“അതാ നല്ലത് ”
ഞാൻ ഫോൺ കട്ട് ചെയ്തു ഇറങ്ങി ചായ കുടിച്ച ഗ്ലാസ് തിരിച്ചു ക്യാന്റീനിൽ ഏപ്പിച്ചു, പറ്റ് ബുക്കിൽ പറ്റും എഴുതി അവന്മാരുടെ ഒപ്പം റൂമിലേക്ക് നടക്കാൻ തുടങ്ങി അപ്പൊ തന്നെ വന്നു അടുത്ത കാൾ, ആരെണെന്നു നോക്കിയപ്പോൾ ലച്ചു തന്നെയാണ് വിളിക്കുന്നത്
“എന്താ ലച്ചു… ”
“ഞാൻ കുറച്ചു മുൻപ് ഒരു കാര്യം പറയാൻ മറന്നു പോയി”
“ആ, എന്നാ ഇപ്പൊ പറഞ്ഞോ ”
“ആ പറയാൻ പോകുവാ, നീ എന്തിനാ അവന്മാരോട് ഇടി ഉണ്ടാക്കിയത് ”
“പിന്നെ അവൻ വന്നു ചൊറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കാം ”
ഞാൻ അത് കുറച്ചു കലിപ്പിൽ പറഞ്ഞതും ലച്ചു അതിന്റെ ഇരട്ടി കലിപ്പിൽ ആയി
“നീ മിണ്ടാതെ ഇരുന്നു എന്ന് വച്ചു ഒന്നും സംഭവിക്കില്ലലോ”
“ഒന്നും സംഭവിക്കില്ല, പക്ഷെ അവൻ എന്നെ വെറുതെ ഒരു ഉണ്ണാക്കൻ ആയി കാണും, അതിന്റെ ആവശ്യം ഇല്ല. കുറച്ചു തല്ലു കൊണ്ടാലും സാരമില്ല പറ്റുന്ന പോലെ ഞാനും കൊടുത്തിട്ടുണ്ട് ”
“ഡാ ഈ തല്ലുണ്ടാക്കുന്നതു ഒന്നും അത്ര നല്ല കാര്യമല്ല.”
“ആ അതെനിക്കും അറിയാം, ഞാൻ ആരോടും തല്ലുണ്ടാക്കാൻ പോകാറില്ല. ഇങ്ങോട്ട് വന്നാൽ കേട്ടോണ്ട് ഇരിക്കാറുമില്ല ”
“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. വന്ന ഉടനെ സീനിയർസ് ന്റെ ട്രെയിനിങ് കിട്ടി കാണുമല്ലോ ”
“ആ അതും ഉണ്ടെന്നു കൂട്ടിക്കോ ”
സംസാരിച്ചു സംസാരിച്ചു ഇതൊരു വഴക്കിലേക്കാണ് പോകുന്നത് എന്നെനിക്കു തോന്നി. ലച്ചു വിളിച്ചപ്പോൾ തന്നെ ഞാൻ അവന്മാരുടെ കൂടെ നിന്നു കുറച്ചു പുറകിലേക്ക് വലിഞ്ഞിരുന്നു. കുറച്ചു നടന്നിട്ട് എന്നെ കാണാത്തതു കൊണ്ട് അവന്മാർ തിരിഞ്ഞു എന്നെ വിളിച്ചു. പൊയ്ക്കോ ഞാൻ വന്നോളാം എന്ന് കൈ കൊണ്ട് കാണിച്ചിട്ട് ഞാൻ ലച്ചുവിനോട് സംസാരം തുടർന്നു
“നീ ഒക്കെ എന്താ എന്ന് വച്ചാൽ കാട്ടു. വിഷമിക്കുന്നത് ഞങ്ങൾ പെണ്ണുങ്ങൾ അല്ലെ ”
എന്നെ മാനസികമായി തളർത്താനുള്ള സൈക്കിളോടിക്കൽ മൂവേമെന്റ്. അതെന്തായാലും ഏറ്റു. ഞാൻ ഒന്ന് താന്നു കൊടുക്കാൻ തീരുമാനിച്ചു
“ലച്ചു… നീ ഒന്നടങ്ങ്. ഞാൻ ഇനി ഒന്നിനും പോകില്ല. പക്ഷെ അവൻ ഇനിയും വരും അപ്പൊ ഞാൻ എന്ത് ചെയ്യണം ”
“നീ ഒഴിഞ്ഞു മാറി പോയാൽ മതി. അവൻ നിന്നെ ഒറ്റക്കൊന്നും ചെയ്യില്ല അതിനുള്ള ധൈര്യം ഒന്നും അവനില്ല ”
“ശരി അടുത്ത പ്രാവശ്യം അവൻ തല്ലാൻ വരുവാണെങ്കിൽ ഞാൻ നിന്നു വാങ്ങികൊള്ളാം… ”
“എന്നല്ല ഞാൻ പറഞ്ഞത്. നീ വഴക്കുണ്ടാക്കാൻ പോകരുത് എന്നാണ്.. ”
“അപ്പോ ഇന്ന് തല്ലുണ്ടാക്കാൻ പോയത് ഞാൻ ആണോ ”
വീണ്ടും സംസാരം വഴക്കിലേക്കാണ് പോകുന്നത്.
“ഇന്ന് വഴക്കുണ്ടാക്കാൻ പോയത് നീ അല്ല, പക്ഷെ നിനക്ക് ആ വഴക്ക് ഒഴിവാക്കാൻ പറ്റുമായിരുന്നു.. ”