അന്വേഷിച്ചില്ലല്ലോ ….അതിനും ഈ മലരൻ ഉള്ളതുകൊണ്ട് കൊഴപ്പമില്ല ….!! പാവം ചെങ്ങായി ..
” മൂത്ത രണ്ടും ചേച്ചിമാരാണ്…ഏറ്റവും വലിയ ചേച്ചീ Pg ചെയ്തോണ്ടിരിക്കുന്നു , നേരെ മുകളിലുള്ളത് നിങ്ങടെ പ്രായമാവും ..അവർ രണ്ടും മാമന്റെ വീട്ടിൽ നിന്നാണ് ചെറുപ്പം തൊട്ട് പഠിക്കുന്നത് , ഇവിടെ വല്ലപ്പോഴുമേ വരാറുള്ളൂ …..അവർക്കു ഇവിടെ സൗകര്യം കുറവാണത്രേ ..മാമനു മക്കളില്ല , അവിടെയാകുമ്പോ നല്ല സൗകര്യമല്ലേ ടൌണിൽ തന്നെയാണ് ,എല്ലാം ഉണ്ട് ,കാർ , നല്ല വീട് , പൈസ ,അച്ഛനും അമ്മയ്ക്കും നല്ല സങ്കടമാണത്രെ ആ കാര്യത്തിൽ .. …പാവം ഇവൾ ഉള്ളോണ്ട് പ്രശ്നമില്ല, അമ്മാവനാണെങ്കിൽ മക്കളില്ലാത്തോണ്ട് സ്നേഹം മൊത്തം ഇവരോടുമാണ് , വയ്യാത്ത കുട്ടി ആയോണ്ട് അമ്മുവിന് പിന്നെ ചെറുപ്പം തൊട്ടു അച്ഛനോടും അമ്മയോടും തന്നാ കൂട്ട് , ….അവൾടെ ആ ചേച്ചിമാരോട് എനിക്കും വല്ല്യേ കമ്പനിയൊന്നും ഇല്ല , എന്നോടെന്നല്ല അമ്മുവിനോട് പോലും കുറവാണത്രേ , അവർ തമ്മിൽ കൂട്ടാണെങ്കിലും ഇവളെ അത്ര ഇഷ്ടമല്ലെന്നോ മറ്റോ പറഞ്ഞിരുന്നു , അവർ വേറെ ഒരു രീതിയാണെന്നു എപ്പളും പറയും ..”
നിത്യ പറഞ്ഞു നിർത്തി ഒരു ദീർഘനിശ്വാസം വിട്ടു …..എല്ലാ സങ്കടങ്ങളും സംസാരിക്കാനും ഷെയർ ചെയ്യാനും ഒരു സുഹൃത്ത് എല്ലാവർക്കും ഉണ്ടാവേണ്ട തിന്റെ ആവശ്യകത ഇതൊക്കെയാണ്….നമ്മുടെ സങ്കടങ്ങൾ അവരുടെ സങ്കടങ്ങളായിത്തന്നെ കണ്ടു ആശ്വസിപ്പിക്കുമ്പോൾ കിട്ടുന്നൊരു സമാധാനം ….ഹോ , ഒന്നും പറയാനില്ല…..
” അപ്പൊ പണി പാളി , രണ്ടെണ്ണത്തിന്റെ കല്യാണം കഴിയുമ്പോളേക്കും ഉള്ള സ്വത്തൊക്കെ തീരും ….ഹിഹിഹി ….പാവം മനുക്കുട്ടൻ ….!! “”
ആ പന്നി വീണ്ടും അവന്റെ കോപ്പിലെ സ്വഭാവമിറക്കി…പാവം ഞാൻ കൌണ്ടർ അടിക്കാൻ ഇല്ലാത്തതുകൊണ്ട് മിണ്ടാണ്ടിരുന്നു…എന്തെങ്കിലും കൌണ്ടർ അടിച്ചാലും അതൊക്കെ കറങ്ങിത്തിരിഞ്ഞ് എന്റെ തലയിൽത്തന്നെ വന്ന് വീഴും എന്നെനിക്കറിയാം…
അപ്പോളേക്കും നിത്യയുടെ വീട്ടിലെത്തിയിരുന്നു , അവരെ അങ്ങോട്ട് ആക്കി ഞങ്ങൾ വീട്ടിലേക്കു നടന്നു…
” അപ്പൊ ഇനി എങ്ങനാ ഏട്ടാ കാര്യങ്ങൾ …? ”
മഞ്ജിമ എന്നോട് ചോദിച്ചു …
” എന്താക്കാൻ …. കൂടുതൽ ഒന്നും തലയിലെടുത്തുവെക്കാതെ സാധാരണ പോക്ക് പോണം…..അവളെന്നോട് പറഞ്ഞിട്ടുള്ളത് അച്ഛന്റേം അമ്മെന്റേം മുൻപിൽ അഭിനയിക്കാൻ വയ്യെന്നാണ് …അതെനിക്ക് കഴിയുന്നത്ര നന്നായി പാലിക്കണം…അതിനു എനിക്ക് പറ്റണമെങ്കിൽ ഇവൻ പറഞ്ഞത് പോലെ എന്റെയുള്ളിൽ പ്രണയത്തിനു പകരം അമ്മു ഒരു സ്വപ്നമായി മാത്രം നിക്കണം , എനിക്ക് എത്തിച്ചേരേണ്ട എന്റെ സ്വപ്നം…..മാർഗങ്ങൾ ഒന്നും പ്ലാൻ ചെയ്യുന്നില്ല , പോകെ പോകെ എല്ലാം ശെരിയാകും …ഇന്നുള്ള ഈ വെപ്രാളം തുടക്കത്തിന്റെയാണ് ….ചെയ്യാനുള്ളത് ചെയ്യാം റിസൾട്ട് പതുക്കെ വന്നോളും ….”
അവരോടെന്നതിലുപരി എന്നോടുതന്നെ ഞാൻ പറഞ്ഞതാണ് ഇത്രയും …അവളോട് ഈ കാര്യങ്ങൾ ധൈര്യത്തോടെ അവതരിപ്പിച്ച എനിക്ക് ഇനിയും ഇതിനെക്കാൾ വലിയ പ്രേഷറുകളും ഫേസ് ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം ഉള്ളിൽ ഉറഞ്ഞുകൂടി…..എന്റെ ആത്മവിശ്വാസം കൂടാൻവേണ്ടി ദൈവം തന്ന പരീക്ഷണങ്ങളായിരിക്കും ഇതുവരെ കീർത്തനയുടേത് ഉൾപ്പടെ നടന്ന എല്ലാം….
എന്റെ കാഴ്ചപ്പാടിൽ മാതാപിതാക്കൾ മക്കൾക്കു നൽകേണ്ട ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ധനമോ, സുഖപ്രദമായ ജീവിതമോ സ്വത്തുക്കളോ ഒന്നുമല്ല , അതിനെക്കാളും മുൻപ് അവരവരുടെ കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസവും , സമൂഹത്തിൽ ഇടപെടാൻ ആവശ്യമായ വിദ്യാഭ്യാസവും ആണ് നല്കേണ്ടത്…….ഈ രണ്ടും കൈമുതലായുള്ള ഒരാൾക്ക് സന്തോഷത്തോടെ സംതൃപ്തിയോടെയും ജീവിക്കാനും , ബാക്കി മുൻപ് എല്ലാം സുഖങ്ങളും താനേ വന്നുചേരും ….