“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട എന്ന്…”
“എടി സോറി.. ”
“അവന്റെ ഒരു സോറി… ഇതുവരെ അമ്മ എന്നോട് ഒന്ന് മിണ്ടിയത് കൂടെ ഇല്ല. ആദ്യമായാ ഇങ്ങനെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ”
അത്രയും പറഞ്ഞപ്പോളേക്കും അവളുടെ പിടി വിട്ട് പോയിരുന്നു. അവൾ അവിടെ നിന്നു പൊട്ടി കരഞ്ഞു. ഞാൻ നോക്കുമ്പോൾ ലൈബ്രെറിയൻ നടക്കുന്നത് ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുകയാണ്.
“ചേച്ചി നമുക്ക് വീട്ടിൽ പോയാലോ ”
“എന്തിനു… നിനക്ക് ക്ലാസ്സില്ലേ ”
“ഇന്നൊരു ദിവസം കേറുന്നില്ല. നീയും പോയി ലീവ് പറഞ്ഞിട്ട് വാ നമുക്ക് പോയി ആന്റിയുടെ പിണക്കം മാറ്റാം ”
“ക്ലാസ് കട്ട് ചെയ്തിട്ട് എങ്ങോട്ടും പോകണ്ട… ”
“ഇന്നൊരു ദിവസം ഞാൻ പറയുന്നത് നീ കേൾക്കു… പോയ് ലീവ് പറഞ്ഞിട്ട് വാ നമുക്ക് പോകാം ”
ഒരുപാട് നേരം ഞാൻ പറഞ്ഞതിന് ശേഷമാണ് അവൾ സമ്മതിച്ചത്. അവൾ ലീവ് പറയാൻ പോയപ്പോൾ ഞാൻ ആഷിക്കിന്റെ കയ്യിൽ നിന്നും വണ്ടിയുടെ ചാവി വാങ്ങിയിട്ട് വന്നു
ആദ്യം ഒന്ന് മടിച്ചെങ്കിലും അവസാനം അവൾ വണ്ടിയിൽ കയറി. കോളേജിൽ ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യം ഒന്നുമല്ലല്ലോ. ഞാൻ അവളെയും കയറ്റി വീട്ടിലേക്കു പോയി
ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്‌താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം തന്നെയല്ലേ ഒരു കോളേജിനെ ഇളക്കി മറിക്കാൻ പോന്ന സംഭവം… ഈ സംഭവങ്ങൾ ഒക്കെ ഒരാൾ മൊബൈലിൽ വീഡിയോ കൂടെ എടുത്തിട്ടുണ്ടെങ്കിലോ …