സോൾ മേറ്റ്‌ [Danmee]

Posted by

നിന്റെ  വീട്ടുകാർ  അല്ലെങ്കിലും  ഒരുപാട്  കാലം അവിടെ  നിൽക്കാൻ  സമ്മദിക്കില്ലല്ലോ…….  അവരായിട്ട് ഇറക്കി വിടുന്നതിനേക്കാൾ  നല്ലത്  അല്ലെ……..  പിന്നെ  നീ  പഠിത്തം  കഴിഞ്ഞു  അച്ചന്റെ  അടുത്ത് പോകും എന്നല്ലേ  പറയുന്നത്…….  ഞാൻ  ഇവിടെ  വല്ല ജോലിയും  നോക്കാം ”
അവൻ  അങ്ങനെ  പറഞ്ഞപ്പോൾ  എല്ലാം  കെട്ട്  സമ്മതിക്കനെ അപ്പോൾ തോന്നിയുള്ളൂ.  അന്ന്  വൈകിട്ട്  തന്നെ  അവൻ  അമ്മയോടും  ആരതിയോടും  മറ്റും  യാത്ര  പറഞ്ഞു  ഇറങ്ങി.  എനിക്ക്  അവനെ  തടയണം  എന്ന  ഉണ്ടായിരുന്നു . പിന്നെ  ഇളയച്ഛനും  അച്ഛനും  അവൻ  സ്വമേദ്യ പോകുന്നത് കണ്ട്  സന്തോഷിച്ചിഇരിക്കുകയാണ്.  ഞാൻ  വല്ലതും  പറഞ്ഞാൽ  എല്ലാവരും  എന്റെ നേരെ  തിരിയും എന്ന  എനിക്ക്  ഉറപ്പായിരുന്നു.
വീട്ടിൽ നിന്നു  പോയിക്കഴിഞ്ഞു  അവനെ  വല്ലപ്പോഴും മാത്രമേ  കാണാൻ  കിട്ടാറുണ്ടായിരുന്നുള്ളു.  ഞാൻ  കോളേജിലും അവൻ  ചെറിയ ചെറിയ  ജോലികളിലും  തിരക്കിൽ ആയി. ഡിഗ്രി  കഴിഞ്ഞു  അച്ഛൻ  എന്നെ സ്പെയിനിലേക്ക്  കൊണ്ട് പോയി.  അവിടെത്തെ  ബിസിനസ്  മുഴുവൻ എന്നെ   ഏൽപിച്ചു  നാട്ടിലേക്ക്  തിരിച്ചു.  സത്യം പറഞ്ഞാൽ  നാടും  അഖിലിനെയും മിസ്സ്‌  ചെയ്‌തെങ്കിലും  ഞാൻ  അവിടെത്തെ  ജീവിതരീതി ആയി  പൊരുത്തപ്പെട്ടു തുടങ്ങി.  പാർട്ടിയും ചിക്സ് മായി  ഞാൻ  അടിച്ചു  പൊളിച്ചു.  ഇടക്ക്  ഞാൻ  അഖിലിനെ വിളിച്ചു  വിശേഷം  പറയാറുണ്ടായിരുന്നു.  അവനെ  ഇങ്ങോട്ട്  കൊണ്ടുവരുന്നതിനെ  കുറിച്ച്  ഞാൻ  ചിന്തിക്കാതിരുന്നില്ല.  അവനോട്  പാസ്പോർട്ടും  മറ്റ്  ഡോക്യുമെന്റസും  റെഡി ആക്കാൻ  ഞാൻ  വിളിച്ചു  പറഞ്ഞിട്ട്  ഉണ്ടായിരുന്നു.  പിന്നെയും  കുറച്ചു നാൾ  കഴിഞ്ഞു  എനിക്ക്  നാട്ടിൽ  നിന്നു  അച്ഛന്റെ  കാൾ  വന്നു.
”  അനന്തു  നീ  ഉടനെ  നാട്ടിലേക്ക്  ഒന്നു  വരണം….  ഇവിടെ കുറച്ച്  കാര്യങ്ങൾ  ഉണ്ട്  പിന്നെ ആരതി യുടെ  കല്യാണം  ഉറപ്പിച്ചു  ഉടൻ  ഉണ്ടാകും …….   നീ  അവിടെത്തെ  കാര്യങ്ങൾ  എല്ലാം  പറഞ്ഞു ഏല്പിച്ചിട്ട് പെട്ടെന്ന്  വരൂ ”
” ഒക്കെ  അച്ഛാ  ഞാൻ  ഉടനെ  വരാം ”
ഞാൻ  എല്ലാ കാര്യങ്ങളും  എന്റെ  മാനേജർനെ ഏൽപിച്ചു  പെട്ടെന്ന്  തന്നെ  നാട്ടിലേക്ക്  വന്നു.  നാട്ടിൽ  വന്നപ്പോൾ  കല്യാണതിരക്കും നാട്ടിലെ  ചില  ബിസിനസ്‌  തിരക്കും  ആയി  ഞാൻ  നല്ല  തിരക്കിൽ ആയിരുന്നു.  ഇതിനിടക്ക്  ഞാൻ  അഖിലിനെ  ഒരു തവണ  ഫോണിൽ വിളിച്ചത് ഒഴിച്ചാൽ  മറ്റൊന്നും  സംസാരിക്കാൻ പറ്റിയില്ല.
കല്യാണത്തിന്റെ  അന്ന്  പെണ്ണും  ചെറുക്കനും മണ്ഡപത്തിൽ നിന്നു  പോകാൻ  റെഡി ആകുന്ന  സമയത്ത്.  ആരതി  എന്റെ  അടുത്തേക്ക്  വന്നു.  ഞാൻ  അവളെ  യാത്ര  അയക്കുന്നത് പോലെ  സംസാരിച്ചു  തുടങ്ങി . പക്ഷെ  അവൾ  എന്നെ  അവിടെ  നിന്നു  മാറ്റി നിർത്തി
” ഏട്ടാ  അഖിലേട്ടൻ  എവിടെയാ  വിളിച്ചിട്ട്  കിട്ടുന്നില്ല ”
” എന്താടി  ………… ഞാൻ  അവനെ  വിളിച്ചിരുന്നത തിരക്കിനിടയിൽ  ഞാൻ  അത്‌  വിട്ടു പോയി……..  നീ  ചെല്ല്  അവനെ  നമ്മുക്ക്  പിന്നെ  കാണാം ……….  നീ  നിന്റെ ചെക്കനേയും കൊണ്ട്  ഒരുദിവസം  അവന്റെ  വീട്ടിൽ  പോയാൽ  മതി ”
” ഏട്ടാ  ഞങ്ങൾ  തമ്മിൽ  ഇഷ്ട്ടത്തിൽ  ആയിരുന്നു ”
” ആരുമായി? ”
“അഖിലേട്ടനും ആയി ”
” ങേ !!!!!!!”
” ഏട്ടാ ……. അഖിലേട്ടൻ  ഒഴിഞ്ഞു മാറാൻ നോക്കിയതാ  ഞാൻ  ആണ്  നിർബന്ധിച്ചത് ……..  പിന്നെ  എപ്പോയോ  നമ്മൾ തമ്മിൽ ഇഷ്ടത്തിലായി………. പിന്നെ  ഏട്ടനോട് ചെയ്യുന്ന  നന്ദികേട് ആണ്  എന്നൊക്കെ  പറഞ്ഞു എന്നിൽ നിന്നു അകലാൻ ഒക്കെ  നോക്കിയതാ….  കല്യാണം  ഉറപ്പിച്ചപ്പോൾ  ഞാൻ  ഒളിച്ചോടാം  എന്ന് പറഞ്ഞത…… അപ്പോൾ  നിങ്ങളുടെ കുടുംബത്തിനോട്ട്  എന്റെ അമ്മ  ചെയ്തത്  ഞാൻ  ചെയ്യില്ല  എന്നു പറഞ്ഞു  ഫോൺ  വെച്ചു……

Leave a Reply

Your email address will not be published. Required fields are marked *