അമ്മയുടെ മോൾ തന്നെ , എത്ര പെട്ടന്നാ കോമഡിയിൽ നിന്നും ട്രാജഡി ആയത്,
“എന്റെ പൊന്നോ… തുടക്കം തന്നെ നെഗറ്റീവ് അടിക്കല്ലേ തള്ളേ… ”
“നെഗറ്റീവ് അടിച്ചതൊന്നും അല്ല. എല്ലാ പ്രണയങ്ങളും വിജയങ്ങൾ ആവില്ല ആ ഒരു സാധ്യത പറഞ്ഞതാ ”
അത് പറയുമ്പോൾ ആന്റിയുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നോ.. എന്തായാലും ഒന്ന് കേറി ചൊറിഞ്ഞു നോക്കാം എന്തെങ്കിലും തടഞ്ഞാലോ
“എന്താണ് ആന്റി അത് പറയുമ്പോ ഒരു വിഷമം, ഒരു പൊട്ടിപൊളിഞ്ഞ പ്രേമം മണക്കുന്നുണ്ടല്ലോ ”
“ഒന്ന് പോയെടാ ചെക്കാ ”
ആന്റി പിന്നിൽ നിന്നും കൈ എത്തിച്ചു എന്റെ ഷോള്ഡറില് പതിയെ അടിച്ചു
“നാൺ വന്നു നാൺ വന്നു ലീലക്കുട്ടിക്ക് നാൺ വന്നു ”
“ഡാ മതി നിർത്തിക്കോ… ”
അവസാനം പറഞ്ഞത് കാര്യമായായിരുന്നു, ഓർക്കാൻ ഇഷ്ടമല്ലാത്ത കാര്യമാവും ഇനീപ്പോ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോ ശരിക്കും ദേഷ്യപ്പെടും അത് കൊണ്ട് ഞാൻ ആ സംസാരം അവിടെ നിർത്തി. അപ്പോഴും ഞങ്ങളുടെ സംസാരം എല്ലാം കേട്ട് ചെറിയ ചിരിയോടെ വണ്ടി ഓടിക്കുകയാണ് മാളു ചേച്ചി
“എന്താടി ചേച്ചി നിനക്കിപ്പോ ഒന്നും സംസാരിക്കാനില്ലേ, ഞാൻ ഒന്ന് കിടന്നപ്പോ എന്നെ കുത്തിപ്പൊക്കിയതാ എന്നിട്ടിപ്പോ അവൾ മിണ്ടാതെ ഇരിക്കുന്നു ”
“അതിന് എനിക്ക് സംസാരിക്കാൻ സമയം തരണ്ടേ… ആന്റിയും മകനും കൂടെ ഭയങ്കര സംസാരമല്ലായിരുന്നോ ”
“ആ ഞങ്ങളുടെ സംസാരം കഴിഞ്ഞു ഇനി നീ പറ “.
അവൾ പിന്നെ സംസാരിച്ചു തുടങ്ങിയാൽ നോണ്സ്റ്റോപ് ആണ്, സമയം പോകാൻ ഇതിലും നല്ല വഴി വേറെ ഇല്ല. സംസാരിച്ച് സംസാരിച്ച് വീട് എത്താറായി വണ്ടി തിരക്കിൽ നിന്നും അതികം വണ്ടികൾ ഒന്നും പോകാത്ത വഴിയിൽ എത്തി
“ഡാ മുത്തേ നിനക്ക് കാർ ഓടിക്കാൻ അറിയോ ”
“അറിയാം പക്ഷെ അത്ര എക്സ്പെർട് അല്ല ”
“നിനക്ക് കാർ ഓടിക്കണോ… ”
“വേണ്ടടി എനിക്ക് പേടിയാ … പുതിയ വണ്ടി അല്ലെ ”
“അതിനെന്താ നീ ഓടിച്ചോ ”
“എന്നാലും… ”
“ഒരെന്നാലും ഇല്ല, നീ ഓടിക്കുന്നു ”
അവൾ വണ്ടി ഇടതു സൈഡ് ചേർത്ത് നിർത്തി,ഞാൻ പേടിച്ചു പേടിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ കയറിയത് . പേടി കൊണ്ടാണോ എന്തോ ആദ്യം തന്നെ പരാജയം ആയിരുന്നു ഗിയർ ഇട്ട് ക്ലച്ചിൽ നിന്നും കാൽ എടുത്തതും വണ്ടി മുന്നോട്ട് ഒന്ന് കുതിച്ച് ഓഫ് ആയി. ഒരു രണ്ട് വട്ടം ഇങ്ങനെ തുടർന്നു മൂന്നാം വട്ടം വിജയിച്ചു. കുറച്ചു ദൂരം ഓടിച്ചപ്പോൾ പേടി ഒക്കെ മാറി. എന്നാലും സൂക്ഷിച്ചു പതിയെ ആണ് ഞാൻ വണ്ടി ഓടിച്ചത്.
ഞാൻ വണ്ടി ഓടിക്കുന്നത് കൊണ്ട് അവളുടെ വലത്തേ കൈ ഹാൻഡ് ബ്രേക്കിൽ ആണ് എന്തെങ്കിലും സംഭവിച്ചാൽ പെട്ടന്ന് വണ്ടി നിർത്തണ്ടേ. 15 km എത്താൻ അര മണിക്കൂർ എടുത്തു അത്രയും പതുക്കെ ആണ് ഞാൻ വണ്ടി ഓടിച്ചത്
വീട്ടിലേക്ക് കാർ വരുന്നത് കണ്ടപ്പോൾ എല്ലാം കൂടെ വീടിന്റെ വെളിയിലേക്കു വന്നു. അമ്മയുണ്ട് അച്ഛനുണ്ട് പിന്നെ മാളു ചേച്ചി വരുന്നത് അറിഞ്ഞ് ചേച്ചിയും മോളും വന്നിട്ടുണ്ട്. ഒരു മാസത്തിനു ശേഷം എന്നെ കാണുന്നതിന്റെ സന്തോഷത്തിൽ അമ്മ എന്നെ വന്നു കെട്ടിപ്പിടിക്കും എന്ന് കരുതിയ എനിക്ക് തെറ്റി, എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്റെ മാതാശ്രീ ഇടത്തെ ഡോർ തുറന്ന് പുറത്തിറങ്ങിയ മാളുവിനെ പോയി കെട്ടിപ്പിടിച്ചു