” അമ്മുട്ടീ …..പ്ലീസ് , നീയൊരു ധൈര്യമുള്ള കുട്ടിയാണെന്ന് നിത്യ ഒരുപാട് തവണ പറഞ്ഞു..അങ്ങനൊരാൾ നേരത്തെ പോലെ കരയാൻ കാരണമായ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിച്ചത് ….നിന്നെപ്പോലെ ഞാനാണെങ്കിൽ ഹൃദയം പൊട്ടി എന്നേ മരിച്ചിട്ടുണ്ടാകുമായിരുന്നു …”
ഞാനെന്റെ മനസിന്റെ ഒരു ഭാഗം അവൾക്കു മുന്നിൽ തുറന്നു …അത് കേട്ടപ്പോൾ അവളെന്തോ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു സ്റ്റേജിലേക്ക് തന്നെ കണ്ണ് നട്ടു ….ഇടയ്ക്കിടെ ഉയരുന്ന കയ്യടികളും കൂവലും എല്ലാം ഞങ്ങളുടെ സംസാരത്തിൽ നിശബ്ദത വരുത്തിക്കൊണ്ടിരുന്നു …ഞാൻ കാത്തിരുന്നെങ്കിലും അവൾ കാല് കാണിച്ചില്ല ..എനിക്ക് ഒട്ടേറെ വിഷമം തോന്നിയെങ്കിലും അത് കാണിച്ചുതരാൻ മാത്രം എന്ത് ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളതെന്ന് ആശ്വസിച്ചു , അതേ സമയം മുൻപ് ചിന്തിച്ചിരുന്നപോലെ അവളെ നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്ന ചിന്തയും തലയിലൊരു മുൾക്കിരീടം പോലെ തറഞ്ഞുകയറി …..വേദന തരുന്നെങ്കിലും കിരീടമായതുകൊണ്ടു എനിക്ക് ഉപേക്ഷിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ .!!!
ഒടുവിൽ ഒരിക്കൽക്കൂടി ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു , അവളുടെ കണ്ണിൽ തന്നെ നോക്കി , ഇടതുകൈ കൊണ്ട് അവളുടെ കൈകൾക്കു മേലെ കൈ വെച്ചു, അത് പ്രതീക്ഷിക്കാത്തതിനാൽ അവൾ ഞെട്ടിത്തരിച്ചുപോയി ..
” ഒരു ആറേഴു വർഷങ്ങൾക്കപ്പുറം എന്നെങ്കിലും നിന്റെ അച്ഛനോട് ഈ പെണ്ണിനെ എനിക്ക് കെട്ടിച്ചുതരാമോന്നു ചോദിക്കുമ്പോൾ അച്ഛൻ നിന്നോട് അഭിപ്രായം ചോദിച്ചാൽ നീയെന്തായിരിക്കും ഉത്തരം കൊടുക്കാ അമ്മുട്ട്യേ ….??
അവൾക്കു എന്റെ ചോദ്യം കേട്ടു കിളി പാറിയെന്നു തോന്നി..അതേസമയം സ്റ്റേജിലുള്ളവർക്ക് വേണ്ടിയോ എന്തിനോ ശബരി കയ്യടിച്ചു , ഞാൻ തിരികെ അമ്മുവിനെ നോക്കി …ഒരുപക്ഷേ ഞാൻ ഇഷ്ടം പറഞ്ഞാലോ , എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചാലോ നോ എന്നായിരിക്കും അവൾക്കുത്തരം തരാനുള്ളത് …പക്ഷെ ഇങ്ങനൊരു ചോദ്യത്തിന് എന്തുത്തരം തരും എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല….അവളെപ്പോലെ ഒരാളോട് ബുദ്ധിപരമായി സംസാരിച്ചില്ലെങ്കിൽ എപ്പോ പണി പാളിയെന്ന് ചോദിച്ചാൽ മതിയല്ലോ ..!!
“അമ്മുട്ട്യേ …..”
ഞാൻ വീണ്ടും വിളിച്ചു …
” എനിക്ക് അറിയില്ല മനുവേട്ടാ….. അച്ഛൻ എന്നോട് ചോദിക്കുവാണെങ്കിൽ നോ എന്നായിരിക്കില്ല എന്റെ ഉത്തരം എന്ന് തോന്നുന്നു ….
അച്ഛൻ ചോദിച്ചാൽ മാത്രം ….””
അവൾ ഇത്തിരി ആലോചനയോടെ എന്റെ കണ്ണിൽ നോക്കിത്തന്നെ പറഞ്ഞുതീർത്തു …
“എങ്കിൽ ഞാൻ വരും , കുറവുകളുള്ള ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കാനല്ല , മനസിന് കുറവുകളുള്ള എനിക്ക് ഒരു ജീവിതം തരാൻ അന്ന് നീ വരണം ….ഇന്നു വരെ ഒന്നും നേടാൻ പറ്റാത്ത ഒരുത്തനാണ് ഞാൻ ഈ നിമിഷത്തിലാണ് എന്റെ പോരായ്മ മറന്നു ഞാനൊരു കാര്യം ചെയ്യുന്നത് …നിനക്ക് വേണ്ടി എനിക്കത് സാധിക്കും … ആദ്യം കണ്ടതുമുതൽ ഈ നിമിഷം വരെ നിന്നോടെനിക്ക് പറയാൻ സാധിക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു …ഇനിയും ഒരുപാട് ദൂരം ബാക്കിയുണ്ട് , അതുവരെ ഞാൻ കാത്തിരിക്കാം …”
ഇത്രയും ഞാൻ പറഞ്ഞപ്പോളേക്കും കണ്ണീർ ഒഴുകിയത് എന്റെ കണ്ണിൽ നിന്നായിരുന്നു …എന്റെ ബഹീനതയെ മറികടന്നു ഒരു കാര്യം അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷവും , അവതരിപ്പിച്ച ആ കാര്യം ഇന്നെന്റെ ജീവന്റെ ജീവനായ ഒന്നിന് വേണ്ടിയുള്ളതാണെന്നും ഓർക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമാണ് എനിക്ക് ഫീൽ ചെയ്തത് ….ആരെങ്കിലും കണ്ടോ എന്നോ ,കേട്ടോ എന്നോ ആലോചിച്ചു ടെൻഷൻ അടിക്കാൻ എനിക്ക് തോന്നിയില്ല , ഇതിനൊക്കെ ധൈര്യം തന്ന എന്റെ ശബരി അടുത്തുണ്ടല്ലോ എന്ന ധൈര്യം മാത്രമേ