The SPY [Sukimon]

Posted by

ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നു സ്ഥലം എത്തിയത് അറിഞ്ഞില്ല.Bus ഇറങ്ങി വീട്ടിലേക്ക് ഞാൻ നടന്നു, gate തുറന്നു വീടിന്റെ ഉമ്മറത്തേക്ക് നടക്കുംതോറും ആകെ ഒരു മൂകത മണി 5 കഴിഞ്ഞല്ലോ അച്ഛൻ വന്നു കാണും ഇത് എന്താ ഒരു ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നിലല്ലോ കതക് തുറന്നു കിടപ്പുണ്ട് ആരെയും കാണുന്നില്ല എന്റെ നെജിടുപ്പ് കൂടാൻ തുടങ്ങി

“അമ്മേ….. അമ്മേ…. അച്ഛാ…. അച്ഛാ….” ഞാൻ വിളിച്ചു അനക്കം ഒന്നും ഇല്ല എനിക്ക് വല്ലാത്ത പരിഭ്രാന്തി തോന്നി

“എടി സജിതെ ടി….”
നോക്കിയപ്പോൾ ദാ അവൾ ഇറങ്ങി വരുന്നു
ഹോ ആശ്വാസം ആയി

“എത്ര നേരമായടി ഞാൻ വിളിക്കുന്നെ എല്ലാവരും എന്തെ അച്ഛൻ വന്നില്ലേ”

അവളുടെ മുഖത്തു ആകെ ഒരു വിഷാദ ഭാവം

“ടി എന്താ നിനക്ക് ഒരു വിഷമം എന്ത് പറ്റി”

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു

“അത് ചേട്ടാ അച്ഛൻ വന്നിട്ടുണ്ട് അച്ഛന്റെ ജോലി…”

“ഉം അച്ഛന്റെ ജോലി..?

“അച്ഛന്റെ ജോലി ഈ മാസം കൂടിയേ ഒള്ള് എന്ന്”

“അത് എന്താ അച്ഛൻ റിട്ടയർ ആകാൻ ഇനിയും സമയം ഉണ്ടല്ലോ? ”

അച്ഛന്റെ ആധാർ കാർഡിലെ ഡേറ്റ് ഓഫ് ബർത്ത് ഉം കമ്പനിയിൽ ചേർന്നപ്പോൾ ഉള്ള ഡേറ്റ് ഓഫ് ബർത്തും രണ്ടും രണ്ടാണ് ഇപ്പോൾ ആധാർ ലെ വിവരം അല്ലെ എല്ലായിടത്തും നോക്കുന്നത്, ആധാർ വച് ആണെങ്കിൽ ഈ മാസം കഴിഞ്ഞാൽ അച്ഛൻ റിട്ടയർ ആകും, ഇന്ന് അച്ഛനോട് മാനേജർ പറഞ്ഞു അത്രേ

അത് കേട്ട് ഞാൻ ആകെ വല്ലാതെ ആയി എനിക്കോ ജോലി ഇല്ല പെട്ടന്ന് അച്ഛന്റെ ജോലിയും ഇല്ലാതെ ഇനി ഞങ്ങൾ എങ്ങനെ മുന്നോട്ട് പോകും പ്രായമായ ഞാൻ ഉള്ളപ്പോൾ അച്ഛനെ തന്നെ ആശ്രയിക്കുന്നത് ശെരി അല്ലല്ലോ പാവം ഞങ്ങൾക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് ഇനി പിടിച്ചു നിൽക്കണമെങ്കിൽ ഞാൻ എന്റെ ഉദാസീനത ഒക്കെ മാറ്റിയെ പറ്റു ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു നിന്നു

“ചേട്ടാ… ചേട്ടാ..? ”

“ആ…എന്തടി…”

“എന്ത് പറ്റി? ”

“ഒന്നുമില്ല! എന്നിട്ട് അച്ഛനും അമ്മയും എന്തെ?

“ദേ അകത്തു ഉണ്ട്”

ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഡൈനിങ്ങ് ഹാളിൽ അച്ഛനും അമ്മയും വിഷമിച്ചു ഇരിക്കിന്നു അച്ഛന്റെ മുഖത്തു നല്ല ഷീണം ഉണ്ട് അമ്മയെ കാണുമ്പോളെ അറിയാം കരഞ്ഞു കൂവി ഇരിക്കുക ആണെന്ന് എനിക്ക് ആണെങ്കിൽ രണ്ടുപേരുടെയും ഇരുപ്പ് കണ്ടിട്ട് സഹിച്ചില്ല ഞാൻ അടുത്ത് ചെന്നു അച്ഛന്റെ തോളിൽ കൈ വച്ച്

“അച്ഛാ…”
അച്ഛൻ വാടിയമുഖവും കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി

“ആ നി വന്നോ”

“ഉം ഇപ്പം വന്നതേ ഉള്ളു”

“ഉം…… ”

“ഇത് എന്ത് ഇരിപ്പ അച്ഛാ എണീക്ക് ”

Leave a Reply

Your email address will not be published. Required fields are marked *