“സോറി കണ്ണാ എനിക്കറിയില്ലായിരുന്നു. കാണുന്നവർക്ക് normal ആയേ തോന്നു. അതാ ഞാൻ………”
ഇത്രയും പറഞ്ഞപ്പോ തന്നെ അവളുടെ മുഖം വീണ്ടും വാടി.
“ഏയ് മായ എല്ലാവരും ശ്രദ്ധിക്കും. വാ അങ്ങോട്ടേക്ക് പോവാം.”
“ന്നാലും ഞാൻ……..”
“താൻ എന്ത് ചെയ്‌തെന്ന ഈ പറയണേ???? എല്ലാവർക്കും എപ്പോഴും സന്തോഷം ദൈവം കൊടുക്കത്തില്ല. അവൾടെ സന്തോഷം 1 വർഷം മുൻപ് ഇല്ലാണ്ടായി. തന്റെ സന്തോഷവും അതുപോലെ ഇല്ലാണ്ടായതല്ലേ????”
എനിക്ക് അപ്പൊ അങ്ങനെ ചോദിക്കാനാ തോന്നിയത്.
“എന്നെ പറ്റി എങ്ങനെ????”
“ലളിതാമ്മ പറഞ്ഞു. എല്ലാം. പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി.”
“അവള് എന്താന്ന രീതിയിൽ എന്നെ നോക്കി.”
“Many many happy rettens of the day”
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
“ഇന്ന് എന്റെ birth day ആണെന്ന് എങ്ങനെ അറിയാം????”
“ഞാൻ പറഞ്ഞില്ലേ ലളിതാമ്മ എല്ലാം പറഞ്ഞു. എല്ലാം.”
അവള് അതിന് ഒന്ന് ചിരിച്ചു. ന്റെ ദൈവമേ മനുഷ്യരെ കൊല്ലുന്ന ചിരി എന്ന് കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ ദേ കണ്ടു. ഇപ്പോഴേ ഇഷ്ടമാണെന്ന് പറഞ്ഞാലോ???? വേണ്ട ചിപ്പായി പോവും. ആർക്കും വിട്ടുകൊടുക്കില്ല ഇവളെ. എനിക്ക് തന്നെ വേണം.
“വീണ്ടും സ്വപ്നം കാണുവാ????”
വീണ്ടും ചിരിച്ചു കൊണ്ടാണ് അവൾ അത് ചോദിച്ചത്.
“എന്താണെന്ന് അറിയില്ല. നിന്നേ കാണുമ്പോ കാണുമ്പോ എനിക്ക് ബോധം പോവുവാ……”
പറഞ്ഞതിന് ശേഷമാണ് മണ്ടത്തരം ആയിപ്പോയി എന്ന് മനസിലായത്.
“അതെന്താ എന്നെ കാണാൻ അത്രക്ക് മോശാ????”
അവൾ തെല്ലുപരിഭവത്തോടെ ചോദിച്ചു.
“മോശം ആയത് കൊണ്ടല്ല. സുന്ദരിയായത് കൊണ്ടാ.”
ഞാനത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം ഒന്ന് കാണാമായിരുന്നു. ആ മുഖത്ത് നാണത്തിൽ കലർന്ന ഒരു ചിരി ഉണ്ടായിരുന്നു.
“അതെ ഇങ്ങനെ നിന്നാ മതിയോ???? വാ പോകാം.”
ഞാൻ അതും പറഞ്ഞ് തിരിച്ച് നടന്നു. പിന്നാലെ അവളും.
തുടരും………………