💘മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“വാവേ…….. ടാ വാവേ.”

വീണ്ടും ചേച്ചി തന്നെ വന്നു, എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വരാൻ.

“നിന്റെ സ്വപ്നം കണല് കുറച്ച് കൂടുന്നുണ്ട്. എപ്പോ മുതലാണ് ഈ അസുഖം തുടങ്ങിയതെന്ന് എനിക്ക് മാത്രേ അറിയൂ.”

അവള് ഒരാക്കിയ ചിരി ചിരിച്ച് എനിക്കിട്ട് കൊട്ടി.

“നീ വിളിച്ച കാര്യം പറ ചേച്ചി.”

ഞാൻ ഒന്ന് ശബ്‌ദം കടുപ്പിച്ചു.

“ഓഹ് മോൻ ചൂടാവാതെ ചേച്ചി പറയാം. ഇതൊരു തമാശയാണേ നീ ചിരിക്കരുത്!!!”

“നീയല്ലേ പറയണേ ആലോചിക്കണം.”

ഞാനൊരു ഒഴക്കൻ മട്ടിൽ പറഞ്ഞു.

“ഈ മായ ഇല്ലേ എന്നോട് പറയുവാണ് വാ നമ്മക്ക് ഇവിടെയൊക്കെ ചുറ്റി നടക്കാന്ന്!!”

അതും പറഞ്ഞ് അവൾ ഒരു പൊട്ടിച്ചിരി ആയിരുന്നു. അവിടെ ഉള്ള കുട്ടി പട്ടാളങ്ങൾ എല്ലാം അത് നോക്കി നിക്കുന്നു. മായ ആണെങ്കിൽ ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന മട്ടിൽ. പക്ഷെ എനിക്കെ അറിയൂ, അവള് പുറമെ ചിരിക്കുന്നെങ്കിലും അകമേ എന്റെ ചേച്ചി അലറി കരയുവാ. അത് എനിക്കും

വല്ല്യ വിഷമം ഉണ്ടാക്കി. എന്നാലും ചുണ്ടില് ഞാനൊരു ചിരി വരുത്താൻ ശ്രമിച്ചു.

“എന്താ ഇങ്ങനെ ചിരിക്കൂന്നേ???? ഞാൻ പറഞ്ഞത് തമാശയൊന്നും അല്ലല്ലോ???? ഒന്ന് നടക്കമെന്നല്ലേ പറഞ്ഞൂളൂ???? അത് തമാശയാ????”

ഒരു കെട്ട് ചോദ്യങ്ങൾ അവൾ ഞങ്ങൾക്ക് നേരെ എറിഞ്ഞു.

“വാവേ നീ തന്നെ പറ, എനിക്ക് പറയാൻ വയ്യ. ചിരിച്ച് ചിരിച്ച് വയർ വേദനിക്കുന്നു.”

അതും പറഞ്ഞ് അവൾ പിന്നും ചിരിക്കാൻ തുടങ്ങി.

“മായ എന്റെ കൂടെ ഒന്ന് വരവോ????”

ഞാൻ അവളോട് ചോദിച്ചു.  അവള് എന്നെ നോക്കി. ഇപ്പൊ എന്താണെന്ന് അറിയില്ല, അവളോട് എനിക്ക് സംസാരിക്കാൻ പറ്റുന്നുണ്ട്. പഴയത് പോലെ അവള് എന്നെ നോക്കിയപ്പോ ഞാൻ ഒരു ലോകത്തും പോയില്ല. എനിക്കിപ്പോ അവൾടെ കണ്ണിൽ നോക്കി ഇഷ്ടമാണെന്ന് പോലും പറയാൻ പറ്റും. പക്ഷെ ഇപ്പൊ അതല്ലല്ലോ പറയേണ്ടത്. അവൾ വരാം എന്നർഥത്തിൽ തലയാട്ടി. ഞങ്ങൾ അവിടെന്ന് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.

“മായ നീ ചേച്ചിയോട് ചോദിച്ചില്ലേ ചുറ്റി നടക്കാന്ന്, അവൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നമ്മളെ പോലെ അവൾക്ക് നടക്കാൻ കഴിയില്ല. 1 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ…………”

ഞാൻ ബാക്കി പറഞ്ഞില്ല.

“പക്ഷെ ലക്ഷ്മി ചേച്ചിക്ക് കാലിന് ഒരു കുഴപ്പവും ഇല്ലല്ലോ????”

“കാണുന്നവർക്ക് അങ്ങനെ തോന്നും മായ. പക്ഷെ അവളുടെ കാലുകള് നിലത്തുറക്കത്തില്ല. അരക്ക് താഴെ തളർന്നു പോയി.”

എനിക്കത്രെ പറയാൻ കഴിഞ്ഞോളൂ. എന്റെ കണ്ണിൽ നിന്നും വന്ന ചുടുകണ്ണുനിര് തുള്ളി ഞാൻ തുടച്ച്
കളഞ്ഞ് അവളെ നോക്കി. അവളും കണ്ണിര് ഒപ്പുകയായിരുന്നു. ഇന്ന് പരിചയപ്പെട്ടൊരാൾക്ക് വേണ്ടി അവൾ കണ്ണിര് ഉഴുക്കുന്നു.

“പക്ഷെ നടക്കാൻ പറ്റില്ല എന്ന കുറവ് ഞാൻ അവളെ അറിയിച്ചിട്ടില്ല. എന്തിനും അവളെന്നെ വിളിക്കൂ.”

Leave a Reply

Your email address will not be published. Required fields are marked *