The SPY [Sukimon]

Posted by

“ആ good evening”
ഞങ്ങൾ ഷേക്ക്‌ ഹാൻഡ് ഒക്കെ നൽകി അങ്ങോട്ടും ഇങ്ങോഒട്ടും വിശേഷങ്ങൾ ഒക്കെ പറഞ് chayayum ബജിയും ഒക്കെ കഴിച് ഒരു അൽപനേരം നിന്നു.
സാർ വിളിച്ച കാര്യത്തെ പറ്റി ഒന്നും പറയുന്നില്ല അവസാനം ഞാൻ തന്നെ ചോദിച്ചു

“സാർ എന്താ എന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.”

“ആ സാജാ ഞാൻ അതിലേക്ക് കടക്കാൻ പൊകുആരുന്നു നിനക്ക് ഞാൻ ഒരു ജോലി offer ചെയ്യാനാ വിളിച്ചത്”

അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി സന്തോഷവും തോന്നി സങ്കടവും തോന്നി സങ്കടം എന്താണെന്നു വച്ചാൽ ഇനി തൊട്ട് വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ പെട്ടന്ന് ഒരു ജോലി എന്ന് കേട്ടപ്പോൾ എന്തൊ പോലെ ജോലി അത്യാവശ്യം ആണ് എന്നാലും ഇത്രപെട്ടന്നു…….. ഞാൻ അങ്ങനെ ചിന്താകുഴപ്പത്തിലായി നിന്നു

“സാജാ… സാജാ…

“ആ പറ സാർ”

“നി എന്താ ഈ ആലോചിക്കുന്നേ നി ഒന്നും പറഞ്ഞിലല്ലോ”

“അത് സാർ ഇത്ര പെട്ടന്ന്”

“നി ആലോചിച് പറഞ്ഞാൽ മതി”

“അല്ല സാർ ജോലി എന്താണെന്നു പറഞ്ഞില്ലല്ലോ? ”

“നമ്മുടെ കോളേജ് ന്റെ പുതിയ ഒരു സ്ഥാപനം ഒരു 10 km അപ്പുറത് തുടങ്ങിയിട്ടുണ്ട് അവിടേക്ക് ഒരു lab instructor post ലേക്ക് ഒഴിവ് ഉണ്ട് ”

“അല്ല സാർ അത് എനിക്ക് തന്നെ കിട്ടുമോ അതിനു ഒത്തിരി പേര് കാണില്ലേ ”

“Interview കാണും പക്ഷെ അത് സാരമില്ല നി തയ്യാർ ആണേൽ നിനക്ക് തന്നെ കിട്ടും അതിനുള്ള ചരടുവലിയൊക്കെ ഞാൻ നടത്തിക്കോളാം”

‘ഞാൻ ആലോചിച്ചു ജോലി കൊള്ളാം പെൺപിള്ളേരെ ഒക്കെ നന്നായി വായിട്ട് നോക്കാം ഉം കൊള്ളാം’

“എന്താ സാജാ എന്ത് പറയുന്നു ”

“ആ ഞാൻ ready ആ സാർ”

“ഉം നി പെട്ടന്ന് ready പറയണ്ട കുറച്ച് ആലോചിച് തീരുമാനിച്ചാൽ മതി ”

“അല്ല സാർ എനിക്ക് സമ്മതം ആ”

“ഉം അത്കൊണ്ടല്ലടാ ജോലി lab instructor ടെ ആണേലും നി അവിടെ ചെയ്യേണ്ടത് വേറെ ഒരു ജോലിയ”

“എ……..!”
ഞാൻ ഒന്നു അത്ഭുതപ്പെട്ടു സാറിനെ നോക്കി
എന്റെ ഒന്നും മനസിലാകാത്ത ഭാവം കണ്ട് സാർ പറഞ്ഞു

“Yes! നിന്റെ ജോലിയുടെപേര് Lab Instructor post ആണേലും നി അവിടെ ചെയ്യണ്ട ജോലി Spy work ആ.. ”

“എ……. എന്ന Spy work ഒ… ”
ആ വാക്ക് english സിനിമ കളിൽ പലപ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും പെട്ടന്ന് സാറിന്റെ വായിൽ നിന്നും കേട്ടപ്പോൾ ഒന്നും അറിയാതെ ഞാൻ അന്താളിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

“അല്ല സാർ എനിക്ക് അങ്ങോട്ട് മനസിലായില്ല”

Leave a Reply

Your email address will not be published. Required fields are marked *