മായികലോകം 8
Mayikalokam Part 8 | Author : Rajumon | Previous Part
ഒരുപാട് വൈകി എന്നറിയാം. എഴുതാന്‍ ഉള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പേജുകളും കുറവാണ്. പേജ് കൂട്ടി എഴുതാന്‍ നിന്നാല്‍ ചിലപ്പോ ഇനിയും വൈകിയേക്കും. അതുകൊണ്ടു എഴുതിയിടത്തോളം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കുക.
രാജേഷ് മായയുടെ കയ്യും പിടിച്ച് പോലീസ് ജീപ്പിന്‍റെ അടുത്തേക്ക് നീങ്ങി.
“എന്താണ്ടാ പരിപാടി ഇവിടെ?”
“ഒന്നൂല സര്‍. ബീച്ച് കാണാന്‍ വന്നതാ”
“ആരാണ്ടാ ഇത്?”
“അനിയത്തിയാ.”
“നിന്‍റെ പേരെന്താ?”
“രാജേഷ്”
“നിന്‍റെയോ?”
“രമ്യ”
“അതെന്താടാ അവള്‍ക്ക് വായില്ലേ? നിന്നോടല്ലല്ലോ ചോദിച്ചതു”
ജീപ്പിന്‍റെ അടുത്ത് എത്തുന്നതിന് മുന്പ് തന്നെ മായയോട് പറഞ്ഞിരുന്നു അനിയത്തി ആണെന്ന് പറയണം എന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട എന്നു. അതുകൊണ്ടാണ് രാജേഷ് അനിയത്തി എന്നും രമ്യ എന്നു പേരും മാറ്റി പറഞ്ഞത്. ശരിക്കും അനിയത്തിയുടെ പേര് രമ്യ എന്നാണ്.
“നിനക്കെന്താടി നാക്കില്ലേ?”
അത് കേട്ടതും മായ പൊട്ടിക്കരയാന്‍ തുടങ്ങി.
ആളുകള്‍ ചുറ്റും നോക്കി നില്ക്കുന്നു.
“നിന്‍റെ വീട്ടിലെ നമ്പര്‍ താ. ഞാന്‍ വിളിച്ച് നോക്കട്ടെ.” രാജേഷ് വേഗം വീട്ടിലെ നമ്പര്‍ പറഞ്ഞു.