“പോട കണ്ണാ ഇന്ന് ഒരു വിശേഷ ദിവസം ആയത്കൊണ്ട് ചെറുതായി ഒന്ന് ഒരുങ്ങിയെന്നെ ഉള്ളൂ.”
“വിശേഷദിവസമോ????”
“അതെ ലക്ഷ്മി മോളെ നിങ്ങൾക്ക് അറിയാൻ വഴിയില്ല. ഞാൻ പറയാം. പണ്ട്, പണ്ടെന്ന് പറഞ്ഞാൽ ഒരു പത്ത് പതിനേട്ട് വർഷങ്ങൾക്ക് മുൻപ് അന്ന് എന്റെ അമ്മയായിരുന്നു ഈ ഓഫ്‌നേജിന്റെ മേൽനോട്ടം. ഒരു ദിവസം രാത്രി ഒരു 12.30 യൊക്കെ ആയിക്കാണും, പുറത്തൂന്ന് ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടു. പോയി നോക്കുമ്പോ തണുപ്പത്ത് ഒരു പൊടികുഞ്ഞ് വിറച്ച് കിടക്കുന്നു. വിശന്നിട്ടാണെന്ന് തോന്നുന്നു നല്ല കരച്ചിലും. അമ്മ ആ കുഞ്ഞിനെ എടുത്തു അകത്ത് വന്നു. ഇവിടെയുള്ളവരോടൊപ്പം ആ കുഞ്ഞിനേം അമ്മ വളർത്തി. ആ കുഞ്ഞിന് ഒരു 3 വയസ്സ് ഉള്ളപ്പോ എന്റെ അമ്മ മരിച്ചു. അതിനുശേഷം ആ കുഞ്ഞിനേം ബാക്കിയുള്ളവരേം ഞാൻ നോക്കി സ്വന്തം മക്കളെപ്പോലെ. നല്ല സുന്ദരി കുട്ടിയായത് കൊണ്ട് മായ എന്ന് പേരുമിട്ടു. ഇവിടുള്ള എല്ലാവരുമായി അവള് നല്ല കമ്പനി ആയിരുന്നു. അവൾക്ക് 7 വയസ്സ് ഉള്ളപ്പോ ഒരു ദാമ്പതിമാര് അവളെ ദത്തെടുത്തു. പക്ഷെ ആ കുട്ടിക്ക് ഒന്നിനും ഭാഗ്യം ഇല്ലാണ്ടായിപ്പോയി. അവളുടെ പത്താം വയസ്സിൽ ഒരു ആക്‌സിഡന്റിൽ അച്ഛൻ പോയി. അമ്മക്ക് അരക്ക് താഴെ തളർന്നുപ്പോയി. ആവൾക്ക് 18 വയസ്സ് ഉള്ളപ്പോ അമ്മയും പോയി. ഇടക്ക് ഇടക്ക് ഞങ്ങള് പോയി കാണുവായിരുന്നു. പിന്നെ പിന്നെ സമയം കിട്ടാതെയായി. മരിക്കും മുൻപ് അവരുടെ സ്വത്ത് മുഴുവൻ അവള്ടെ പേരിൽ എഴുതിവച്ചിട്ടാ അവര് പോയത്. പക്ഷെ അതൊന്നും അവള് അവൾക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല, എല്ലാം ഈ ഓഫ്‌നേജിന്
വേണ്ടി ചിലവഴിച്ചു. നേരിട്ട് വരാൻ പറ്റാത്തത് കൊണ്ട് അവളുടെ ഫ്രണ്ട്‌സ് ഒക്കെയാ അവള് കൊടുത്തു വിടുന്ന പൈസ ഓക്കേ കൊണ്ട് വരുന്നേ. ക്ലാസ്സ് ഉള്ളത് കാരണം ആണ് വരാത്തതേന്ന് അവള് ഫോൺ വിളിക്കുമ്പോളൊക്കെ പറയും. പക്ഷെ ഇപ്രാവിശ്യം വന്നിട്ടുണ്ട്. ഇന്നവളുടെ പിറന്നാളാ. അതും ആഘോഷിച്ച് ഒരാഴ്ച നിന്നിട്ടെ അവള് പോവൂള്ളൂ. അതാ ഞാൻ വിശേഷം എന്ന് പറഞ്ഞത്.”
ലളിതാമ്മ പറഞ്ഞത് കേട്ട് എന്റെ കണ്ണുവരെ നിറഞ്ഞു. ആരും കാണാണ്ട് ഞാനത് ഒപ്പി. ചേച്ചിയെ നോക്കി അവളും കണ്ണിര് ഒപ്പുകയായിരുന്നു.
“നിങ്ങളെ ഞാൻ കരയിപ്പിച്ചു അല്ലെ മക്കളെ????”
“ഏയ് ആ കുട്ടിയുടെ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു. അപ്പൊ അനുഭവിച്ചറിഞ്ഞ ആ കുട്ടിയുടെ അവസ്ഥ????”
“Mm മതി ചേച്ചി പിഴിഞ്ഞത്. വാ ഇനി എല്ലാവരേം കാണാം.”
“നീ കൂടുതല് ഡയലോഗ് അടിക്കണ്ട നീയും പിഴിഞ്ഞല്ലോ????”
അതും പറഞ്ഞ് അവള് ഒരാക്കിയ ചിരി ചിരിച്ചു. ഞാൻ ആകെ ചമ്മിപ്പോയി. ലളിതാമ്മയും ചിരിക്കുന്നുണ്ട്.
“മതി ചിരിച്ചത്!!!”
ഞാൻ അതും പറഞ്ഞ് സീറ്റിൽ നിന്നും എണിയിച്ചു. എന്നിട്ട് അവളുടെ സിറ്റിനരികിൽ പോയി, അവിടേം എന്റെ രണ്ട് കൈകളാൽ കോരി എടുത്തു.
“ലളിതാമ്മേ ഞങ്ങള് എല്ലാവരേം കണ്ടിട്ട് വരവേ.”
“അഹ് മക്കളെ കണ്ടിട്ടും വാ.”
ഞങ്ങൾ അതും പറഞ്ഞ് ആ മുറിയിൽ നിന്നും പുറത്തിറങ്ങി. പുറത്ത് വെളിയിൽ തന്നെ അനു നിപ്പുണ്ടായിരുന്നു.
“എടി പോത്തേ നീ എന്താ ഇവിടെ തന്നെ നിന്നേ അകത്തോട്ട് വരാത്തതെന്താ????”
“ഓഹ് എനിക്കൊന്നും കേൾക്കാൻ വയ്യ ലളിതാമ്മയുടെ കത്തിവെപ്പ്!!!”