പണ്ട് മാളു ചേച്ചി ഒക്കെ താമസിച്ചിരുന്ന വീട്ടൽ ഇപ്പൊ പുതിയ താമസക്കാരുണ്ട് ആ വീട് ഞങ്ങൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒന്നാണ്. ഇത്രയും കാലം തോന്നാത്ത ഒരു പ്രിത്യേകത ഇന്ന് ആ വീടിനു തോന്നുന്നു. ചിലപ്പോ മാളു ചേച്ചി എന്റൊപ്പം ഉള്ളത് കൊണ്ടാവും. പിന്നെ എന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന ആ പുളിമരം അതെല്ലാം ഇന്നൊരു ഗൃഹാതുരുത്വം ഉളവാക്കുന്ന ഓർമകളാണ്
രാവിലെ വിളിച്ചിട്ട് എടുക്കായതിരുന്ന ലച്ചു 10 മണി ആയിട്ടും തിരിച്ചു വിളിച്ചിട്ടില്ല അപ്പൊ പെണ്ണ് നല്ല കലിപ്പ് മൂഡിലാണെന്നു ഏറെക്കുറെ ഉറപ്പായി. ഞാൻ പതിയെ എല്ലാവരുടെയും അടുത്തു നിന്നു വലിഞ്ഞു റൂമിലേക്ക് പോയി. റൂമിൽ എത്തി വീണ്ടും അവളെ വിളിച്ചു ഈ പ്രാവശ്യവും പഴയപോലെ തന്നെ എടുക്കുന്നില്ല അവൾ.
എന്തായാലും എടുക്കുന്നത് വരെ വിളിച്ചുകൊണ്ടിരിക്കാൻ ഉറപ്പിച്ച് ഞാൻ വിളിക്കാൻ തുടങ്ങി ആദ്യം കാൾ എടുക്കാതെ ഇരുന്ന അവൾ പിന്നെ കാൾ കട്ട് ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ചെറിയ ദേഷ്യം വന്നു തുടങ്ങി എന്തായാലും അവസാനമായി ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കിയിട്ട് പിന്നെ വിളിക്കണ്ട എന്നുറപ്പിച്ചു കാൾ ചെയ്തു എന്തായാലും ഈ പ്രാവശ്യം അവൾ എടുത്തു
“എന്താ… കുറച്ചു സമാധാനം തരോ… ”
കാൾ എടുത്ത ഉടനെ പെണ്ണ് കലിപ്പിക്കുകയാണ്. അത് കേട്ടപ്പോൾ എനിക്കും ചെറുതായി ദേഷ്യം വന്നു പിന്നെ ആലോചിച്ചപ്പോൾ അവൾ ദേഷ്യപ്പെടുന്നതിൽ തെറ്റില്ല എന്ന് തോന്നി. എനിക്ക് വേണ്ടി അവൾ പാതിരാത്രി വരെ ഉറങ്ങാതെ ഇരുന്നതാണ് അവളുടെ 27 മിസ്സ് കാൾ ഉണ്ടായിരുന്നു ഒരു 10 പ്രാവശ്യം വിളിച്ചപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നു പിന്നെ അവളുടെ കാര്യം പറയണോ
“ലച്ചു സോറി… ഞാൻ ഇന്നലെ അമ്മയുടെ മടിയിൽ കിടന്നു ഉറങ്ങി പോയി ”
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”
“ഒന്നും പറഞ്ഞില്ല… പക്ഷെ നിനക്ക് നല്ല ദേഷ്യം ഉണ്ടെന്നു മനസ്സിലായി ”
“എനിക്ക് ദേഷ്യം ഒന്നും ഇല്ല, ”
അവൾ അങ്ങനെ പറഞ്ഞത് പോലും നല്ല ദേഷ്യത്തിലാണ്
“ഉവ്വ അത് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ”
“എന്ത് മനസ്സിലാകാൻ”
“ലച്ചു ഞാൻ സോറി പറഞ്ഞില്ലേ… അറിയാതെ പറ്റിപ്പോയതല്ലേ സോറി… ”
“ഹ്മ്മ് ”
“എന്ത് ഹ്മ്മ് ”
“ആ കുഴപ്പമില്ല. നീ ഉറങ്ങിയതിലല്ല എനിക്ക് ദേഷ്യം നീ ഒന്ന് പറയാതെ പോലും പോയില്ലേ… ഞാൻ നീ വരുന്നതും കാത്തു പാതിരാത്രി വരെ ഇരുന്നു ”
“സോറി… ”
“കുഴപ്പമില്ല…. ആ അതൊക്കെ പോട്ടെ ഇന്നലെ നീ ഫോൺ ആരുടെ കയ്യിലാ കൊടുത്തത് ചേച്ചി ആണോ ”
“ഞാൻ കൊടുത്തതൊന്നും അല്ല തട്ടി പറിച്ചു കൊണ്ടുപോയാണ്. ചേച്ചി അല്ല അമ്മ ”
“അയ്യോ… അമ്മയായിരുന്നോ.. ”
“ആം, അതിനു നീ എന്തിനാ ഫോൺ കട്ട് ചെയ്തിട്ട് പോയത് ”
“പെട്ടന്ന് നിന്റെ അല്ലാതെ ഒരാളുടെ ഒച്ച കേട്ടപ്പോൾ പേടിച്ചു പോയി, അതാ.. ”
“ആ… കുഴപ്പമില്ല അമ്മക്കെല്ലാം അറിയാം ഞാൻ പറഞ്ഞു”
“പിന്നെ… ചുമ്മാ ”