നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Posted by

രാജു : ഒന്നും ഇല്ല ടീച്ചറെ ചോദിച്ചതാ.. പിന്നെ ടീച്ചർ പൈസ എല്ലാം കൊടുത്തായിരുന്നോ?

ദേവു :ഇല്ല.. ഇനി കുറച്ചു കൂടി ഉണ്ട്.. ആറ് മാസത്തിനുള്ളിൽ ബാക്കി കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്..

രാജു : അയാൾ ഒരു മുരടനാ ടീച്ചറെ. അയാളുടെ നടപ്പും ഭാവവും കണ്ടാൽ അയാളുടെയാ ഈ സ്കൂൾ എന്നാ വിചാരം.. നമ്മളെ പോലെ അയാളും..

ദേവു :എനിക്ക് അറിയാം അന്ന് ഇന്റർവ്യൂ വിനു വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്..

ദേവു ഒരു ചിരിയോടെ മറുപടി പറഞ്ഞു..

അപ്പോഴേക്കും അവർ മാനേജരുടെ റൂമിന്റെ മുൻപിൽ എത്തി..

രാജു : ടീച്ചർ ഇവിടെ നിൽക്..

അതും പറഞ്ഞു അയാൾ ഉള്ളിലേക്കു പോയി..
പെട്ടന്നു തന്നെ പുറത്തേക്കു വന്നു അവളോട് ഉള്ളിലേക്കു വരാൻ പറഞ്ഞു..

അവൾ ഉള്ളിലേക്കു കയറി..

സുകുമാരൻ : ആ ടീച്ചർ ജോയിൻ ചെയ്തു അല്ലെ??

ദേവു : അതെ സർ രാവിലെ വന്നു പ്രിൻസിപ്പൽ നെ കണ്ടു..

സുകുമാരൻ : അപ്പോ സ്റ്റാഫ്‌റൂമിലോട് പൊക്കോ..

ദേവു പോകാനായി എണിറ്റു തിരിഞ്ഞപ്പോൾ സുകുമാരൻ പറഞ്ഞു..

ടീച്ചറെ ബാക്കി ഉള്ള പൈസയുടെ കാര്യം മറക്കണ്ട..എത്രയും പെട്ടന്നു അടക്കണം..

ദേവു : മറന്നിട്ടില്ല സർ.. എത്രയും പെട്ടന്നു തരാം..

അവൾ അത് പറയുമ്പോഴും ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു എങ്ങനെ കൊടുക്കുമെന്ന്..

പ്യുൺ രാജുവിന്റെ ഒപ്പം നടന്നു സ്റ്റാഫ് റൂമിൽ കയറി.. അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവൂനെ നോക്കി..

രാജു : ഇത് പുതിയ ടീച്ചർ. നമ്മുടെ നന്ദൻ സർ നു പകരം വന്നതാ..

അയാൾ എല്ലാവരോടും ആയി പറഞ്ഞു
അത് കഴിഞ്ഞു ദേവൂന്നോട് പറഞ്ഞു..

എന്നാൽ ഞാൻ പോട്ടെ ടീച്ചറെ..

ദേവു തലകുലുക്കി..

അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവും ആയി പരിചയപെട്ടു അവളുടെ സ്ഥലം കാണിച്ചു കൊടുത്തു..

അതിൽ പല്ലവി ടീച്ചറുമായി ദേവു പെട്ടന്നു അടുത്തു..  ദേവൂന്റെ പ്രായം ആയിരുന്നു പല്ലവിക്കും..

ഉച്ചക്ക് ഒരുമിച്ച് ആണ് അവർ ഭക്ഷണം കഴിച്ചത്..
ഉച്ചക്ക് ശേഷം ഒരു സർ ലീവ് ആയിരുന്നു. അത് കൊണ്ട് ദേവൂന്റെ അടുത്ത് ക്ലാസ്സ്‌ എടുക്കാൻ പ്രിൻസിപ്പൽ പറഞ്ഞു..

അവൾ ക്ലാസ്സിൽ പോയി. പ്രാർത്ഥിച്ചിട്ടാണ് ദേവു ക്ലാസ്സിൽ കയറിയത്.. ഹയർ സെക്കന്റെറി ആയത് കൊണ്ട് പിള്ളേരൊക്കെ കുറച്ചു തരികിട ആണെന്ന് അറിയാം..
എല്ലാരേയും പരിചയപെട്ടു ദേവു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. വലിയ കുഴപ്പം ഒന്നും ഇല്ലാതെ ക്ലാസ്സ്‌ കഴിഞ്ഞു..

ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയെ കണ്ടു..

പല്ലവി :എങ്ങനെ ഉണ്ടായിരുന്നു ടീച്ചറെ ആദ്യത്തെ ക്ലാസ്സ്‌??

ദേവു : കുഴപ്പമില്ല ടീച്ചറെ നല്ല കുട്ടികള..

പല്ലവി : സൂക്ഷിച്ചോ അല്ലെങ്കിൽ തലയിൽ കയറും..

ഓരോന്നു പറഞ്ഞു സ്റ്റാഫ്‌ റൂമിന്റെ ഉള്ളിലേക്കു കയറിയപ്പോൾ ആണ് അകത്തു നിന്നും ഒരാൾ ഇറങ്ങി വന്നത് ദേവു കണ്ടിരുന്നില്ല.. അയാളും..

രണ്ടുപേരും കൂട്ടി ഇടിച്ചു.. ദേവൂന്റെ കൈയിൽ നിന്നും ബുക്ക്‌ താഴെ പോയി.. അവൾ അത് അടുത്ത് ഇടിച്ച ആളുടെ നേരെ നോക്കിയപ്പോൾ ദേവു ശരിക്കും ഞെട്ടിയത്..

അതെ നീല കണ്ണുകൾ.. അയാൾ… ഇന്ന് തല്ലു ഉണ്ടാക്കിയ ആൾ..

Leave a Reply

Your email address will not be published. Required fields are marked *