വിരുന്നുകാരി 2 [ക്ഷത്രീയൻ]

Posted by

ഗിരി……. ഗിരി ഞാൻ……

ഇറങ്ങി പോടി……

– രണ്ടും കൽപ്പിച്ച്, അപ്പോൾ വന്ന ദേഷ്യത്തിന് ഞാൻ അവളെ കഴുത്തിന് പിടിച്ചു പുറത്താക്കി., തിരിഞ്ഞതും എനിക്ക് ഓർമ വന്നു. ഇനിയും മറക്കാൻ പാടില്ല., ഇങ്ങനെ മറന്നിട്ടാ., ഇവളൊക്കെ ഇങ്ങനെ വലിഞ്ഞു കയറി വരുന്നത്. ഞാൻ തിരിഞ്ഞു നടന്ന് വാതിലടച്ചു.

ഹോ….. ഇപ്പോഴാണ് മനസ്സമാധാനം ആയത്. എന്തു വന്നാലും ബാക്കി നാളെ നോക്കാം. ഞാൻ സമാധാനത്തോടെ കട്ടിലിലേക്ക് കയറിക്കിടന്നു.

എടാ… ഗിരി….., ഞാൻ പോയിട്ട് വരാം…

– അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഉറക്കം തെളിഞ്ഞത്., സമയം എട്ടര കഴിഞ്ഞു കാണും. എഴുനേക്കാൻ നോക്കിയതും എന്റെ ശരീരത്തിലെ പല ഭാഗത്തു നിന്നും വേദന അനുഭവപ്പെട്ടു.

എന്റെ ദൈവമേ.., ഇന്നലത്തെ അവളുടെ കാലാപരിപാടിയുടെ എല്ലാം വേദന ഇന്നാണ് ശരിക്കും അറിയുന്നത്.

ഞാൻ അറിയാതെ എന്നോട് തന്നെ പറഞ്ഞു പോയി., കട്ടിലിൽ നിന്നും ഒരു വിധം എഴുന്നേറ്റെങ്കിലും വേദന കാരണം വേച്ചു വേച്ചാണ് ഞാൻ ബാത്ത്റൂമിലേക്ക് നടന്നത്., പല്ലു തേക്കുമ്പോൾ ഷോൾഡറിലെ വേദന ശരിക്കറിഞ്ഞു. അതു കഴിഞ്ഞു., ഞാൻ ഒന്ന് കുളിക്കാൻ കയറി., ഇന്നലെയും കുളിച്ചിട്ടില്ല. വന്നപാടെ കിടന്നതാണ്. ഞാൻ ഷവർ ഓൺ ചെയ്തു., പതിയെ അതിനു ചുവട്ടിലേക്ക് കയറി നിന്നു. ദേഹത്തു വെള്ളം വീണതും ആസിഡ് വീണ പോലെയാണ് എനിക്ക് തോന്നിയത്. ഇന്നലത്തെ അടിയുടെയും ബെൽറ്റ് പ്രയോഗത്തിന്റെയും പാടുകളും അതിന്റെ തണർത്ത പാടുകളും തോല് പോയ പോലെയായ ഭാഗങ്ങളിലും വെള്ളം വീണപ്പോൾ വല്ലാത്ത ഒരു നീറ്റലാണ്, ഒരു വിധം കുളി കഴിഞ്ഞു ഞാൻ പുറത്തിറങ്ങി.

രേഷ്മയുടെ മുറി അടച്ചിട്ടിരിക്കുകയാണ്. ഭാഗ്യം , അവൾ വരും മുന്നേ ഭക്ഷണം കഴിച്ചു പോവാം…, അതാ നല്ലത്.

ഞാൻ ഭക്ഷണം കഴിക്കാൻ ഹാളിലേക്ക് നടന്നു. മേശപ്പുറത്തെല്ലാം എടുത്തു വച്ചിട്ടുണ്ട്. ഭക്ഷണം വിളമ്പി., കഴിച്ചു കഴിഞ്ഞ് പത്രം അടുക്കളയിൽ വച്ചു തിരഞ്ഞപ്പോഴതാ രേഷ്മ മുന്നിൽ നിൽക്കുന്നു. അവൾ എന്നെ വല്ലാതെ തുറിച്ചു നോക്കുന്നുണ്ട്.., ഇനി ഇന്നലത്തെ ദേഷ്യത്തിലാവുമോ..?

ദൈവമേ., ഇവൾ ആളൊരു സൈക്കോ ആണെന്നാ തോന്നുന്നെ.., എന്നെ നീ തന്നെ കാത്തോണേ…

ദൈവത്തിനെ വിളിച്ച് ഞാൻ നോക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് വരുന്നു. എന്തിനുള്ള പുറപ്പാടാനാവോ..?

എടാ…, ഗിരി… സോറി ടാ…, ഇന്നലെ അറിയാതെ പറ്റിയതാ.., നീ ക്ഷമിക്ക്‌.

ഹും…

– ഞാൻ ഒന്ന് മൂളിയതെ ഉള്ളു., പക്ഷെ അവൾ വീണ്ടും തുടർന്നു.

അതെല്ലാം പോട്ടെ., നമുക്കിന്ന് ഒരു പകൽ മുഴുവനും മുന്നിലില്ലേ..!? നമുക്ക് ഇന്ന് മുഴുവനും അടിച്ചു പൊളിക്കണം..

നീ എന്താ ഉദ്ദേശിക്കുന്നത്..?

ഓ…., ഒന്നും അറിയാത്ത പോലെ

എനിക്ക് മനസിലാവുന്നില്ല…! ന്താ നിന്റെ ഉദ്ദേശം..?

എടാ…, ഞാൻ പ്രായശ്ചിത്തം ചെയ്തു തരാമെടാ..

എന്റെ പൊന്നേ., ഒന്നും വേണ്ട.., നീ ആദ്യം എന്നെ ഒരു രണ്ടു ദിവസം വെറുതെ വിട്. എന്റെ ആരോഗ്യമൊന്ന് ശരിയാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *