മായികലോകം 9 [രാജുമോന്‍]

Posted by

“ഹലോ”

“ഹലോ. ഇതാരാ”

“സൌണ്ട് കേട്ടിട്ടു നിനക്കു മനസിലായില്ലേ?”

“നീരജ് ആണോ?”

“അതേടീ പോത്തേ”

“എങ്ങിനെ നമ്പര്‍ കിട്ടി?”

“അതൊക്കെ കിട്ടി. നിന്‍റെ നമ്പര്‍ കിട്ടാന്‍ ഉണ്ടോ പ്രയാസം?”

“ഉം”

“സുഖല്ലേ നിനക്കു?”

“അതേ. നിനക്കോ?

“എനിക്കും.”

“വേറെന്താ?”

നാളെ നീ കല്യാണത്തിന് പോകുന്നുണ്ടോ?”

“ഉണ്ട്. നീയോ?”

“നീ വരുന്നുണ്ടെങ്കില്‍ ഞാനും വരാം”

“വരാം”

“നിന്നെ ഞാന്‍ ടൌണില്‍ നിന്നും പിക്ക് ചെയ്യട്ടെ?”

“അയ്യോ വേണ്ട. ഞാന്‍ അവിടെ എത്തിക്കോളാം”

“എന്നാ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയിട്ടു വിളിക്കു. അവിടെ വന്നിട്ട് നിന്നെ പിക്ക് ചെയ്യാം ഞാന്‍. കുറച്ചു നടക്കാന്‍ ഉണ്ട് അവിടുന്നു. നോ ഒന്നും പറയേണ്ട.”

“ഉം. ശരി”

“അതെന്താടോ മൂളലിന് ഒരു ഉറപ്പില്ലാതെ?”

“ഒന്നൂല. അവിടെത്തി ഞാന്‍ വിളിക്കാം”

“നാളെയെങ്കിലും നീ ഒന്നു എന്‍റെ ബൈക്കിന്റെ പുറകില്‍ കേറുമോ നീ?. നടക്കാതെ പോയ ഒരു ആഗ്രഹം അല്ലേ? സാധിച്ചു തരുമോ?”

“നോക്കാം”

“നോക്കിയാല്‍ പോര. കേറണം. ഇല്ലെങ്കില്‍ ഞാന്‍ വലിച്ചു കയറ്റും.”

“ശരി. ഞാന്‍ വെക്കട്ടെ?”

“കുറച്ചു നേരം കൂടി സംസരിക്കാടൊ. ഏകദേശം ഒരു വര്‍ഷം ആയില്ലേ ഒന്നു മിണ്ടീട്ട്?”

“എല്ലാരും ഉണ്ട് ഇവിടെ. നാളെ കാണാം”

“എന്നാ ശരി. മിസ്സ് യൂ.. ഉമ്മ”

മായ തിരിച്ചൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.

 

നാളെ നേരിട്ടു കാണാം എന്നു വിചാരിച്ചതായിരുന്നു മായ.  ഇതിപ്പോ വിളിക്കുകയും ചെയ്തിരിക്കുന്നു.

 

ശരിക്കും മായ ധര്‍മസങ്കടത്തില്‍ ആയി. രാജേഷേട്ടന്‍ എന്തായാലും വരും. കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നീരജ് രാജേഷേട്ടനെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. എന്തായാലും രാജേഷട്ടനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *