വിരുന്നുകാരി 2 [ക്ഷത്രീയൻ]

Posted by

എന്താടാ…? നിനക്ക് വേദനിച്ചോ..?

പിന്നെയില്ല…. എടി പോത്തെ അവിടെ എന്തേലും പറ്റിയലല്ലേ ആണുങ്ങൾക്ക് മരണ വേദന എടുക്കുന്നത്..

സോറി… ഞാൻ അറിയാതെ.., ആവേശം കൂടിയപ്പോൾ…

സാരമില്ല പോട്ടെ… ഒന്നും പറ്റിയില്ലല്ലോ…

– അവളുടെ സംസാരത്തൽ കുറ്റബോധം ഉണ്ടെന്ന് തോന്നിയപ്പോൾ ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

എടാ… ഗിരി.. നിനക്കെന്നെ ഇഷ്ടമല്ലെടാ..?

അതെന്താ നീ അങ്ങനെ ചോദിക്കുന്നത്..?

– അവൾ ചോദിച്ചതിന് അർത്ഥം എനിക്ക് മനസ്സിലായില്ല. സത്യത്തിൽ അവളെങ്ങാനും തലയിലാവുമോ എന്ന പേടിയായിരുന്നു അധികവും.

നീ ആദ്യം ചോദിച്ചതിന് മറുപടി പറ…..

ഉം……..

– ഞാൻ ഒന്ന് മൂളുക മാത്രമെ ചെയ്തുള്ളു. അപ്പോഴേക്കും അവൾ എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പ്ലേറ്റിൽ നിന്നും ബാക്കി ഉണ്ടായിരുന്ന ചോറ് മുഴുവനും വടിച്ചെടുത്ത് ഉരുട്ടി വായിലിട്ടു. ആ കാഴ്ച എന്നെ അത്ഭുത പെടുത്തികളഞ്ഞു.

ഇവളിതെന്തായീ കാണിക്കുന്നത്…? ഇനി ഇവളെങ്ങാനും എന്റെ തലയിൽ ആവോ..? ദൈവമേ എന്നെ നീ തന്നെ കാത്തോണെ..

– ഞാൻ ആ നിമിഷം തന്നെ ഉള്ളാലെ പ്രാർത്ഥിച്ചു.

എന്നെ ഞെട്ടിച്ചു കൊണ്ട് ചോറ് വായിലിട്ട് ചവക്കുന്നതിനിടയിൽ അവൾ എന്റെ മുഖം പിടിച്ച് ചുണ്ടിൽ ഒരു മുത്തം തന്നു. അവൾ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്തതും ഉടനെ തന്നെ വായ തുറന്ന് അവളുടെ വായിലെ ചവച്ചരച്ച ചോറ് എന്റെ വായിലേക്ക് അവൾ തുപ്പി. അവൾ ചവച്ചരച്ച് കുഴമ്പുരൂപത്തിലാക്കിയ ചോറ് എന്റെ വായിലേക് വീണതും എനിക്ക് അറപ്പു തോന്നി. എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ടുകയറും പോലെ….

ബ്വാ………………

എനിക്ക് ശർദ്ധിക്കാൻ വന്നു., ഞാൻ അവളെ തള്ളി മാറ്റി., വാഷ് ബേസിനിലേക്ക് കുഴമ്പു രൂപത്തിലുള്ള ചോറും, ഞാൻ കഴിച്ച ഭക്ഷണത്തിന്റെ കുറച്ച് അംശവും കൂടി ശർദ്ധിച്ചു.

അയ്യോ.., എന്തു പറ്റി ഗിരി..?

എന്റെ പുറത്തു തടവിക്കൊണ്ട് രേഷ്മ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് കലിയാണ് വന്നത്., അവളെ ഒന്ന് തുറിച്ചു നോക്കി ഞാൻ വയകഴുകി പതിയെ തിരിഞ്ഞു നടന്നു. അപ്പോൾ അവളോടൊന്നും പറയാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ.

എന്റെ ദൈവമേ ഈ പെണ്ണിതെന്തിനുള്ള പുറപ്പാടാ..?

എന്റെ ഉള്ളിൽ ചെറിയ ചില സംശയങ്ങളൊക്കെ തല പൊക്കാൻ തുടങ്ങി. എങ്ങനെയോ ഒരു വിധം ഞാൻ നടന്നു റൂമിലെത്തി.

ഹോ.. വയ്യ., അവളിതെന്തിനുള്ള പുറപ്പാടാ..? ഇനിയും ഇവളുടെ മുന്നിൽ പിടിച്ചു നിൽക്കുക പ്രയാസമാ.., അവൾക്ക് വേറെ എന്തൊക്കെയോ പ്രശനങ്ങൾ ഉണ്ട്.., എന്തായാലും അവളെ പിണക്കുന്നത് ബുദ്ധിയല്ല. അവളെങ്ങാനും വല്ലതും ആരോടെങ്കിലും പറഞ്ഞു പിടിപ്പിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല., അല്ലെങ്കിലും അവൾക്ക് കള്ളം പറയാൻ നല്ല മിടുക്കാണ്., ഇന്നലത്തെയും, ഇന്നത്തെയും ഇത്രയും സംഭവങ്ങളുതന്നെ മതി അത് മനസ്സിലാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *