മായികലോകം 9 [രാജുമോന്‍]

Posted by

“അവന്‍റെ കൂടെ സുഖമായി ജീവിക്കുമ്പോള്‍ നീ പതിയെ മറന്നോളും എല്ലാം. എല്ലാം മനസിലാക്കി കൂടെ കൂട്ടാം എന്നു പറഞ്ഞു ഒരാള്‍ വരുന്നത് തന്നെ ഒരു ഭാഗ്യമല്ലേ? നീ ധൈര്യമായി പോയ്ക്കൊ. ഞാന്‍ ഒരിയ്ക്കലും ഇനി നിങ്ങളുടെ ഇടയിലേക്ക് വരില്ല.”

“എന്നാലും”

“ഒരു എന്നാലുമില്ല. ഇത് തന്നെ ആണ് എന്റെയും തീരുമാനം. ഇനി ചിലപ്പോ നമ്മള്‍ കല്യാണം കഴിച്ചെന്നു വച്ചാല്‍’ തന്നെ പഴയ പോലെ എനിക്കു നിന്നെ സ്നേഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. വേറൊരാളെ സ്നേഹിച്ച പെണ്ണിനെ പൂര്‍ണമനസോടെ സ്നേഹിക്കാന്‍ ചിലപ്പോ എനിക്കു സാധിക്കണമെന്നില്ല. അതുകൊണ്ടു നമുക്ക് രണ്ടാമതും പിരിയാം. ഇനി ഒരിക്കല്‍ പോലും കണ്ടുമുട്ടില്ല. നീ വണ്ടിയില്‍ കയറു. ഞാന്‍ കൊണ്ട് വിടാം.

അങ്ങിനെ മായയെ നീരജ് രാജേഷിന്‍റെ അടുത്തേക്ക് കൊണ്ട് വിട്ടു.

ഇതാണ് അന്ന് അവിടെ നടന്നത്.

*************

ഇനി രാജേഷിനോടു ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്ത മായയുടെ ചിന്തകളിലേക്ക് തന്നെ തിരിച്ചു വരാം നമുക്ക്.

 

എന്നാലും ഏട്ടനോട് ദേഷ്യപ്പെടേണ്ടയിരുന്നു. എത്രമാത്രം വിഷമം ആയിട്ടുണ്ടാകും ആ പാവത്തിനു. പക്ഷേ ഞാന്‍ അങ്ങിനെ തന്നെ അല്ലേ പ്രതികരിക്കേണ്ടി ഇരുന്നതു. അല്ലെങ്കില്‍ ഏട്ടന്‍ വിചാരിക്കില്ലേ എനിക്കു കഴപ്പ് മൂത്ത് ഇരിക്കുകയാണെന്ന്. എന്തായാലും ഏട്ടന്‍ വിളിക്കട്ടെ അപ്പോ ദേഷ്യമൊന്നുമില്ലെന്ന്പറയാം.

 

രാജേഷാകട്ടെ പിറ്റേദിവസം രാവിലെ മായ വിളിക്കും എന്നു കരുതി. പക്ഷേ വിളിച്ചില്ല. ഉച്ചയായപ്പോഴും വിളിച്ചില്ല. അങ്ങോട്ട് വിളിക്കണമെന്നുണ്ട് പക്ഷേ.. വേണ്ട.. നാണം കെടാന്‍ വയ്യ.

 

വൈകുന്നേരം ആയപ്പോള്‍ മായയുടെ കോള്‍ വന്നു.

 

“ഹലോ”

“ഹലോ”

“തിരക്കില്‍ ആണോ?”

“അല്ല. പറഞ്ഞോ”

“ദേഷ്യം ആണോ എന്നോട്?”

“ഞാനെന്തിന് ദേഷ്യപ്പെടണം?”

“പിന്നെന്തേ രാവിലെ വിളിക്കാഞ്ഞേ?”

“ഇന്നലെ നീ എന്നോടു ദേഷ്യപ്പെട്ടല്ലേ ഫോണ്‍ കട്ട്ചെയ്തത്. പിന്നെയും വിളിച്ചാല്‍ മോള്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചാ”

“അതുപിന്നെ പെട്ടെന്നു അങ്ങിനൊക്കെ കേട്ടപ്പോ എന്തോപോലെ ആയി. അതാ”

“ഇപ്പോ ദേഷ്യം മാറിയോ?”

“എനിക്കു ദേഷ്യമൊന്നുമില്ല. ദേഷ്യം ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കുമോ?”

“ലവ് യൂ”

“ലവ് യൂ ടൂ”

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *