പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

Posted by

ഞാനവൾക്കു പിന്നാലെ അവളുടെ കയ്യിനെയും പിന്താങ്ങിക്കൊണ്ട് അവൾക്കു പുറകിലായി വേഗത്തിൽ നടക്കുന്നു
ഞങ്ങൾ ചെന്നെത്തിയത് വീടിനു പുറകിലെ ഒരു ജാതിക്കാ തോട്ടത്തിലാണ്
ഞങ്ങൾക്ക് ചുറ്റിലുമായി ജാതിക്കാ മരങ്ങൾ നിറഞ്ഞു നിൽക്കുന്നു
ഉയർന്നു നിൽക്കുന്ന ആ മരങ്ങൾക്കിടയിലൂടെ ഞങ്ങളെ നോക്കിയാൽ തന്നെ പെട്ടെന്നാർക്കും കാണാൻ കഴിയുമായിരുന്നില്ല
. ചെറിയൊരു മഴയ്ക്ക് ശേഷം നേരം ഇരുട്ടി തുടങ്ങി ഇരുൾ വീണിരുന്നു
ആ സമയത്തു അങ്ങനെയൊരു സ്ഥലത്തേക്ക് അവളെന്നേയും പിടിച്ചുകൊണ്ടു വന്നതുകൊണ്ട്,,,എന്റെ കയ്യിലെ പിടുത്തത്തിനെ ഒന്നുകുടഞ്ഞു കൊണ്ട് ഞാനവളോട് “””നീയെന്താടി പെണ്ണെ കാണിച്ചേ,,,, മറ്റുള്ളോരു എന്താ വിചാരിക്കാ,,,, അതും ഈ നേരത്തു ഇങ്ങനെ ഒരു സ്ഥലത്ത്‌,,,, “”””
..മറുപടിയായി അവളപ്പോൾ പിന്തിരിഞ്ഞു എന്നെ നോക്കികൊണ്ട് എന്റെ കയ്യിലെ അവളുടെ പിടുത്തം മുറുക്കികൊണ്ടെന്നോട് “””” വിട്ടുകൊടുക്കില്ലാ,,, വിട്ടുകൊടുക്കില്ല ഞാനാർക്കും ന്റെ ദിലിയെ ഇനീ,,,, അതെനിക്കു സഹിക്കാൻ പോലും കഴിയത്തില്ല,,,, “””””
ഞാനപ്പോൾ അവളോട് “””അതിനാരാ ന്നെ പിടിച്ചു വെച്ചിരിക്കുന്നെ,,,,, നിനക്ക് അവകാശപെട്ടതല്ലേ ഞാൻ,,,,, പിന്നെ നീയെന്തിനാ ഇനി പേടിക്കണേ,,,,, “”””
അവളപ്പോൾ എനിക്കഭിമുഖമായി പിന്തിരിഞ് നിന്ന്,,,, എന്റെ ചെവികളിൽ അവളുടെ രണ്ടുകൈകൾ കൊണ്ടും തലോടി എന്റെ കണ്ണുകളിലേക്ക് അവളുടെയാ മാൻപേട മിഴികളാൽ നോക്കികൊണ്ടെന്നോട് “””” പേടിയാണ് ദിലീ,,, പേടിയാണെനിക്ക്,,,,, നിന്നെയല്ലാ നിന്നെ കൊത്തികൊണ്ടി പോകാൻ നോക്കുന്ന ന്റെ എളേമ്മച്ചിയെ,,,,, വിട്ടുകൊടുക്കില്ല ഞാൻ ആർക്കും ന്റെ ചെക്കനെ,,,, ന്റെ മാത്രമായ ഈ ചെക്കനെ,,,,, ന്റെ യീ മനസ്സും ശരീരോം ഞാനൊരാള്ക്കേ കൊടുത്തിട്ടുള്ളൂ,,,, അതോണ്ട് തന്നെ ആ ആളെ ഇനിയാരും പങ്കിട്ടെടുക്കണത് നിക്കിഷ്ടല്ല,,,,, അതിനി ആരായാലും കൊന്നു കളയും ഞാൻ,,,,, അതിപ്പോ ന്റെ എളേമ്മച്ചി ആയാലും,,,, “”””
അവളുടെയാ വാക്കുകൾ കേട്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി
സെലിന്റെയാ കണ്ണുകളിൽ അത്രക്കും കോപം നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു
ആദ്യമായാണ് ഒരു പെണ്ണിന്റെ കണ്ണുകളിൽ നോക്കുമ്പോൾ പേടിയോടെ ഞാൻ നിൽക്കുന്നത്
അത്രക്കും വാശിയും ക്രോധവും ഞാനവളുടെ കണ്ണുകളിൽ നിറഞ്ഞുകണ്ടു
ആദ്യമായി ലൈഫിൽ എന്റെ കൈകാലുകൾക്ക് തളർച്ച വരുന്നത് പോലെ തോന്നിയെനിക്
ആ സമയത്തെന്റെ മനസ്സിൽ ഒരശിരീരി മുഴങ്ങികേൾകുന്നതായി എനിക്ക് തോന്നി “””ഇനി നിന്റെ ശരീരത്തിന് വേറൊരു പെണ്ണിനും സ്ഥാനമില്ല അഥവാ ഉണ്ടായെങ്കിൽ തന്നെ അതവളുടെ അന്ത്യത്തിന് വേണ്ടിയാകും എന്ന് “”””
. പേടിയാർന്ന തളർന്ന കണ്ണുകളോടെ ഞാനവളുടെ കണ്ണുകളിലേക്കപ്പോൾ നോക്കികൊണ്ടിരുന്നു
ആ സമയത്തെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ട് ഈർപ്പം നിറഞ്ഞ കണ്ണുകളുമായി സെലിൻ വീണ്ടുമെന്നോട് “””പറ്റില്ല ദിലീ,,,, എനിക്കത് സഹിക്കാൻ കഴിയില്ലാ,,, നിന്നെയൊരാള് പങ്കിടുന്നത്,,, അതെനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ലാ ദിലീ,,,, നിനക്കിന്ന് മനസ്സിലായില്ലേ ദിലീ,,,,, എന്റെയീ ശരീരം നിന്റേതു മാത്രമായിരിക്കുമെന്നു,,,, ഇത്രക്കും ഞാൻ നിനക്കെന്നെ സമർപ്പിച്ചിട്ട് നീയിനിയും എന്നെ ചതിച്ചാൽ ഞാൻ പിന്നെ ന്തിനാ ഇവിടെ ഈ ഭൂമിയിൽ “”””അതും പറഞ്ഞുകൊണ്ടവൾ കരയുന്നു
. ക്രോധത്തിൽ നിന്ന ഒരു പെണ്ണ് പെട്ടെന്നിങ്ങനെ ഒരു നിമിഷം കൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്നെ കണ്ടപ്പോൾ പേടിച്ച മനോഭാവത്തോടെ നിന്ന ഞാനിപ്പോൾ ആകെ വീർപ്പു മുട്ടുന്ന അവസ്ഥയിൽ തളർന്നുപോയ ഹൃദയവുമായി ഞാനവൾക്കരികിൽ അവളുടെ കൈകക്കുള്ളിൽ എന്റെ കൈകൾ വെച്ചുകൊണ്ടങ്ങനെ നിന്നു
അന്നേരം സെലിൻ തേങ്ങി കരഞ്ഞുകൊണ്ട് എന്റെ ഹൃദയത്തിലേക്ക് അവളുടെ മുഖം ചേർത്ത് വെച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിക്കുന്നു
ഞാനപ്പോൾ അവളുടെ തലക്കുമുകളിൽ എന്റെ കീഴ്താടി വെച്ചുകൊണ്ടവളെ,,,,, കെട്ടിപിടിച്ചു കൊണ്ട് ആ ജാതിക്ക തോട്ടത്തിലങ്ങനെ നിൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *