മായികലോകം 9 [രാജുമോന്‍]

Posted by

 

ശരിക്കും നീരജും ഇങ്ങനെ തന്നെ അല്ലേ എന്നോടു സെക്സ് പറഞ്ഞു തുടങ്ങിയത്. എല്ലാം മറന്നു വരിക ആയിരുന്നു. ശരിക്കും രാജേഷേട്ടന്‍ മാറ്റിയെടുക്കുകയായിരുന്നു. എന്നിട്ടിപ്പോ രാജേഷേട്ടന്‍ തന്നെ വീണ്ടും നീരജിനെ ഓര്‍മ്മിപ്പിച്ചു.

 

ഞങ്ങള്‍ തമ്മില്‍ സെക്സ് സംസാരിക്കാറുണ്ടായിരുന്നു എന്നു രാജേഷേട്ടനോട് പറഞ്ഞിരുന്നില്ലല്ലോ. പിന്നെങ്ങിനെയാ നീരജ് പറഞ്ഞപോലെ തന്നെ എട്ടനും പറഞ്ഞത്?

 

എല്ലാ ആണുങ്ങളും ഒരുപോലെ അല്ലേ. അങ്ങിനെ പറഞ്ഞതായിരിക്കും. ചിലപ്പോ ഏട്ടന്‍റെ സ്വന്തം എന്നു കരുതിയിട്ടാകും അങ്ങിനെ പറഞ്ഞതും.

 

പക്ഷേ എട്ടനോട് അങ്ങിനെ ഒരു രീതിയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണു എന്‍റെ പ്രശ്നം എന്നു എങ്ങിനെയാ ഏട്ടനോട് പറയാ?

 

ആദ്യമേ ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ തന്നെ പറഞ്ഞിരുന്നല്ലോ. അങ്ങിനെ കാണാന്‍ എനിക്കു കഴിയുന്നില്ല എന്നു. ശ്രമിക്കാം എന്നല്ലേ പറഞ്ഞുള്ളൂ. ഞാന്‍ ശ്രമിക്കുന്നും ഉണ്ടല്ലോ. അപ്പോഴും നീരജിന്‍റെ ഓര്‍മകള്‍ വിട്ടു പോകുന്നില്ലല്ലോ. കുറച്ചു ദിവസങ്ങളായി നീരജിനെ ഓര്‍ക്കാറേ ഉണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നില്ല എന്നതാണു സത്യം.

 

രാജേഷട്ടന്‍റെ സ്നേഹവും കരുതലും താന്‍ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരിക്കലും മറക്കില്ലെന്ന് കരുതിയ നീരജിനെ ചിലപ്പോഴൊക്കെ മറന്നു തുടങ്ങുന്നു. തന്‍റെ മരണം വരെ നീരജിന് മാത്രമേ തന്‍റെ മനസും ശരീരവും സമര്‍പ്പിക്കൂ എന്നു തീര്‍ച്ചയാക്കിയ ഞാനിപ്പോ രാജേഷേട്ടനെ പൂര്‍ണമായും മനസില്‍ കൊണ്ട് നടക്കാന്‍ തുടങ്ങി. ഇനി ബാക്കി ഉള്ളത് ശരീരം മാത്രമാണു. അതും കൂടി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ചിലപ്പോ നീരജിനെ പൂര്‍ണമായും മനസില്‍ നിന്നും തുടച്ചു മാറ്റിയേക്കാം.

 

വേണ്ട. അങ്ങിനെ എളുപ്പം പറിച്ചെറിഞ്ഞു കളയാന്‍ അല്ല ഞാന്‍ നീരജിനെ സ്നേഹിച്ചത്. ഇപ്പൊഴും അവന്‍ എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ. അവന്‍റെ സാഹചര്യങ്ങള്‍ പറയിപ്പിച്ചതല്ലേ. പെങ്ങന്‍മാരുടെ കല്യാണം കഴിയുന്നത് വരെ ഞാന്‍ കാത്തിരുന്നാള്‍ നീരജ് തന്നെ എന്‍റെ കഴുത്തില്‍ താലി കേട്ടില്ലേ.

 

രാജേഷേട്ടന്‍ എന്നെ സ്നേഹിക്കുന്നു എന്നതൊക്കെ ശരി തന്നെ. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ നീരജിനെ ഞാന്‍ സ്നേഹിക്കുന്നില്ലേ. അവനും എന്നെ സ്നേഹിക്കുന്നുണ്ടാകും. ഉറപ്പ്. ഞാന്‍ സന്തോഷമായിരിക്കണം എന്നു കരുതിയാണല്ലോ നീരജ് എന്നില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. അപ്പോഴും എന്നെ വേണ്ട എന്നല്ലല്ലോ അവനും പറഞ്ഞത്. പെങ്ങന്‍മാരുടെ കല്യാണം. ഒരു നല്ല ജോലി എന്നൊക്കെ ആയിരുന്നില്ലേ. അതേ അവസ്ഥ തന്നെ അല്ലേ ഇപ്പോ രാജേഷെട്ടനും. രാജേഷേട്ടന്‍റെ വീട്ടിലും കല്യാണത്തിന് സമ്മതമല്ലല്ലോ. അന്ന് രാജേഷേട്ടനോടൊപ്പം നീരജിനെ കണ്ട അന്ന് അവന്‍ ചോദിച്ച ചോദ്യം ഇപ്പൊഴും നെഞ്ചില്‍ ഒരു നീറ്റല്‍ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *