മാത്രമാണ്. കിച്ചണിൽ പോയി നിന്നു ചായ ഉണ്ടാക്കി വാങ്ങി മാത്രമേ അവൻ പുറത്തിറങ്ങു. പിന്നെ പുറത്തു വന്നു കാണുന്നത് മുഴുവൻ വാങ്ങി കഴിക്കും. എന്തൊക്കെ കഴിച്ചാലും ശരീരത്തിൽ കാണാനില്ല
വീണ്ടും പാറ്റയെ കുറിച്ച് ചിന്തിച്ചു നിന്നു ലച്ചുവിനെ വിളിക്കാൻ മറന്നുപോയി. അവന്മാർ എല്ലാം ക്യാന്റീനിൽ ചായയും കുടിച്ചിരുന്നപ്പോൾ ഞാൻ ഒരു ഗ്ലാസ് ചായയുമായി പുറത്തേക്കിറങ്ങി. എന്റെ പോക്കിന്റെ ഉദ്ദേശം അറിയാവുന്നത് കൊണ്ട് അവന്മാർ ഒന്നും പറഞ്ഞില്ല. ഞാൻ ക്യാന്റീനിൽ നിന്നും വെളിയിൽ വന്നു ക്യാന്റീനിനു ഓപ്പോസിറ്റുള്ള മതിലിൽ കയറിയിരുന്ന് ചായ കുടിക്കാൻ തുടങ്ങി. ആ സമയത്തു തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ലച്ചുവിന് ഡയൽ ചെയ്തു
ബെൽ അടിച്ചു തുടങ്ങിയപ്പോൾ തന്നെ പെണ്ണ് ഫോൺ എടുത്തു
“ലച്ചു… ”
അപ്പുറത്തുനിന്നു മിണ്ടാട്ടം ഒന്നുമില്ല ചെറിയ ഒരു തേങ്ങൽ മാത്രം കേൾക്കാം. അപ്പൊ ഇത്രയും സമയം പെണ്ണ് കിടന്നു കരയുവായിരുന്നിരിക്കാം.ഇനി ഇവളെ ഒന്ന് കൂൾ ആക്കാൻ ഞാൻ കുറെ വിയർക്കും
“ലച്ചു… നീ എന്താ മിണ്ടാതെ ഇരിക്കുന്നെ ”
“ഡാ…. ”
തിരിച്ചുള്ള ആ ഡാ എന്നുള്ള വിളി പോലും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിൽ
“നീ എന്തിനാ ലച്ചു കിടന്നു കരയുന്നത് ”
ഞാൻ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു, അതിനു മറുപടിയായി കരച്ചിലിന്റെ ശക്തി കൂടുകയാണ് ചെയ്തത്
“ലച്ചു., നീ എന്തെങ്കിലും പറയുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ വച്ചിട്ട് പോകുവാ ”
“എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ വഴക്കുണ്ടാക്കണ്ട ക്ലാസ്സിൽ പോകാൻ… പിന്നെ എന്തിനാ അടി ഉണ്ടാക്കിയത് ”
“എന്റെ ലച്ചു നീ ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ… എനിക്കൊന്നും പറ്റിയിട്ടില്ല അതിനു… ”
“പിന്നെ… തല്ലുണ്ടാക്കിയിട്ട് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നും അല്ല ”
“ഏയ്… നീ മണ്ടി ഒന്നും അല്ല ചെറുതായി ഒരു സ്ക്രൂ ലൂസായിട്ടുണ്ട് അത്രയേ ഉള്ളു ”
അവളുടെ ആ കരച്ചിൽ ഒന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ.. അതെന്തായാലും ഏറ്റു. പെണ്ണിന് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആ സ്വരത്തിൽ സങ്കടം മാറി ദേഷ്യം വന്നു
“അതെ എനിക്ക് ലൂസാ… അല്ലെങ്കിൽ നിന്നെപ്പോലൊരുത്തനെ ഇഷ്ടപ്പെടുമോ.. ”
ആ ദേഷ്യം കേട്ടപ്പോ ഒരു ചെറിയ സന്തോഷം ആയി, അവൾ ദേഷ്യപ്പെട്ടാലും സഹിക്കാം ഈ കരച്ചിൽ കേട്ടുകൊണ്ട് നിൽക്കാൻ പറ്റില്ല.
“ആ എന്റെ പെണ്ണ് ഫോം ആയല്ലോ…. ”
“നീ കൊഞ്ചല്ലേട്ടോ മുത്തേ…. ”
“മുത്തേന്നോ… എടി തെണ്ടി ഇനി നീയും കൂടിയേ അങ്ങനെ വിളിക്കാൻ ഉള്ളു… നിനക്ക് വേറെന്തെങ്കിലും വിളിച്ചൂടെ… ”
“വേറെ എന്ത് വിളിക്കാൻ… ”
“ചക്കരെന്നോ,.. പോന്നെന്നോ… അങ്ങനെ എന്തെങ്കിലും”