കിനാവ് പോലെ 6 [Fireblade]

Posted by

അമ്മയോട് പറഞ്ഞു കയ്യിലുള്ള വെള്ളം വാങ്ങികുടിച്ച ശേഷം ഞാനും അവരുടെകൂടെ ഇരുന്നു…അമ്മയുടെ ഇടതുവശത്തു പുറകിലായി അവൾക്കു ചേർന്ന് ഞാനും എന്റെ മുന്നിലായി ശബരിയും ഇരുന്നു …സൈഡ് ആയതിനാൽ എനിക്ക് മുഖംനോക്കാൻ പ്രയാസമായിരുന്നു ,പക്ഷെ അവളുടെ തൊട്ട് ഇരിക്കുന്നു എന്നത് എന്നെ പുളകിതനാക്കി , അവളുടെ പരത്തിയിട്ട മുടിയിലെ ഈറൻ എനിക്ക് ഫീൽ ചെയ്തു , ചമ്രം പടിഞ്ഞിരിക്കുന്ന അവൾ ഇടയ്ക്കു വെച്ചു പാവാട ഒന്ന് ശെരിയാക്കിയപ്പോൾ വണ്ണമില്ലാതെ കൊലുന്നനെയുള്ള ഇടതുകാൽ ഞാൻ മിന്നായം പോലെ കണ്ടു , ഞാൻ അതുകണ്ട് അവളുടെ മുഖത്ത് നോക്കിയപ്പോൾ ചുണ്ടിലെ ചിരിയുമായിത്തന്നെ രണ്ടു കണ്ണുമടച്ചു കാണിച്ചു അവൾ വീണ്ടും സ്റ്റേജിലേക് നോക്കി….

കുറച്ചു സമയത്തിനുള്ളിൽ നിത്യയും ,പെങ്ങന്മാരും കളിക്കുന്ന ഡാൻസ് കഴിഞ്ഞു , ഇടയ്ക്കു കടല കൊണ്ടുവന്ന പയ്യന്റെ കയ്യിൽ നിന്നും എല്ലാർക്കും നല്ല ചൂട്കടല ഞാൻ വാങ്ങിക്കൊടുത്തു , പിന്നെയും കുറച്ചു സമയത്തിനുള്ളിൽ അവരുടെ ഒറ്റക്കുള്ള ഡാൻസും തീർന്നു , ഒരു സമയത്ത് അമ്മുവിൻറെ മുഖത്തേക്ക് ചുമ്മാ പാളിനോക്കിയ ഞാൻ കണ്ടത് കവിളിന്റെ സൈഡിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീരായിരുന്നു , എന്റെ നെഞ്ച് പിടഞ്ഞു , അവളെ വേണോ വേണോ എന്ന ആലോചനയിലും ധൈര്യമില്ലാത്ത കാര്യങ്ങൾ ആദ്യം ചെയ്യണമെന്ന ശബരി മുൻപ് തന്ന ഉപദേശം തലയിൽ നിറച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു ടെൻഷൻ കുറച്ചു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു …അവളുടെ അമ്മ പകുതി ഉറക്കത്തിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസം കൂടി ….

 

” അമ്മുട്ടി എന്തിനാ കരയണേ ..?? “”
വളരെ പതുക്കെ അവളുടെ മുഖത്തിനോടടുത്തു ഞാൻ ചോദിച്ചു , അവൾ ഒന്ന് തിരിഞ്ഞാൽ നിശ്വാസം എന്റെ മുഖത്ത് തട്ടും അത്രയ്ക്ക് അടുത്തു ചെന്നു ഇത് ചോദിയ്ക്കാൻ എങ്ങനെ ധൈര്യം വന്നെന്നു എനിക്കുതന്നെ നിശ്ചയമില്ലായിരുന്നു…കാച്ചെണ്ണയുടെയും അവളുടെ വിയർപ്പിന്റെയും സമ്മിശ്രമായ ഗന്ധം അവളുടെ മുഖത്തിന്‌ ചുറ്റും ഉണ്ടായിരുന്നു ….സ്റ്റേജിൽ നിന്നും ഇടയ്കിടെ വരുന്ന ലൈറ്റിൽ അവളുടെ മുക്കുത്തി തിളങ്ങി , ഇത് ഇന്നലെ ഉണ്ടായിരുന്നോ …ആ ,ഓർമ്മയില്ല ….!! ഞാൻ അത്ര അടുത്തു ചെന്നതിനാലോ എന്തോ അവൾ ഞെട്ടി ഒന്ന് പിടഞ്ഞു …പിന്നെ ഒന്നുമില്ലെന്ന്‌ ചുമൽകൂച്ചി കാണിച്ച ശേഷം അപ്പുറം തിരിഞ്ഞു കണ്ണുകൾ നൈസായി തുടച്ചു ….എനിക്കാണെങ്കിൽ വീണ്ടും ആ ഗന്ധം കിട്ടണമെന്ന് ഉള്ളിൽ നിന്നാരോ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു ….കാര്യം അവളുടെ ചെവിക്കരികിൽ സ്വകാര്യം ചോദിച്ചതാണെങ്കിലും എന്റെ ഉള്ളിലൊരു ഉമ്മ കൊടുത്ത പ്രതീതിയായിരുന്നു …ഞാനൊരു മോശക്കാരനാവുകയാണോ എന്ന് വീണ്ടുവിചാരം തോന്നാതിരുന്നില്ല….പക്ഷെ അതെല്ലാം കാറ്റിൽ പറത്തി വീണ്ടും ഞാൻ അവൾക്കടുത്തേക്ക് മുഖം ചേർത്തു , ആ വരവ് പ്രതീക്ഷിച്ചപോലെ അവൾ എന്റെ നേർക്ക്‌ തിരിഞ്ഞു , ആ തവണ ചെവിയിലല്ല നിറഞ്ഞു നിന്ന അവളുടെ കണ്ണിൽ നോക്കിയാണ് ഞാൻ അത് ചോദിച്ചത് ..

” ഇല്ലെന്നു പറയണ്ട , കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു ,ഇപ്പോ തുടച്ചതല്ലേ ….പറയെന്നെ..!! ഞാൻ ഞാൻ പോലുമറിയാതെ കെഞ്ചി ..പക്ഷെ ആ നിൽപ്പിൽ നിന്നും ഒരിഞ്ചു പോലും പുറകോട്ടു ഞാൻ മുഖം മാറ്റിയില്ല , അവൾമുഖം കർചീഫ് കൊണ്ട് ഒപ്പി ഒന്ന് നിശ്വസിച്ചു ….പിന്നെ എന്റെ കണ്ണിലേക്കു ആ നിറഞ്ഞു വന്ന സുന്ദരമായ മിഴികൾ കോർത്തു …

“എന്നെങ്കിലും ……ഒരു..ഒരു .. ഡാൻസ് ചെയ്യാൻ പറ്റണമെന്നു പ്രാർത്ഥിക്കുവാരുന്നു, പക്ഷെ വെറുതെ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ ന്നു ആലോചിക്കുമ്പോ…….”
സങ്കടത്താൽ വിക്കി വിക്കി പറഞ്ഞു തീർന്നപ്പോളേക്കും കണ്ണീർ ധാര ധാരയായി പ്രവഹിച്ചു ..ചുണ്ട് കടിച്ചുപിടിച്ചു അവൾ കരച്ചിലടക്കി മുന്നോട്ടു നോക്കിയിരുന്നു ….ഞാൻ വല്ലാണ്ടായിപ്പോയി …ഇങ്ങനൊരു അവസരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും മനസ്സിൽ വന്നില്ല…ചുറ്റുമുള്ളവർ കാണുന്നില്ല എന്ന് നൈസായി ഒരിക്കൽകൂടി ഉറപ്പുവരുത്തി … കുറച്ചു സമയം ഞാൻ സ്റ്റേജിലേക്ക് നോക്കി വെറുതെ സമയം കഴിച്ചു….നിത്യ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവളെപോലെ ഒരു കുട്ടിയിൽ നിന്നും തീരെ

Leave a Reply

Your email address will not be published. Required fields are marked *