ്പോ നിന്നോട് ഇതൊക്കെ മതി… മര്യാദയ്ക്ക് താരാൻ നോക്കെടീ… അല്ലെങ്കിൽ ഞാൻ തന്നോളാം….

അതും പറഞ്ഞ് രാവൺ അവളുടെ കഴുത്തിലൂടെ കൈ ചേർത്ത് അവളുടെ മുഖത്തെ അവനോട് അടുപ്പിച്ചതും പിന്നിൽ നിന്നും അഗ്നി ഒന്നിരുത്തി ചുമച്ചു കൊണ്ട് അവർക്കരികിലേക്ക് വന്നു….അവന്റെ ശബ്ദം കേട്ടതും രാവൺ

Leave a Reply

Your email address will not be published. Required fields are marked *