മായികലോകം 9 [രാജുമോന്‍]

Posted by

“എവിടെയാ “

 

“ഞാൻ  ഇവിടെ  തന്നെ  ഉണ്ട് “

“ഏട്ടൻ  പൊയ്ക്കോളൂ.  ലേറ്റ്  ആകും തിരിച്ചു  വരാൻ”

“സാരമില്ല. ഞാൻ  ഇവിടെ  നിന്നോളാം”

“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര്‍ ഉണ്ട്.”

“നീരജിനോട് പറഞ്ഞോ എന്‍റെ കാര്യം?”

“ഇല്ല. പറയണം.”

“ഉം”

“ഞാന്‍ പിന്നെ വിളിക്കാം”

“ശരി”

മായ ഫോണ്‍ കട്ട് ചെയ്തു.

കല്യാണം കഴിഞ്ഞു. സദ്യ കഴിച്ചു. കല്യണപ്പെണ്ണിന്‍റെ കൂടെ എല്ലാരും ഒരുമിച്ചു നിന്നു ഫോട്ടോ എടുത്തു. എല്ലാവരും മടങ്ങിപ്പോവുകയായി.

 

മായ അപ്പോഴും നീരജിന്‍റെ കൈ പിടിച്ച് കൂടെ തന്നെ ആയിരുന്നു.

തിരിച്ചു പോരാന്‍ നേരം മായ നീരജിനോട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്നു പറഞ്ഞു.

രാജേഷ് അവളെ പ്രൊപ്പോസ് ചെയ്തത് മുതല്‍ അന്ന് രാവിലെ മുതല്‍ ഉള്ള കാര്യങ്ങള്‍ അവനോടു തുറന്നു പറഞ്ഞു.

“ഞാന്‍ എന്താ ചെയ്യേണ്ടത്?”

“നിങ്ങള്‍ തമ്മില്‍ ഒരേ ജാതി ആണോ?”

“അല്ല”

“വീട്ടില്‍ സമ്മതിക്കും എന്നുറപ്പുണ്ടോ?”

“ഇല്ല”

“ഒന്നുകൊണ്ട് നിനക്കു മതിയായില്ല അല്ലേ നിനക്കു”

“ഞാനെന്താ ചെയ്യേണ്ടത്? നീ പറയുന്നതു പോലെ ചെയ്യാം”

“എന്നോടു ചോദിച്ചിട്ടല്ലല്ലോ നീ അവനോടു ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നെ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ അര്‍ഥമെന്താ?”

“നീരജ്.. പ്ലീസ്സ്”

“നിന്നെ കുറ്റപ്പെടുത്തിയതല്ല. നമുക്ക് പിരിയാം എന്നു പറഞ്ഞെങ്കിലും എനിക്കു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും നടന്നില്ലെങ്കിലോ എന്നു വിചാരിച്ചാണ് കാത്തിരിക്കേണ്ട എന്നു പറഞ്ഞത്. തെറ്റ് എന്‍റെ ഭാഗത്ത് തന്നെ ആണ്”.

“ഇപ്പൊഴും നീ തന്നെ ആണ് എന്‍റെ മനസില്‍. രാജേഷേട്ടനോട് ഞാന്‍ ഇപ്പൊഴും പൂര്‍ണമായി സമ്മതം പറഞ്ഞിട്ടില്ല. നമ്മുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും ഉണ്ട്. എന്നിട്ടും എന്നെ ഇഷ്ടമാണെന്നാണ് ഏട്ടന്‍ പറയുന്നതു.”

“നീ തന്നെ തീരുമാനം എടുത്തതല്ലേ. ഇനി മാറ്റേണ്ട”

“നിനക്കുവേണ്ടി ഇനിയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്.”

“പക്ഷേ എത്ര നാള്‍? നീ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കൂ.  ഞാന്‍ എന്‍റെ കാര്യം ആദ്യമേ പറഞ്ഞിരുന്നല്ലോ. അതുകൊണ്ടു നീ എന്നെ കാത്തിരിക്കേണ്ട, നിന്‍റെ തീരുമാനം തന്നെ ആണ് ശരി.

“എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. നിന്‍റെ കൂടെ ജീവിക്കണം എന്നു തന്നെയാണ് എനിക്കിപ്പോഴും ആഗ്രഹം. അതുകൊണ്ടു തന്നെയാണു രാവിലെ നീ ചെയ്തതിനൊന്നും എതിര്‍ത്തു പറയാതിരുന്നതും.”

“അതൊക്കെ ശരി തന്നെ. അവനെ കണ്ടിട്ടു പാവം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ നിന്നെ വീണ്ടും എന്‍റെ മുന്നിലേക്ക് പറഞ്ഞു വിടുമോ?”

“ഉം”

“അതുകൊണ്ട് നീ എന്നെ മറന്നെക്കു. എന്‍റെ കാര്യം നോക്കേണ്ട. കുറച്ചു വിഷമമൊക്കെ ഉണ്ടാകും. സാരമില്ല. കുറേ കഴിയുമ്പോള്‍ അത് മാറിക്കൊളും”

“എനിക്കു നിന്നെ മറക്കാന്‍ കഴിയുന്നില്ലെടാ”

Leave a Reply

Your email address will not be published. Required fields are marked *