ഞാൻ,,,, ഞങ്ങൾ ഫിലിം ബുക്ക് ചെയ്തു . ഒരു മണികുർ കുടി യുണ്ട് ഫിലിം തുടങ്ങാൻ. ചെറുതായി എന്തെങ്കിലും കഴികാം എന്നു കരുതി ഫുഡ് കോർട്ടിൽ പോയി.kfc ഓർഡർ ചെയ്തു രണ്ടു ലൈം ജ്യൂസും.
ഞാൻ,,, അയ്യോടാ പാവം ആഗ്രഹിച്ചു വന്നട്ടു മൂഞ്ചി പോയല്ലോ.
അവൾ,,,, ഇക്കാക്ക എനിക്കു ദേഷ്യം വരൂട്ടോ.
ഞാൻ,,, മ്മ്മ് ഞാൻ വെറുതെ പറഞ്ഞാണ്
അപ്പോഴേക്കും ഉമ്മിടെ കാൾ വന്നു ഞാൻ എടുത്തില്ല.
നിൻസി,,, ആരാ ഇക്കാക്ക
ഞാൻ,,, ഉമ്മിയാടി
നിൻസി,,,, ഫോൺ എടുക്കാതെന്താ.
ഞാൻ ഫോൺ അവളുടെ അടുത്ത് കൊടുത്തു.
നിൻസി,, ഫോൺ എടുത്തു.
ഉമ്മി,,, ഹലോ നീയെന്താ ഫോൺ എടുക്കാത്തെ.
നിൻസി,,, ഉമ്മി ഞാനാ
ഉമ്മി,,, അവൻ എന്തെ.
നിൻസി,,, ഇവിടുണ്ട് ഉമ്മിടെ കാൾ വന്നപ്പോ എന്റലു തന്നു.
ഉമ്മി,,, ഫോൺ അവന്റല് കൊടുത്തേ.
നിൻസി,,,, ഉമ്മി നിങ്ങള് പോയത് മുതൽ ഇക്കാക്ക ആകെ ഡെസ്പ് ആണ്. മൂഡ് മാറാൻ വേണ്ടി ഞാൻ നിർബന്ധിച്ചു പുറത്തു കൊണ്ടുവന്നിരികേണു.
ഉമ്മി,,, മ്മ് എപ്പോ വരും നിങ്ങൾ.
നിൻസി,,, രാത്രിയാകും പിന്നെ ചാവി ജനാല മേൽ ഇണ്ട്.
ഉമ്മി,,, ശെരി.
നിൻസി,,, എന്താണ് ഇക്കാക്ക ഇങ്ങനെ കാണിക്കുന്നേ. ഇക്കാക്ക് ഫോൺ എടുത്തു സംസാരിച്ചുടെ ഉമ്മിടുത്ത്.
ഞാൻ,,, മ്മ്മ്
നിൻസി,,, ഉമ്മിക്കു നല്ല വിഷമമുണ്ട് സംസാരത്തിൽ.
ഞാൻ,,, മ്മ്മ്മ് നീ അതു വിട്. നീ നിന്റെ ചെക്കന് വിളിച്ചു പറഞ്ഞോ.
അവൾ,,,, എന്തിനു.
ഞാൻ,,, ആ ബെസ്റ്റ് ഇവിടെങ്ങാണ്ട് ആണ് അവരുടെ വീട് അതോണ്ട് പറഞ്ഞാണ്.
അവൾ,,, ഞാൻ എന്റെ ഇക്കാടെ കൂടെ കറങ്ങുന്നതിനു അവനെന്താ കുഴപ്പം.
ഞാൻ, മ്മ്മ് കല്യാണം കഴിയുമ്പോ ഇതൊക്കെ മാറുട്ടോ.
അവൾ,,, ഞാൻ എല്ലാം അവനോടു പറഞ്ഞട്ടുണ്ട് എനിക്കെന്റെ ഇക്കാക്ക കഴിഞ്ഞേ ആര്മുള്ളു എന്നു.
ഞാൻ,,, എടി മണ്ടി നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ
അവൾ,,, അതൊന്നും കൊഴപ്പല്ല. അതുപോലെ തന്നേണ് അവനും അവന്റെ പെങ്ങൾ കഴിഞ്ഞുള്ളു ആരും.
ഞാൻ,,,, മ്മ്മ് അതെല്ലാർക്കും അങ്ങനെ തന്നെ യല്ലേ
അവൾ,,, മ്മ്മ്